ഉത്തരകൊറിയൻ – യു. എസ് ഉച്ചകോടി റദ്ദാക്കി, ട്രംപിന്റെ തീരുമാനം.

ഉത്തരകൊറിയൻ – യു. എസ് ഉച്ചകോടി റദ്ദാക്കി, ട്രംപിന്റെ തീരുമാനം.

സ്വന്തം ലേഖകൻ

പ്യോംഗ്യാംഗ്: ഉത്തരകൊറിയൻ-യു.എസ് ഉച്ചകോടി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് റദ്ദാക്കി. സിംഗപ്പൂരിൽ ജൂൺ 12ന് കിംഗ് ജോങ് ഉന്നുമായി നിശ്ചയിച്ചിരുന്ന ഉച്ചകോടിയിൽ നിന്നും ട്രംപ് പിന്മാറിയതിൽ പ്രതികരണവുമായി ഉത്തരകൊറിയ രംഗത്തെത്തി്.

ട്രംപിന്റെ ഇപ്പോഴത്തെ തീരുമാനം വളരെ ഖേദകരമാണെന്നും, കൂടിക്കാഴ്ച നടത്തുന്നതിന് ഉത്തരകൊറിയ ഏത് സമയത്തും തയ്യാറാണെന്നും വിദേശകാര്യ സഹമന്ത്രി കിം കീഗ്വാൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘താങ്കളുടെ കടുത്ത ദേഷ്യവും വിദ്വേഷവും അവസാനത്തെ പ്രസ്താവനയിൽ പ്രതിഫലിച്ചിരുന്നു. അതിനാൽ നേരത്തെതന്നെ ആസൂത്രണം ചെയ്ത ഈ കൂടിക്കാഴ്ചയ്ക്ക് ഇത് അനുയോജ്യമായ സമയമല്ല’ എന്ന് കിം ജോങ് ഉന്നിന് വൈറ്റ് ഹൗസിൽ നിന്നയച്ച കത്തിൽ പരാമർശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരകൊറിയയുടെ പ്രതികരണം.