play-sharp-fill

ഉത്തരകൊറിയൻ – യു. എസ് ഉച്ചകോടി റദ്ദാക്കി, ട്രംപിന്റെ തീരുമാനം.

സ്വന്തം ലേഖകൻ പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ-യു.എസ് ഉച്ചകോടി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് റദ്ദാക്കി. സിംഗപ്പൂരിൽ ജൂൺ 12ന് കിംഗ് ജോങ് ഉന്നുമായി നിശ്ചയിച്ചിരുന്ന ഉച്ചകോടിയിൽ നിന്നും ട്രംപ് പിന്മാറിയതിൽ പ്രതികരണവുമായി ഉത്തരകൊറിയ രംഗത്തെത്തി്. ട്രംപിന്റെ ഇപ്പോഴത്തെ തീരുമാനം വളരെ ഖേദകരമാണെന്നും, കൂടിക്കാഴ്ച നടത്തുന്നതിന് ഉത്തരകൊറിയ ഏത് സമയത്തും തയ്യാറാണെന്നും വിദേശകാര്യ സഹമന്ത്രി കിം കീഗ്വാൻ പറഞ്ഞു. ‘താങ്കളുടെ കടുത്ത ദേഷ്യവും വിദ്വേഷവും അവസാനത്തെ പ്രസ്താവനയിൽ പ്രതിഫലിച്ചിരുന്നു. അതിനാൽ നേരത്തെതന്നെ ആസൂത്രണം ചെയ്ത ഈ കൂടിക്കാഴ്ചയ്ക്ക് ഇത് അനുയോജ്യമായ സമയമല്ല’ എന്ന് കിം ജോങ് ഉന്നിന് […]

ഐ. പി. എൽ ഫൈനൽ ഇന്ന്; ചെന്നൈയുടെ എതിരാളി ആര് ?

സ്വന്തം ലേഖകൻ കൊൽക്കത്ത: ഇന്ന് നടക്കാൻ ഇരിക്കുന്ന ഐ. പി. എൽ ഫൈനലിലെ രണ്ടാം ടീം അംഗത്തെ കണ്ടെത്തും. ഫൈനൽ യോഗ്യതയ്ക്കായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും രാത്രി ഏഴിന് കൊൽക്കത്തയിൽ ഏറ്റുമുട്ടും. ഇതിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്സിന്റെ എതിരാളി ആരെന്നറിയാം. ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടാണ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറിൽ മത്സരിക്കുന്നത്. അതേസമയം പ്ലേ ഓഫിലെ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ കീഴടക്കിയാണ് കൊൽക്കത്ത എത്തിയിരിക്കുന്നത്. 2017 സീസൺ പ്ലേ ഓഫിലാണ് കൊൽക്കത്തയും ഹൈദരാബാദും എലിമിനേറ്റർ റൗണ്ടിൽ […]

നിപ്പ വൈറസിനെ തുടർന്ന് വൈദ്യശാസ്ത്രം വെല്ലുവിളിമ്പോൾ, നാട്ടുവൈദ്യത്തിലൂടെ തനിക്കുണ്ടായ അനുഭവം തുറന്നെഴുതി നടി ഹിമ ശങ്കരി.

നിപ്പാ വൈറസ് ബാധയെ തടയാനുള്ള മാർഗങ്ങൾ സംബന്ധിച്ച് ആയുർവേദ വൈദ്യന്മാരും അലോപ്പതി ഡോക്ടർമാരും തമ്മിലുള്ള തർക്കങ്ങൾ നിലനിൽക്കേ തന്റെ അനുഭവം തുറന്നെഴുതി, ആയുർവേദത്തെയും നാട്ടുവൈദ്യത്തെയും അനുകൂലിച്ചു നടി ഹിമ ശങ്കരി രംഗത്ത്. ഡയാലിസിസ് വേണമെന്ന് പറഞ്ഞ അച്ഛന് ആയുർവേദ മരുന്ന് കഴിച്ചതിലൂടെ ഡയാലിസിസ് ഒഴിവായ അനുഭവമാണ് ഹിമ പറഞ്ഞത്. ഹിമയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തു എത്തുന്നുണ്ട്. ഹിമ ശങ്കരിയുടെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ: പലപ്പോഴും ഇപ്പോൾ അഭിപ്രായങ്ങൾ എഴുതാൻ മടിയാണ്.. കാരണം പല പോസ്റ്റുകളും വായിക്കുമ്പോൾ ഈയിടെയായി തോന്നുന്നു ,’ വിദ്വേഷങ്ങളിലും, ശത്രുതയിലും, […]

