play-sharp-fill
തെള്ളകത്ത് വൻ തീപിടുത്തം: ഏഴു കോടി രൂപയുടെ നഷ്ടം

തെള്ളകത്ത് വൻ തീപിടുത്തം: ഏഴു കോടി രൂപയുടെ നഷ്ടം

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: എം.സി റോഡിൽ തെള്ളകത്ത് നഗരത്തെ നടുക്കിയ വൻ തീപിടുത്തം. ഏകദേശം രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. തെള്ളകത്ത് ഗൃഹോപകരണ കടയുടെ ഗോഡൗണാണ് കത്തി നശിച്ചത്.


നൂറ്റിയൊന്നുകവലയിൽ പ്രവർത്തിക്കുന്ന ബിഗ്സി എന്ന സ്ഥാപനത്തിന്റെ ഗോഡൗണിലാണ് വ്യാഴാഴ്ച പുലർച്ചെ രണ്ടു മണിയോടെ തീപിടിത്തമുണ്ടായത്. ഏഴു കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, ഫോം ബെഡ്, തടി ഉരുപ്പടികൾ എന്നിവ പൂർണമായും കത്തി നശിച്ചു. ഷോട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏറ്റുമാനൂർ സ്വദേശി കുഞ്ചിറക്കാട്ടിൽ സെറിന്റെ ഉടമസ്ഥതതയിലുള്ളതാണ് ഗോഡൗൺ..

ഗോഡൗണിന് സമീപമുള്ള ഒരു തയ്യൽകട രാത്രിയിൽ പ്രവർത്തിച്ചിരുന്നു. ഇവരാണ് ഗോഡൗണിൽ നിന്ന് തീയും പുകയും ഉയരുന്നത് ആദ്യം കണ്ടത്. ഇവർ ഏറ്റുമാനൂർ സി.ഐ എ.ജെ. തോമസിനെ വിവരം അറിയിക്കുകയും തുടർന്ന് പൊലീസ് ഫയർഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു. കോട്ടയം, പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, പാമ്പാടി എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തീയണച്ചത്.