play-sharp-fill

ഇടിമിന്നലേറ്റ് മിക്‌സി പൊട്ടിത്തെറിച്ചു: ഇരട്ടക്കുട്ടികൾക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ ഏറ്റുമാനൂർ: ഇടിമിന്നലേറ്റ് മിക്‌സി പൊട്ടിത്തെറിച്ച് ഇരട്ടക്കുട്ടികൾക്ക് പരിക്കേറ്റു. ഇടിമിന്നലിൽ വൻ ശബ്ദത്തോടെ മിക്‌സ് പൊട്ടിത്തെറിച്ചതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. ഏറ്റുമാനൂർ വെമ്പള്ളി കോയിപ്പുറത്ത് റെജീവിന്റെ ഇരട്ടക്കുട്ടികളായ ജിഷ്ണു (14), ദിവ്യ(14) എന്നിവർക്കാണ് പരിക്കേറ്റത്. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. ഇരുവരും അടുക്കളയിൽ നിൽക്കുകയായിരുന്നു ഇരുവരും. ഇവർ ഇരുന്നതിനു സമീപത്തായാണ് വീട്ടിലെ മിക്‌സി ഇരുന്നിരുന്നത്. മിക്‌സിയുടെ വയർ പ്ലഗിൽ കുത്തിയിരുന്നു. ഈ സമയത്താണ് വൻ ശബ്ദത്തോടെ, ഇടിയും മിന്നലും ഉണ്ടായത്. ഇത്തരത്തിൽ ഒരു ഇടി വെട്ടിയതിനു പിന്നാലെ മിക്‌സി പൊട്ടിത്തെറിക്കുകയായിരുന്നു. മിക്‌സി ഇരുന്ന […]

വിനോദ സഞ്ചാരികളുടെ കാർ നിയന്ത്രണം വിട്ട് ആറ്റിലേയ്ക്ക് മറിഞ്ഞു: ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു

സ്വന്തം ലേഖകൻ കുമരകം: ആലപ്പുഴയിൽ നിന്നും വിനോദ സഞ്ചാരത്തിനായി എത്തിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ആറ്റിലേയ്ക്കു മറിഞ്ഞു. അപകടമുണ്ടായപ്പോൾ, വിനോദ സഞ്ചാരികൾ ഹൗസ് ബോട്ടിലായതിനാൽ ഒഴിവായത് വൻ ദുരന്തം. ഡ്രൈവർമാത്രമേ അപകട സമയത്ത് കാറിനുള്ളിലുണ്ടായിരുന്നുള്ളൂ. അദ്ദേഹം അത്ഭുതകരമായി രക്ഷപെട്ടു കൈപ്പുഴ മുട്ട് ആറ്റിൽ വീണ കാറിൽ നിന്നും ഡ്രൈവറെ നാട്ടുകാർ സാഹസികമായി പുറത്തെടുക്കുകയായിരുന്നു. 26 നു വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. വേമ്പനാട്ടുകായലിലെ ബോട്ടു യാത്രക്കു ശേഷം തിരികെ മടങ്ങുന്നതിനായി ബോട്ട് ജെട്ടിയിൽ എത്തിയതായിരുന്നു സംഘം. ഇവരെ കയറ്റുന്നതിനായി കാറുമായി വരികയായിരുന്നു […]

കാൽകഴുകാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ കുമരകം: കാൽകഴുകാൻ കൈതോട്ടിലിറങ്ങിയ മധ്യവയസ്​കൻ മുങ്ങി മരിച്ചു.  കങ്ങഴ മൈലാടും ഭാഗത്ത് പാറയിൽ ശശിധരനാണ്​ (65) മരിച്ചത്​. ശനിയാഴ്​ച വൈകീട്ട്​ ആറിന്​ തിരുവാർപ്പ്​ മൂരിപ്പാറയിലായിരുന്നു സംഭവം. ബന്ധുവായ തിരുവാർപ്പ് മണലേച്ചിറ കൃഷ്ണൻകുട്ടിയുടെ കടയിലെ സഹായിയിരുന്നു. മീനച്ചിലാറി​െൻറ കൈവഴിയായ തോട്ടിൽ കൈയും കാലും കഴുകുന്നതിനിടെ തെന്നി വെള്ളത്തിലേക്ക്​ വീഴുകയായിരുന്നു. മൃതദേഹം കോട്ടയം ​െമഡിക്കൽകോളജ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.