ഈ ക്രൂരത ജീവിച്ചിരിക്കുന്ന മാലാഖമാരോട് വേണോ..? ലിനിയുടെ സഹപ്രവർത്തകർക്ക് കൊടിയ അവഗണയും, അയിത്തവും

സ്വന്തം ലേഖകൻ കോഴിക്കോട്: നിപ്പാ ബാധിതരെ ശുശ്രൂഷിച്ച് മരണത്തിനു കീഴടങ്ങിയ മാലാഖയായ ലിനിയെ സോഷ്യൽ മീഡിയയും, സമൂഹവും ഒറ്റക്കെട്ടായി പ്രകീർത്തിക്കുമ്പോൾ ലിനിയുടെ സഹപ്രവർത്തകർക്ക് കൊടിയ അവഗണനയും അയിത്തവും. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സുമാർക്കും ജീവനക്കാർക്കുമാണ്് ഒരുകൂട്ടം മനുഷ്യർ അപ്രഖ്യാത വിലക്ക് ഏർപ്പെടുത്തിയത്. നഴ്‌സുമാർ തന്നെ ഇത്തരമൊരു പരാതിയുമായി രംഗത്തുവന്നിട്ടുണ്ട്. രോഗം പകരുമെന്ന ഭീതിയിൽ നാട്ടുകാരും ബന്ധുക്കളുമെല്ലാം ഇവരോട് അകലം പാലിക്കുകയാണ്. ജോലി കഴിഞ്ഞു പോകുന്ന നഴ്‌സുമാരുടെ അടുത്ത് ഓട്ടോയിലിരിക്കാൻ മറ്റുയാത്രക്കാരെ വിലക്കിയതായും ഇവർ ആരോപിക്കുന്നു. നിപ ഭീഷണി നിലനിൽക്കുമ്പോഴും ജോലിക്കെത്തുന്ന ജീവനക്കാരോട് ചിലർ ക്രൂരമായി […]

പെട്രോൾ വില മേലോട്ട് തന്നെ: നൂറുമായി അകലം 18 രൂപ മാത്രം

സ്വന്തം ലേഖകൻ കൊച്ചി: ഒരു ലിറ്റർ പെട്രോളും നൂറു രൂപയും തമ്മിലുള്ള വ്യത്യാസം പന്ത്രണ്ട് രൂപ മാത്രം..! തുടർച്ചയായ പന്ത്രണ്ടാം ദിവസവും വില വർധിച്ചതോടെയാണ് കൊച്ചിയിലെ പെട്രോളിന്റെ വില 82 രൂപയിൽ എത്തി. പെട്രോളിന് 38 പൈസയും ഡീസലിന് 24 പൈസയുമാണ് വെള്ള്ിയാഴ്ച വർധിച്ചത്. തിരുവനന്തപുരത്ത് പെട്രോൾ വില 82 രൂപയും ഡീസലിന് 74.60 രൂപയുമായി. കർണാടക നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞശേഷം തുടർച്ചയായ 12ാം ദിവസമാണു വിലവർധന ഉണ്ടാകുന്നത്. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉയരുന്നതാണ് വിലവർധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികൾ നൽകുന്ന വിശദീകരണം. […]

കോട്ടയം മെഡിക്കൽ കോളേജ് ആധുനികമാകുന്നു: മുഖം മിനുക്കിയത് 49 കോടി മുടക്കി; 27 ന് ഉദ്ഘാടനത്തിനു മുഖ്യമന്ത്രിയെത്തുന്നു.

സ്വന്തം ലേഖകൻ കോട്ടയം: മെഡിക്കൽ കോളേജിന്റെ ആധുനിക മുഖം കാണാനും, പൊതുജനങ്ങളെ കാണിക്കാനും 27 ന് മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടയത്ത് എത്തുന്നു. ആശുപത്രിയിൽ 49.29 കോടി മുടക്കി നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുന്നതിനായാണ് 27-ന് ഉച്ചകഴിഞ്ഞ് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ എത്തിച്ചേരുന്നത്. മന്ത്രി കെ.കെ. ശൈലജ അധ്യക്ഷതവഹിക്കും. മന്ത്രിമാരായ ജി. സുധാകരൻ, കെ.രാജു എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. ജോസ് കെ.മാണി എം.പി., എം.എൽ.എ.മാരായ സുരേഷ് കുറുപ്പ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ എന്നിവർ മുഖ്യപ്രഭാഷണങ്ങൾ നടത്തും. ജില്ലാ കളകട്കർ ഡോ.ബി.എസ്. തിരുമേനി, മെഡിക്കല് കോളേജ് […]

ജില്ലയിൽ മൂന്നു പേർക്കും നിപ്പയില്ല: ഔദ്യോഗിക സ്ഥിരീകരണം വെള്ളിയാഴ്ച വരും; മണിപ്പാലിൽ പരിശോധന പൂർത്തിയാക്കി

