video
play-sharp-fill

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായി ചമഞ്ഞ് തട്ടിപ്പ്  ; ഓൺലൈൻ സെക്‌സ് റാക്കറ്റ് സംഘത്തിലെ നാല് പേർ പിടിയിൽ

  സ്വന്തം ലേഖിക കൊച്ചി: ക്രൈം‌ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് കൊള്ളയടിക്കുന്ന ഓണ്‍ലൈന്‍ സെക്സ് റാക്കറ്റ് സംഘം പിടിയില്‍. കണ്ണൂര്‍ പയ്യാവൂര്‍ പൈസ ഗിരി ആക്കല്‍ വീട്ടില്‍ റെന്നി മത്തായി(37), മലപ്പുറം പുതുപൊന്നാനി ആലിക്കുട്ടിന്റെ വീട് ഹിലര്‍ ഖാദര്‍(29), മുളവുകാട് മാളിയേക്കല്‍ വീട്ടില്‍ മാക്സ്‌വെല്‍ ഗബ്രിയേല്‍(25), ആലപ്പുഴ തുറവൂര്‍ വടശ്ശേരിക്കരി വീട്ടില്‍ ജോയല്‍ സിബി(22) എന്നിവരാണ് പോലീസ് പിടിയിലായത്. ഓൺലൈനായി വിവിധ വെബ് സൈറ്റുകളിലൂടെ എസ്കോര്‍ട് സര്‍വീസ് നല്‍കുകയും സ്ത്രീകളെ ഹോട്ടലുകളില്‍ എത്തിച്ചു നല്‍കുയും ചെയ്തു വന്ന നാലു പേരെയാണു നഗരത്തിലെ ഹോട്ടലില്‍ വച്ച്‌ എറണാകുളം […]

രണ്ടു വർഷം ജയിലിൽ കിടന്നിട്ടും കലിപ്പ് തീരാതെ റോഡിലെ കൊലയാളി ഡ്രൈവർ: അമിത വേഗത്തിൽ പാഞ്ഞെത്തി ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം സ്വകാര്യ ബസ് ഡ്രൈവറുടെ ഭീഷണി

സ്വന്തം ലേഖകൻ തൃശൂർ: രണ്ട വർഷം ജയിലിൽ കിടന്നിട്ടും കലിപ്പ് തീരാതെ റോഡിലെ കൊലയാളി ഡ്രൈവർ. അമിത വേഗത്തിൽ പാഞ്ഞെത്തി ബൈക്ക് യാത്രക്കാരെ ഇടിച്ചു വീഴ്ത്തിയിട്ടും കൊലയാളിയായ ബസ് ഡ്രൈവർ കലിപ്പ് അവസാനിപ്പിക്കുന്നില്ല. യാത്രക്കാർക്കു നേരെ ചീറിയടുത്ത ഡ്രൈവർ താൻ ഇനിയും ആളെ കൊല്ലും എന്ന രീതിയിൽ വെല്ലുവിളിക്കുകയായിരുന്നു. സംസ്ഥാനത്ത് തുടർ അപകടങ്ങൾ ഉണ്ടാകുമ്പോഴാണ് അമിത വേഗത്തിൽ അപകടകരമായി വാഹനം ഓടിക്കുന്ന കൊലയാളി ഡ്രൈവർമാർ നിരത്തുകൾ കീഴടക്കുന്നത്. തിരക്കേറിയ പാതയിൽ രണ്ട് കാറുകൾക്ക് ഒരുമിച്ചുപോകാൻ സ്ഥലമില്ലാത്തയിടത്ത് കുത്തിക്കയറ്റിയെത്ത് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയ സ്വകാര്യ […]

മൊബൈൽ ഫോൺ സമ്മാനമായി നൽകി പതിനാലുകാരിയെ പല സ്ഥലങ്ങളിൽ എത്തിച്ച് പീഡനം: വിവരം പുറത്തറിഞ്ഞത് സ്‌കൂളിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തപ്പോൾ; പ്രതിയായ മുപ്പതുകാരൻ പിടിയിൽ

