മാർ  സൂസപാക്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം ; പ്രളയകാലത്തെ രക്ഷാസൈന്യത്തിന്റെ ക്യാപ്റ്റനുവേണ്ടി എങ്ങും പ്രാർത്ഥന

മാർ സൂസപാക്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം ; പ്രളയകാലത്തെ രക്ഷാസൈന്യത്തിന്റെ ക്യാപ്റ്റനുവേണ്ടി എങ്ങും പ്രാർത്ഥന

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ലത്തീൻ കത്തോലിക്ക സഭ ആർച്ച് ബിഷപ്പ് ഡോ. എം സൂസപാക്യത്തിന്റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുന്നു. പ്രളയകാലത്തെ സൈന്യത്തിന്റെ ക്യാപ്റ്റനുവേണ്ടി എങ്ങും പ്രാർത്ഥന. ആർച്ച് ബിഷപ്പ് കടുത്ത പനിയെതുടർന്ന് ഗുരുതരാവസ്ഥയിലെന്ന് സഭ വാർത്താകുറിപ്പിൽ അറിയിച്ചു. കിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹമിപ്പോൾ. ഒക്ടോബർ ഒന്നിന് ദോഹയിൽനിന്ന് തിരികെ വരുമ്പോഴാണ് പനി തുടങ്ങിയത്. തുടർന്ന് തിരുവനന്തപുരം ജൂബിലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ന്യുമോണിയ ബാധയെ തുടർന്ന് വിദഗ്ദ ചികിൽസക്കായി കിംസിലേക്ക് മാറ്റുകയായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്നും സഹായ മെത്രാൻ വ്യക്തമാക്കി.

വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയേയും തിരുസംഘത്തെയും അതിരൂപതയിൽ നിന്നും വിവിധ രാജ്യങ്ങളിൽ വൈദിക പഠനം നടത്തുന്ന വിദ്യാർത്ഥികളെയും സ്ഥാപനാധികൃതരേയും സന്ദർശിച്ച ശേഷം ഈ മാസം ഒന്നിനാണ് ഡോ.സൂസപാക്യം തിരുവനന്തപുരത്ത് തിരിച്ചെത്തിയത്. നേരിയ പനി അനുഭവപ്പെട്ട അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇന്നലെ ഉച്ചയോടെ പനി കൂടുകയും അണുബാധ കലശലാവുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തതോടെ വിദഗ്ധ ചികിത്സയ്ക്കായി കിംസിലേക്ക് മാറ്റുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാവങ്ങളുടെ ആർച്ച് ബിഷപ്പായിരുന്നു സൂസപാക്യത്തിന് തെക്കൻ കേരളത്തിലെ തീരമേഖലയിൽ വലിയ സ്വാധീനമുണ്ടായിരുന്നു. കേരളം പ്രളയത്തിലേക്ക് പോയപ്പോൾ രക്ഷകരായെത്തിയത് മത്സ്യത്തൊഴിലാളികളായിരുന്നു. ഇവരെ പിന്നീട് കേരളത്തിന്റെ സൈന്യമെന്ന് മുഖ്യമന്ത്രി പോലും വിശേഷിപ്പിച്ചു. ഈ സൈന്യത്തിന്റെ കരുത്തും ചാലക ശക്തിയുമായിരുന്നു സൂസപാക്യം. പാവങ്ങളുടെ വേദന തൊട്ടറിഞ്ഞ പിതാവ്. ഓഖി പോലുള്ള ദുരന്തമെത്തിയപ്പോൾ മത്സ്യത്തൊഴിലാളികൾക്ക് പരമാവധി ആശ്വാസമെത്തിക്കാൻ ഓടി നടന്ന വ്യക്തികൂടിയാണ് സൂസപാക്യം.

Tags :