മരട് ഫ്‌ളാറ്റ് : പൊളിക്കുന്നതിന് ഒരു മണിക്കൂർ പോലും നീട്ടി നൽകില്ല, പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാവില്ല ; ജസ്റ്റിസ് അരുൺ മിശ്ര

മരട് ഫ്‌ളാറ്റ് : പൊളിക്കുന്നതിന് ഒരു മണിക്കൂർ പോലും നീട്ടി നൽകില്ല, പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാവില്ല ; ജസ്റ്റിസ് അരുൺ മിശ്ര

സ്വന്തം ലേഖിക

ന്യൂഡൽഹി: ഫ്‌ളാറ്റുകൾ ഒഴിയാൻ ഒരാഴ്ച കൂടി സമയം നൽകണമെന്നാവശ്യപ്പെട്ട് ഫ്‌ളാറ്റുടമകൾ നൽകിയ ഹർജി സുപ്രീം കേടതി വീണ്ടും തള്ളി. ഫ്‌ളാറ്റുകൾ പൊളിക്കുന്നതിന് ഒരു മണിക്കൂർ പോലും സമയം നീട്ടി നൽകാനാവില്ലെന്ന് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു.

പരമാവധി ക്ഷമിച്ചെന്നും ഇനി ക്ഷമിക്കാനാവില്ലെന്നും കോടതിയിൽ ക്ഷുഭിതനായി കൊണ്ട് ജസ്റ്റിസ് അരുൺ മിശ്ര പറഞ്ഞു. എല്ലാവരോടും കോടതിക്ക് പുറത്ത് പോവാനും അദ്ദേഹം ആവശ്യപ്പെട്ടു.നേരത്തെ തന്നെ ഈ വിഷയത്തിൽ കർശന നിലപാടെടുത്ത വ്യക്തിയാണ് ജസ്റ്റിസ് അരുൺ മിശ്ര.ഈ വിഷയത്തിൽ ഇനി ഒരു ഹർജി പോലും പരിഗണിക്കില്ല എന്നത് കോടതി ഉത്തരവിൽ തന്നെയുണ്ട്. മാത്രമല്ല പലതവണ കോടതി ഇക്കാര്യം ഓർമ്മപ്പെടുത്തിയിട്ടുമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘ ഒരു റിട്ട് ഹർജിയും കേൾക്കില്ലെന്ന് നേരത്തെ വ്യക്തിമാക്കിയതാണ്. നിങ്ങൾ പുറത്ത് പോവണം. പരമാവധി ക്ഷമിച്ചതാണ്. ഇനിക്ഷമിക്കാനില്ല. ഈ കേസിൽ നടന്നത് എന്താണെന്ന് നിങ്ങൾക്കറിയില്ല ‘ എന്നായിരുന്നു ജസ്റ്റിസ് അരുൺ മിശ്രയുടെ പ്രതികരണം.വലിയ തോതിൽ കേസിൽ ഇടപെടൽ നടക്കുന്നു എന്ന സൂചനയും ജസ്റ്റിസ് അരുൺ മിശ്ര നൽകി.