ജോളിയുടെ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചത് സയനൈഡ് തന്നെ ; ഫോറൻസിക് ലാബിന്റെ സ്ഥിരീകരണം ; കുരുക്കു മുറുക്കി പോലീസ്

ജോളിയുടെ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചത് സയനൈഡ് തന്നെ ; ഫോറൻസിക് ലാബിന്റെ സ്ഥിരീകരണം ; കുരുക്കു മുറുക്കി പോലീസ്

Spread the love

 

സ്വന്തം ലേഖിക

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളിയുടെ കാറിലുണ്ടായിരുന്നത് സയനൈഡ് തന്നെയെന്ന് ഫോറൻസിക് റിപ്പോർട്ട്. കാറിലുണ്ടായിരുന്നത് മാരക വിഷമായ പൊട്ടാസ്യം സയനൈഡ് തന്നെയെന്ന് പരിശോധനയിൽ തെളിഞ്ഞു.

ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശപ്രകാരം കണ്ണൂരിലെ ഫൊറൻസിക് ലാബിൽ ഇന്നലെയായിരുന്നു പരിശോധന. കാറിന്റെ രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു സയനൈഡ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സയനൈഡ് കാറിൽ സൂക്ഷിച്ചതായി നേരത്തെ ജോളി അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. ഇത് അനുസരിച്ചാണ് കാറിൽ സംഘം പരിശോധന നടത്തിയത്. പൊന്നാമറ്റം വീടിനു സമീപത്തെ ഒരു വീട്ടിലായിരുന്നു കാർ.

കാറിൽഡ്രൈവർ സീറ്റിന് ഇടതു ഭാഗത്തായി ഉണ്ടാക്കിയ രഹസ്യ അറയിൽനിന്നാണ് സയൈനഡ് പൊലീസ് കണ്ടെടുത്തത്. ഇത് വിഷവസ്തുവാണെന്ന് പ്രാഥമിക പരിശോധനയിൽ തന്നെ പൊലീസ് ഉറപ്പിച്ചിരുന്നു.

എന്നാൽ സയനൈഡ് ആണോയെന്ന് രാസ പരിശോധനകൾക്കു ശേഷമേ സ്ഥിരീകരിക്കാനാവൂ എന്നായിരുന്നു പൊലീസിന്റെ നിലപാട്.ഇതിന്റെ അടിസ്ഥാനത്തിലാണ് ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചത്.

രണ്ടു പൊതികളിലായാണ് ഇതു സൂക്ഷിച്ചിരുന്നത്. കുറെ നാളായി ജോളി ഉപയോഗിച്ചിരുന്നത് ഈ കാറാണെന്ന് അന്വേഷണ സംഘം പറയുന്നു. കാർ അന്വേഷണ സംഘം കസ്റ്റഡിയിൽ എടുത്തിരുന്നു.