ജില്ലയിൽ മൂന്നു പേർക്കും നിപ്പയില്ല: ഔദ്യോഗിക സ്ഥിരീകരണം വെള്ളിയാഴ്ച വരും; മണിപ്പാലിൽ പരിശോധന പൂർത്തിയാക്കി

ജില്ലയിൽ മൂന്നു പേർക്കും നിപ്പയില്ല: ഔദ്യോഗിക സ്ഥിരീകരണം വെള്ളിയാഴ്ച വരും; മണിപ്പാലിൽ പരിശോധന പൂർത്തിയാക്കി

സ്വന്തം ലേഖകൻ

കോട്ടയം: നിപാ വൈറസ് ബാധയെന്ന സംശയത്തെ തുടർന്ന് കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര് പത്രസമ്മേളനത്തിൽ പറഞ്ഞു. ഇതിനിടെ മെഡിക്കൽ കോളേജിൽ നിന്നും മണിപ്പാൽ ആസുപത്രിയിലേയ്ക്കു അയച്ച രക്ത സാമ്പിളുകളിൽ ഒന്നിനു പോലും നിപ്പാ വൈറസ് ബാധ കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന പ്രാഥമിക ഫലം പുറത്തു വന്നു. എന്നാൽ, കൃത്യമായ ഫലം വെള്ളിയാഴ്ച ഉച്ചയോടെ മാത്രമേ മെഡിക്കൽ കോളേജ് അധികൃതർക്കു ലഭിക്കുകയുള്ളൂ. ഇതിനു ശേഷം പൂർണമായ വിവരം പുറത്തു വിടുമെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്.
പേരാമ്പ്ര സ്വദേശിയുടെ രക്തസാമ്പിള് പ്രത്യേക ദൂതന് വഴി മണിപ്പാലിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. ഫലം ലഭിക്കാന് 10 മണിക്കൂറെങ്കിലുമെടുക്കും. ഇത് ലഭിച്ചെങ്കില് മാത്രമേ വൈറസ് ബാധയുണ്ടോയെന്ന് സ്ഥിരീകരിക്കാന് കഴിയുകയുള്ളൂ. ഇദ്ദേഹത്തിന്റെ പനി കുറഞ്ഞിട്ടുണ്ട്. പ്രത്യേകവാർഡിലാണ് ഇദ്ദേഹത്തെ പ്രവേശിച്ചിരിപ്പിക്കുന്നത്. നിപാ വൈറസ് ബാധയുണ്ടാവാനുള്ള സാധ്യത കുറവാണെന്നാണ് മെഡിക്കല് ബോര്ഡിന്റെ വിലയിരുത്തല്.
ചികിത്സയിലുള്‌ല കോഴിക്കോട്ടെ ആശുപത്രിയിലെ നഴ്‌സിങ് വിദ്യാര്ഥിനിയുടെ നിലയിലും പുരോഗതിയുണ്ട്. പനിയും ഛര്ദിയും വയറിളക്കവും ബാധിച്ചാണ് വിദ്യാര്ഥിനിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്.
നിപാ വൈറസ് ബാധയുടെ പശ്ചാത്തലത്തില് കോട്ടയം മെഡിക്കല് കോളജിലും പ്രതിരോധപ്രവര്ത്തനത്തിന് എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ആശുപത്രിയില് ജോലി ചെയ്യുന്നവരുടെ സുരക്ഷയ്ക്കുള്ള സാമഗ്രികളെല്ലാം എത്തിച്ചുവരികയാണ്. ഡോ. സജിത്കുമാറിന്റെ നേതൃത്വത്തില് ഡോക്ടര്മാര്ക്കും നഴ്‌സുമാര്ക്കും പ്രത്യേക ബോധവത്കരണവും നൽകുന്നുണ്ടെന്ന് ഡോ.ടി.കെ. ജയകുമാർ പറഞ്ഞു.