ക്രൈം ഡെസ്‌ക് പത്തനാപുരം: മൊബൈൽ ഫോൺ സമ്മാനമായി നൽകി, പതിനാലുകാരിയെ പല സ്ഥലങ്ങളിൽ എത്തിച്ചു പീഡിപ്പിച്ച കേസിൽ മുപ്പതുകാരനായ യുവാവ് പിടിയിൽ. പെൺകുട്ടിയുടെ സ്‌കൂളിൽ ബാഗിനുള്ളിൽ നിന്നും മൊബൈൽ ഫോൺ പിടിച്ചെടുത്തതോടെയാണ് പീഡനക്കഥ പുറം ലോകം അറിഞ്ഞത്. പത്തനാപുരം അലിമുക്ക് പൂവണ്ണുംമൂട്ടിൽ ബംഗ്ലാവ് മുരുപ്പേൽ നെല്ലിക്കാട്ടിൽ മഹേഷാണ് (30) പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ പൊലീസിന്റെ പിടിയിലായിരിക്കുന്നത്. പതിനാലുകാരിയായ പെൺകുട്ടി പല ദിവസങ്ങളിലും സ്‌കൂളിൽ എത്തിയിരുന്നില്ല. തുടർന്ന് അദ്ധ്യാപകർ രഹസ്യമായി കുട്ടിയുടെ ബാഗ് പരിശോധിച്ചു. ഈ പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഈ ഫോണിനുള്ളിൽ […]

ആളെ കൊല്ലും തട്ടിപ്പ് വൈദ്യൻ മോഹനൻ അറസ്റ്റിൽ: വൈദ്യർ അറസ്റ്റിലായത് ചികിത്സിച്ച് ഒന്നര വയസുകാരിയെ കൊലപ്പെടുത്തിയ കുറ്റത്തിന്

സ്വന്തം ലേഖകൻ കായംകുളം: ചികിത്സിച്ച് ആളെ കൊല്ലുന്ന തട്ടിപ്പ് വൈദ്യൻ മോഹനനെ പൊലീസ് പിടികൂടി. ഒന്നര വയസുകാരിയെ ചികിത്സിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോൾ മോഹനനെ പൊലീസ് അറസറ്റ് ചെയ്തിരിക്കുന്നത്. പെൺകുട്ടി മരിച്ചിട്ടും, ഇയാൾ മറ്റുള്ള ആളുകളെ ചികിത്സയുടെ മറവിൽ കബളിപ്പിക്കുന്നത് തുടരുകയായിരുന്നു. കാൻസർ ഒരു രോഗമേ അല്ലെന്നു പ്രചരിപ്പിച്ചും ഇയാൾ തട്ടിപ്പ് തുടർന്നു. ചികിത്സാ പിഴവുകൾ സംബന്ധിച്ച കേസുകളിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഇപ്പോൾ മോഹനൻ അറസ്റ്റിലായിരിക്കുന്നത്. കായംകുളം പൊലീസിൽ കീഴടങ്ങിയ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. തെളിവെടുപ്പിന് ശേഷം കായംകുളം ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ […]

വി.എസിന്റെ ആരോഗ്യ നിലയിൽ പുരോഗതി: വിദഗ്ധ ചികിത്സയ്ക്കായി ശ്രീ ചിത്രയിലേയ്ക്ക് മാറ്റി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും  ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി. എന്നാൽ , കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി വി.എസിനെ ശ്രീചിത്ര ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. എന്നാൽ , ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. തലച്ചോറില്‍ ചെറിയ രീതിയിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് വ്യാഴാഴ്ചയാണ്  വി.എസിനെ തിരുവനന്തപുരം എസ്.യു.ടി റോയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.  ഇവിടെ നിന്നാണ് ശ്രീചിത്രയിലേക്ക് മാറ്റിയത്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയില്‍ പുരോഗതിയുണ്ട്. നാഡി സംബന്ധമായി കൂടുതല്‍ ചികിത്സ ആവശ്യമുണ്ട്. അത് കൊണ്ട് ശ്രീചിത്രയിലെ […]

