ഐ. പി. എൽ ഫൈനൽ ഇന്ന്; ചെന്നൈയുടെ എതിരാളി ആര് ?

ഐ. പി. എൽ ഫൈനൽ ഇന്ന്; ചെന്നൈയുടെ എതിരാളി ആര് ?

സ്വന്തം ലേഖകൻ

കൊൽക്കത്ത: ഇന്ന് നടക്കാൻ ഇരിക്കുന്ന ഐ. പി. എൽ ഫൈനലിലെ രണ്ടാം ടീം അംഗത്തെ കണ്ടെത്തും. ഫൈനൽ യോഗ്യതയ്ക്കായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺറൈസേഴ്സ് ഹൈദരാബാദും രാത്രി ഏഴിന് കൊൽക്കത്തയിൽ ഏറ്റുമുട്ടും. ഇതിൽ നിന്നും ചെന്നൈ സൂപ്പർ കിംഗ്സിന്റെ എതിരാളി ആരെന്നറിയാം.

ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ടാണ് ഹൈദരാബാദ് രണ്ടാം ക്വാളിഫയറിൽ മത്സരിക്കുന്നത്. അതേസമയം പ്ലേ ഓഫിലെ എലിമിനേറ്റർ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ കീഴടക്കിയാണ് കൊൽക്കത്ത എത്തിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2017 സീസൺ പ്ലേ ഓഫിലാണ് കൊൽക്കത്തയും ഹൈദരാബാദും എലിമിനേറ്റർ റൗണ്ടിൽ മുഖാമുഖം എത്തിയത്. അന്ന് ഹൈദരാബാദിനോട് കൊൽക്കത്ത ഏഴ് വിക്കറ്റിന് ജയിച്ചു. അതിന്റെ പകരം വീട്ടലും സൺറൈസേഴ്സ് ഇത്തവണ ലക്ഷ്യം വയ്ക്കുന്നു. സ്വന്തം സ്ഥലത്ത ്തന്നെ ജയം ഉറപ്പിക്കാൻ തീരുമാനിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും.