Saturday, April 25, 2026

ആയിരം കോടിയുടെ കള്ളപ്പണം രാജ്യ തലസ്ഥാനത്തു നിന്നും പിടികൂടി: പിടികൂടിയത് ഇൻകംടാക്‌സ് ഡിപ്പാർട്ട്‌മെന്റ്; പിടിച്ചെടുത്തത് വമ്പൻ ബിസിനസ് ഗ്രൂപ്പിന്റെ കോടികളെന്ന് റിപ്പോർട്ട്

Spread the love
സ്വന്തം ലേഖകൻ
ന്യൂഡൽഹി : നോട്ട് നിരോധനത്തിനും ജിഎസ്ടിയ്ക്കും ശേഷവും രാജ്യത്ത് കള്ളപ്പണവ്യാപനം വ്യാപകമാകുന്നതായി റിപ്പോർട്ട്.
ഡൽഹിയിൽ നടന്ന ഇൻകംടാക്‌സ് റെയ്ഡിൽ 1000 കോടിയുടെ കള്ളപ്പണം പിടികൂടി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഇ ഗവേണൻസ്, ഫിനാൻഷ്യൽ സർവീസ് ബിസിനസ് ഗ്രൂപ്പിനുള്ള ബന്ധത്തിന്റെ സൂചനകൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
വലിയ രീതിയിലുള്ള സാമ്പത്തിക തട്ടിപ്പാണ് നടന്നിരിക്കുന്നതെന്നും പണം പിടിച്ചെടുത്തതിലൂടെ തെളിവ് ലഭിച്ചെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
രാജ്യത്തും വിദേശത്തും ശാഖകളുള്ള ബിസിനസ് ഗ്രൂപ്പാണ് പിന്നിലെന്ന് സൂചിപ്പിച്ചെങ്കിലും കമ്പനിയുടെ പേര് വെളിപ്പെടുത്താൻ തയ്യാറായില്ല.
കള്ളപ്പണവും നികുതി വെട്ടിപ്പും തടയാനാണ് നോട്ടുനിരോധിച്ചതെന്ന് കേന്ദ്ര സർക്കാർ ആവർത്തിക്കുമ്പോഴും നോട്ടുനിരോധനത്തിന് ശേഷവും കള്ളപ്പണത്തിന് കുറവില്ലെന്ന് തെളിയിക്കുന്നതാണ് സംഭവം.