മൂന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശി പാലക്കാട്ട് പിടിയിൽ

സ്വന്തം ലേഖകൻ പാലക്കാട് : മൂന്നേകാൽ കിലോ കഞ്ചാവുമായി ഒഡീഷ സ്വദേശിയെ പാലക്കാട് കെ എസ് ആർ ടി സി സി ബസ് സ്റ്റാൻഡിനു സമീപം വച്ചു പാലക്കാട്‌ ലഹരി വിരുദ്ധ സ്‌ക്വാഡ് പിടികൂടി.ഒറീസ, കന്തമൽ, ബെഡ കെട്ട സ്വദേശി ജിബൻ ബന്ധു ദിഗാൽ (19) ആണ് പിടിയിലായത്. സംസ്ഥാന പോലീസ് മേധാവിയുടെ മേൽനോട്ടത്തിൽ ജില്ലാ അടിസ്ഥാനത്തിൽ രൂപീകരിച്ച ഡാൻസാഫ് സ്ക്വാഡിന്റെ നേതൃത്ത്വത്തിൽ നടത്തിവരുന്ന പ്രത്യേക ഓപ്പറേഷന്റെ ഭാഗമായാണ് പരിശോധന നടത്തി വരുന്നത്. പാലക്കാട് ജില്ല പോലീസ് മേധാവി ശിവവിക്രമിന്റെ നിർദ്ദേശത്തെത്തുടർന്ന് നർകോട്ടിക് സെൽ […]

മുണ്ടക്കയത്തിനു പിന്നാലെ അടൂരിലും വൻ അപകടം:  അടൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ടു പാഞ്ഞു കയറി ദാരുണമായി മരിച്ചത് യുവദമ്പതിമാർ; ഡ്രൈവർ വണ്ടിയോടിച്ചത് മദ്യലഹരിയിൽ 

സ്വന്തം ലേഖകൻ അടൂർ: കോട്ടയം മുണ്ടക്കയത്തിനു പിന്നാലെ അടൂരിലും അപകടം. അടൂരിൽ നിയന്ത്രണം വിട്ടു മറിഞ്ഞ സ്വകാര്യ ബസിലെ രണ്ടു യാത്രക്കാർ മരിച്ചു. മുണ്ടക്കയത്ത് കാറും ബൈക്കും, ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെങ്കിൽ അടൂരിൽ സ്വകാര്യ ബസിടിച്ച് വഴിയാത്രക്കാരായ ദമ്പതിമാരാണ് മരിച്ചത്. അടൂരിൽ അപകത്തിനിടയാക്കിയിരുന്ന വണ്ടി ഓടിച്ചിരുന്ന ഡ്രൈവർ മദ്യലഹരിയിലായിരുന്നുവെന്നു പൊലീസ് പറഞ്ഞു. നൂറനാട് ശാന്തിഭവനിൽ ഗോപാലകൃഷ്ണന്റെ മകൻ ശ്യാംകുമാറും(30), ഭാര്യ അടൂർ നെടുമൺ പുത്തൻപീടികയിൽ സത്യന്റെ മകൾ ശിൽപ്പയുമാണ്(26) ഡ്രൈവറുടെ അശ്രദ്ധയും, മദ്യലഹരിയിലുമുള്ള ഡ്രൈവിംങ്ങിന്റെ രക്തസാക്ഷിയായത്. സംഭവുമായി ബന്ധപ്പെട്ട് ബസ് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിൽ […]

ലോട്ടറി നമ്പർ തിരുത്തി പണം തട്ടിയെടുക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