പൊലീസ് സ്‌റ്റേഷനുള്ളിൽ ആത്മഹത്യ ചെയ്യാൻ പ്രതിയുടെ ശ്രമം: മൂന്നു പൊലീസുകാർക്ക് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ വൈക്കം: മദ്യപിച്ച്​ ഭാര്യയെ കസേരക്ക്​ തലക്കടിച്ച്​ പരിക്കേൽപിച്ച കേസിൽ കസ്​റ്റഡിയിലെടുത്ത ഭർത്താവ്​ പൊലീസ്​ സ്​റ്റേഷനിലെ ശുചിമുറിയിൽ ആത്​മഹത്യക്ക്​ ശ്രമിച്ചു. വൈക്കം കാളിയാറ്റുനട കുറത്തിത്തറയില്‍ ജയകുമാറാണ്​ (45) ആത്​മഹത്യക്ക്​ ശ്രമിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി വി.എം മുഹമ്മദ് റഫീഖ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്​ച ഉച്ചക്ക്​ 1.30ന്​ വൈക്കം പൊലീസ്​​സ്​റ്റേഷനിലായിരുന്നു സംഭവം. ബ്ലേഡിന്​ കഴുത്തിലും കൈയിലും മാരമുറിവുണ്ടാക്കിയ ഇയാളെ കോട്ടയം മെഡിക്കൽകോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യ ഇന്ദുവിനെ (40) വെള്ളിയാഴ്ച രാത്രിയാണ്​ മർദിച്ചത്​. ​ഭാര്യയെ കസേരക്ക്​ […]

ശാസ്ത്രി റോഡിലെ ഓട നവീകരിക്കാൻ എം. എൽ. എ ഫണ്ട് അനുവദിക്കും; 30ന് ഉദ്യോഗസ്ഥരുടെ യോഗം – തിരുവഞ്ചൂർ രാധാക്യഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: കയ്യേറ്റത്തെ തുടർന്ന് മാലിന്യം നിറഞ്ഞ് ഒഴുക്കു നിലച്ച ശാസ്ത്രി റോഡിലെ ഓട നവീകരിക്കാൻ തുക അനുവദിക്കുമെന്ന് തിരുവഞ്ചൂർ രാധാക്യഷ്ണൻ എം. എൽ. എ. ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ഓട നവീകരണത്തേക്കുറിച്ച് ആലോചിക്കുന്നതിനായി മെയ് 30ന് 11 മണിക്ക് കള്ട്രറ്റിൽ ബന്ധപ്പെട്ട വകുപ്പ് അധിക്യതരുടെ യോഗം വിളിച്ച് ചേർക്കും. നഗരത്തിലെ മാലിന്യങ്ങൾ മുഴുവൻ വന്നടിയുന്ന ഈ ഓടയുടെ ഒഴുക്ക് നിലച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസമാണ് നഗരസഭ നവീകരണ ജോലികൾ ആരംഭിച്ചത്. കയ്യേറ്റക്കാർ് കെട്ടിടാവഷ്ടങ്ങളും, മാലിന്യങ്ങളും മറ്റും […]

പിണറായി സർക്കാരിന് നേട്ടം പറയാൻ യു. ഡി. എഫിൽ നിന്ന് കടമെടുക്കണമെന്ന് ഉമ്മൻചാണ്ടി.

കോട്ടയം: പിണറായി സർക്കാരിന് നേട്ടം പറയാൻ യു. ഡി. എഫിൽ നിന്ന് കടമെടുക്കണമെന്ന് ഉമ്മൻചാണ്ടി. സമാധാനം, മതനിരപേക്ഷത, വികസനം, സാമൂഹിക നീതി എന്ന തലക്കെട്ടിൽ താഴെ 14 ഉപതലക്കെട്ടിൽ 72 നേട്ടങ്ങളാണ് മെയ് 25ന് പരസ്യം ചെയ്തത്. രണ്ടു വർഷം കൊണ്ട് സർക്കാർ ഉണ്ടാക്കിയ നേട്ടങ്ങളാണിത്. അതിൽ വിരലിൽ എണ്ണാൻപോലുമൂള്ള നേട്ടങ്ങളില്ല. സർക്കാരുകളുടെ തുടർ പ്രക്രിയകൾ സ്വന്തം നേട്ടം എന്ന മട്ടിൽ അവതരിപ്പിച്ചിരിക്കുന്നു. മറ്റു നേട്ടങ്ങൾ വെറും പ്രസ്താവനകൾ എന്നല്ലാതെ വസ്തുതാപരമായ കണക്കുകൾ ഇല്ല. യു. ഡി. എഫ് സർക്കാരിന്റെ കാലത്ത് നിർമിച്ച് മുഖ്യമന്ത്രി […]

ചെങ്ങന്നൂരിൽ ഇന്ന് കലാശക്കൊട്ട്; മൂന്ന് മൂന്നണികൾക്കും ഭീഷണിയായി ആം ആദ്മി പാർട്ടി