സ്വന്തം ലേഖകൻ കോട്ടയം: നിപാ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനിടെ മെഡിക്കൽ കോളേജിൽ നിന്നും മണിപ്പാൽ ആസുപത്രിയിലേയ്ക്കു അയച്ച രക്ത സാമ്പിളുകളിൽ ഒന്നിനു പോലും നിപ്പാ വൈറസ് ബാധ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന പ്രാഥമിക ഫലം പുറത്തു വന്നു. എന്നാൽ, കൃത്യമായ ഫലം വെള്ളിയാഴ്ച ഉച്ചയോടെ മാത്രമേ മെഡിക്കൽ കോളേജ് അധികൃതർക്കു ലഭിക്കുകയുള്ളൂ. ഇതിനു ശേഷം പൂർണമായ വിവരം പുറത്തു വിടുമെന്നാണ് ആശുപത്രി […]

കഞ്ഞിക്കുഴി റെയിൽവേ മേൽപ്പാലം നാലുവരിയാകും: സർക്കാർ അനുമതി നൽകി; ഉത്തരവ് പുറത്തിറങ്ങി

സ്വന്തം ലേഖകൻ കോട്ടയം: കെ.കെ. റോഡിൽ കഞ്ഞിക്കുഴി പ്ലാന്റേഷന് സമീപം നിർമിക്കുന്ന റെയിൽവേ മേൽപ്പാലം നാലുവരിയാക്കാൻ സംസ്ഥാനസർക്കാർ അനുമതി നൽകി. റെയിൽവേപാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി മേൽപ്പാലം രണ്ട് വരിപ്പാതയായി പുനർനിർമിക്കുന്നതിനുളള പ്രവർത്തനങ്ങൾ ആരംഭിച്ചിച്ചിരുന്നു. നിലവിലുള്ള പാലത്തിന് സമീപം താത്കാലിക റോഡും നിർമിച്ചു. മേൽപ്പാലം നാല് വരിയാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. ജില്ലാ സെക്രട്ടറി വി.എൻ. വാസവൻ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി. സുധാകരനും സതേൺ റെയിൽവേ ചീഫ് എൻജിനീയർക്കും നിവേദനം നൽകി. ഇതേ തുടർന്ന് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശമനുസരിച്ച് വിദഗ്ധസംഘം സ്ഥലം സന്ദർശിച്ച് പഠനം […]

ജൂലൈ 27 ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുക കെ ജി ഓ എ

സ്വന്തം ലേഖകൻ കോട്ടയം:വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരളം ഗസറ്റഡ് ഓഫീസർസ് അസോസിയേഷൻ ജൂലൈ 27 നു നടത്തുന്ന ജില്ലാ മാർച്ചും ധർണ്ണയും വിജയിപ്പിക്കുവാൻ കെ ജി ഓ എ കോട്ടയം ജില്ലാ കൗൺസിൽ യോഗം എല്ലാ ഗസറ്റഡ് ജീവനക്കാരോടും അഭ്യർത്ഥിച്ചു കോട്ടയം ജില്ലാ പഞ്ചായത്തുഹാളിൽ നടന്ന യോഗം കെ ജി ഓ എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം അനിൽകുമാർ ഉത്ഘാടനം ചെയ്തു ജനാതിപത്യവും മതനിരപേക്ഷതയും ഫെഡറലിസവും തകർക്കുന്ന കേന്ദ്ര ജനവിരുദ്ധ നയങ്ങളെ ചെറുക്കാനും കേരളം സർക്കാരിൻറെ ജനപക്ഷബദൽ നയങ്ങൾ സംരക്ഷിക്കാനും ജീവനക്കാർ മുന്നിട്ടിറങ്ങണമെന്നും […]

തെള്ളകത്ത് വൻ തീപിടുത്തം: ഏഴു കോടി രൂപയുടെ നഷ്ടം

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: എം.സി റോഡിൽ തെള്ളകത്ത് നഗരത്തെ നടുക്കിയ വൻ തീപിടുത്തം. ഏകദേശം രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. തെള്ളകത്ത് ഗൃഹോപകരണ കടയുടെ ഗോഡൗണാണ് കത്തി നശിച്ചത്. നൂറ്റിയൊന്നുകവലയിൽ പ്രവർത്തിക്കുന്ന ബിഗ്സി എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ തീപിടിത്തമുണ്ടായത്. ഏഴു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഫോം ബെഡ്, തടി ഉരുപ്പടികൾ എന്നിവ പൂർണമായും കത്തി നശിച്ചു. ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂർ സ്വദേശി കുഞ്ചിറക്കാട്ടിൽ […]