ഇനി മുതൽ കേരളാ പോലീസ് ന്യൂജെൻ ; തൊണ്ടിമുതൽ തിരിച്ചറിയാൻ ക്യൂആർ കോഡ്

ഇനി മുതൽ കേരളാ പോലീസ് ന്യൂജെൻ ; തൊണ്ടിമുതൽ തിരിച്ചറിയാൻ ക്യൂആർ കോഡ്

സ്വന്തം ലേഖിക

തിരുവനന്തപുരം: കേരളാ പൊലീസ് മാറ്റങ്ങൾക്ക് തിരികൊളുത്തി .ഇനി മുതൽ തൊണ്ടിമുതൽ തിരിച്ചറിയാൻ ക്യൂആർ കോഡ് പതിപ്പിക്കും.ഇത് പോലീസിൻറെ പുതിയ പരീക്ഷണമാണ്. ഇത്തരത്തിൽ തൊണ്ടി മുതലുകൾ സ്മാർട്ട് ആക്കിയ ആദ്യ ജില്ലയായി പത്തനംതിട്ട മാറി.

ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവാണ് ഈ ആശയം മുന്നോട്ടുവച്ചത്. ജില്ലാ സൈബർ സെല്ലിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ പദ്ധതി വേഗത്തിൽ നടപ്പാക്കാനുമായി. ഈ സംവിധാനം സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും നടപ്പിലാക്കാൻ സംസ്ഥാന പോലീസ് മേധാവി ഡിജിപി ലോകനാഥ് ബെഹ്‌റ നിർദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൊണ്ടികൾ സ്മാർട് ആക്കുന്നതിന്, ആദ്യം തൊണ്ടിമുതലുകളുടെ വിവരങ്ങൾ ശേഖരിച്ചു കമ്പ്യൂട്ടറിൽ രേഖപ്പെടുത്തും. തുടർന്ന് കേരള പോലീസിൻറെ ഓൺലൈൻ സംവിധാനമായ ക്രൈം ഡ്രൈവുമായി ബന്ധിപ്പിക്കും. ഇതിനുശേഷം ഈ കേസിൻറെ അനുബന്ധവിവരങ്ങൾ ഉൾക്കൊള്ളിച്ചു സൃഷ്ടിച്ചെടുത്ത ക്യൂആർ കോഡ് എല്ലാ തൊണ്ടി മുതലുകളിലും പതിപ്പിക്കുകയുമാണു ചെയ്യുന്നത്.

പത്തനംതിട്ട തൊണ്ടിമുറിയിലുള്ള എല്ലാ വസ്തുകളിലും ക്യൂആർ കോഡ് പതിപ്പിച്ചുകഴിഞ്ഞു. ഇതോടെ മൊബൈൽഫോണിലെ ഏതെങ്കിലും ക്യൂ ആർകോഡ് സ്‌കാനർ ഉപയോഗിച്ചു തൊണ്ടിമുതലിലെ കോഡ് സ്‌കാൻ ചെയ്താൽ അതിനെ സംബന്ധിച്ച എല്ലാ വിവരങ്ങളും അറിയാൻ സാധിക്കുമെന്നു കേരള പോലീസിൻറെ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.