ശ്രീകുമാർ ആലപ്പുഴ: ചെങ്ങന്നൂർ നിയമസഭ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഇന്ന് വൈകിട്ട് ആറിന് അവസാനിക്കും. രണ്ടര മാസം നീണ്ട പ്രചരണ പ്രവർത്തനങ്ങൾക്കൊടുവിൽ വിജയം ഉറപ്പിക്കാനുള്ള അവസാനഘട്ട തിരക്കിലാണ് മൂന്നു മുന്നണിയും. ശക്തമായ പോരാട്ടവുമായി ആം ആദ്മി പാർട്ടിയും മുന്നിലുണ്ട്. അവസാനമണിക്കൂറിലെ ശക്തിപ്രകടനത്തിലാണ് എല്ലാ പാർട്ടികളും. റോഡ് ഷോയോടു കൂടിയാകും കലാശക്കൊട്ട് നടക്കുന്നത്. നാളെ ശബ്ദഘോഷങ്ങളില്ലാതെ നിശബ്ദപ്രചാരണം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും മുൻപ് തന്നെ പാർട്ടി പ്രചാരണം തുടങ്ങിയിരുന്നു. സി. പി. എം നിയമസഭ മണ്ഡലം കമ്മിറ്റി ഓഫിസിന് നിന്നാണ് സജി ചെറിയൻ പ്രചരണം ആരംഭിക്കുന്നത്. വോട്ട് […]

സുരക്ഷാ ആവശ്യങ്ങൾക്കുള്ള ബോട്ടിൽ പൊലീസ് ഉന്നതന്റെയും കുടുംബത്തിന്റെയും വിനോദയാത്ര: സ്പീഡ് ബോർഡിൽ തകർത്ത് യാത്ര ചെയ്തത് തേക്കടി തടാകത്തിൽ

സ്വന്തം ലേഖകൻ തേക്കടി: പൊലീസിന്റെ സുരക്ഷാ ആവശ്യങ്ങൾക്കു മാത്രം ഉപയോഗിക്കാനുള്ള സ്പീഡ് ബോട്ടിൽ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും കുടുംബത്തിന്റെയും വിനോദയാത്ര. പോലീസിന്റെ ആവശ്യങ്ങൾക്കു മാത്രമായി അനുവദിച്ചിരിക്കുന്ന സ്പീഡ് ബോട്ടിലാണ് ഇവർ മുല്ലപ്പെരിയാർ അണക്കെട്ടും പരിസരവും കണ്ട് തടാകത്തിലൂടെ സഞ്ചരിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. പോലീസ് അകമ്പടിയോടെയാണു രണ്ടു സ്ത്രീകളുൾപ്പെടെ നാലംഗസംഘം തേക്കടി ബോട്ട് ലാൻഡിങ്ങിലെത്തിയത്. ഇവിടെനിന്നു പോലീസിനു മാത്രം അനുവദിച്ചിട്ടുള്ള സ്പീഡ് ബോട്ടിൽ തടാകത്തിലൂടെ സഞ്ചരിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നിർദേശപ്രകാരമാണ് ഔദ്യോഗിക വാഹനത്തിൽ യാത്രാ സൗകര്യമൊരുക്കിയത്. അപകടങ്ങളുണ്ടാകുമ്പോൾ ഉപയോഗിക്കാനും അണക്കെട്ടിന്റെ സുരക്ഷാ […]

നിപ്പാ വൈറസ് ഭീതിയിൽ കേരളം: ഭീതി പടർത്തിയത് മരുന്ന് – മാധ്യമ കൂട്ടുകെട്ടോ..? നിപ്പയെ ഇത്രമേൽ ഭയക്കേണ്ടതുണ്ടോ..?

ബ്രിട്ടോ എബ്രഹാം കൊച്ചി: കോഴിക്കോട് പേരാമ്പ്രയിൽ ഒരു കുടുംബത്തെയും, അവരെച്ചുറ്റിപ്പറ്റി നിൽക്കുന്ന കുറച്ച് ആളുകളെയും മാത്രം ബാധിച്ച നിപ്പ വൈറസ് പനിയെപ്പറ്റി കേരളമൊട്ടാകെ ഭീതി പടർത്തിയതിനു പിന്നിൽ ആഗോള തലത്തിലെ മരുന്ന് – മാധ്യമ ലോബിയെന്ന് സൂചന. കേരളത്തിലെ മാധ്യമങ്ങളും ഒരു വിഭാഗം ഡോക്ടർമാരും ഈ ലോബിയ്ക്കു പിന്നിൽ നിരന്നതോടെ കേരളം മുഴുവൻ പടർന്നു പിടിച്ച വലിയ വപത്താണെന്ന പ്രചാരണമായി. മൂന്നരക്കോടി മലയാളികളിൽ ആകെ 253 പേർക്കു മാത്രമാണ് നിപ്പ മൂലമുള്ള പനി സംശയിച്ചത്. ഇതിൽ 25 പേർക്കു മാത്രമാണ് നിപ്പ സ്ഥിരീകരിച്ചത്. ഇതിൽ […]