  സ്വന്തം ലേഖകൻ മൂവാറ്റുപുഴ: ലോട്ടറി ടിക്കറ്റിലെ നമ്പർ തിരുത്തി പണം തട്ടാൻ ശ്രമിച്ചയാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തു.ചെങ്ങമനാട് പാലപ്രശ്ശേരി ചൂട്ടുംപിള്ളി വീട്ടിൽ അനുരാജിനെയാണ് (30)മൂവാറ്റുപുഴ പൊലീസ് പിടികൂടിയത്.മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് ലോട്ടറി ഏജൻസി നടത്തുന്നയാളുടെ പരാതിയിലാണ് സി.ഐ എം.എ.മുഹമ്മദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്. ഒക്ടോബർ 20ന് നറുക്കെടുത്ത പൗർണമിലോട്ടറിയുടെ പല സീരീയലുകളിലുള്ള ഒരേ നമ്പരിലുള്ള അഞ്ച് ടിക്കറ്റുകൾതിരുത്തി 1000 രൂപയുടെ അഞ്ച് സമ്മാനംകൈവശപ്പെടുത്താനായിരുന്നു നീക്കം. മൂവാറ്റുപുഴ വെള്ളൂർക്കുന്നത്തെ ലോട്ടറി ഏജൻസിയിൽ നൽകിയ ടിക്കറ്റിൽ സംശയം തോന്നിയ കട ഉടമ, പ്രതിയുടെ […]

പഴകിയ ഭക്ഷണം വിൽക്കാം കുറ്റമല്ല: നഗരസഭ പിടിക്കുന്നതും പ്രശ്‌നമല്ല; പക്ഷേ, വാർത്ത റിപ്പോർട്ട് ചെയ്തത് ക്രിമിനൽക്കുറ്റം; പഴകിയ ഭക്ഷണം പിടിച്ച വാർത്ത റിപ്പോർട്ട് ചെയ്തതിന് തേർഡ് ഐ ന്യൂസ് ലൈവിന് വിൻസർ കാസിലിന്റെ ഗൂണ്ടാ ഭീഷണിയും വക്കീൽ നോട്ടീസും; നിയമനടപടികൾക്ക് തയ്യാറെടുത്ത് തേർഡ് ഐ ന്യൂസ് ലൈവും

സ്വന്തം ലേഖകൻ കോട്ടയം: പഴകിയ ഭക്ഷണം വിറ്റ കേസിൽ നഗരസഭ നടപടിയെടുത്തതിന്റെ കലിപ്പ് വിൻസർ കാസിൽ ഹോട്ടൽ തീർക്കുന്നത് തേർഡ് ഐ ന്യൂസ് ലൈവിനോട്. പഴകിയ ഭക്ഷണം വിറ്റ വാർത്ത റിപ്പോർട്ട് ചെയ്ത തേർഡ് ഐ ന്യൂസ് ലൈവ് വാർത്ത പിൻവലിക്കണമെന്നും അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നുമാവശ്യപ്പെട്ടാണ് ഇപ്പോൾ വിൻസർ കാസിൽ വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഗുണ്ടാ സംഘങ്ങളെ വിട്ട് തേർഡ് ഐ ന്യൂസ് ലൈവ് ഓഫിസിൽ ഭീഷണി മുഴക്കിയതിനു പിന്നാലെയാണ് ഇപ്പോൾ വക്കീൽ നോട്ടീസ് അയച്ചും വിൻസർ കാസിൽ […]

വി എസ് അച്യൂതാനന്ദനെ ശ്രീചിത്രയിലേക്ക് മാറ്റി ; ആശങ്കപെടാനില്ലെന്ന് ആശുപത്രി അധികൃതർ

സ്വന്തം ലേഖിക തിരുവനന്തപുരം : കഴിഞ്ഞ ദിവസം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച വി എസ് അച്യുതാനന്ദനെ ശ്രീചിത്തിരയിലേക്ക് മാറ്റി.വി എസിന്റെ ആരോഗ്യ  നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വെള്ളിയാഴ്ച വൈകിട്ടോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വിഎസിനെ രാത്രിയിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചിരുന്നു. രക്തസമ്മർദ്ദത്തിലെ വ്യത്യാസം പരിശോധിക്കുന്നതിന് വേണ്ടിയാണ് ശ്രീചിത്രയിലെ ന്യൂറോ വിഭാഗത്തിലേക്ക് മാറ്റുന്നതെന്ന് ഡോ.ഭരത് ചന്ദ്രൻ അറിയിച്ചു.