പൊലീസ് സ്‌റ്റേഷനുള്ളിൽ ആത്മഹത്യ ചെയ്യാൻ പ്രതിയുടെ ശ്രമം: മൂന്നു പൊലീസുകാർക്ക് സസ്‌പെൻഷൻ

പൊലീസ് സ്‌റ്റേഷനുള്ളിൽ ആത്മഹത്യ ചെയ്യാൻ പ്രതിയുടെ ശ്രമം: മൂന്നു പൊലീസുകാർക്ക് സസ്‌പെൻഷൻ

Spread the love

സ്വന്തം ലേഖകൻ

വൈക്കം: മദ്യപിച്ച്​ ഭാര്യയെ കസേരക്ക്​ തലക്കടിച്ച്​ പരിക്കേൽപിച്ച കേസിൽ കസ്​റ്റഡിയിലെടുത്ത ഭർത്താവ്​ പൊലീസ്​ സ്​റ്റേഷനിലെ ശുചിമുറിയിൽ ആത്​മഹത്യക്ക്​ ശ്രമിച്ചു. വൈക്കം കാളിയാറ്റുനട കുറത്തിത്തറയില്‍ ജയകുമാറാണ്​ (45) ആത്​മഹത്യക്ക്​ ശ്രമിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി വി.എം മുഹമ്മദ് റഫീഖ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്​ച ഉച്ചക്ക്​ 1.30ന്​ വൈക്കം പൊലീസ്​​സ്​റ്റേഷനിലായിരുന്നു സംഭവം. ബ്ലേഡിന്​ കഴുത്തിലും കൈയിലും മാരമുറിവുണ്ടാക്കിയ ഇയാളെ കോട്ടയം മെഡിക്കൽകോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യ ഇന്ദുവിനെ (40) വെള്ളിയാഴ്ച രാത്രിയാണ്​ മർദിച്ചത്​. ​ഭാര്യയെ കസേരക്ക്​ അടിച്ച് തലയക്കും തേങ്ങപൊതിക്കുന്ന ഇരുമ്പുപാരക്ക്​ അടിച്ച് കാലിനു പൊട്ടലുണ്ടാക്കി. ഇതേത്തുടർന്ന്​ അവശയായ യുവതിയെ രാത്രി 11ഒാടെ ഫയർഫോഴ്​സി​െൻറ ആംബുലൻസിലാണ്​ ആശുപത്രിയി​െലത്തിച്ചത്​. ഇന്ദുവി​െൻറ തലയിലെ മുറിവും കാലിലെ അസ്ഥിക്ക് പൊട്ടലുണ്ടായതും കണക്കിലെടുത്ത് പോലീസ് റിമാന്‍ഡ്​ ചെയ്യാനുള്ള നടപടികള്‍ നീക്കുന്നതിനിടെ ഇയാള്‍ വിവരം മനസ്സിലാക്കി സ്​റ്റേഷനിലെ ശുചി മുറിയില്‍ കയറി മുറിയിലുണ്ടായിരുന്ന ബ്ലേഡുകൊണ്ട് കഴുത്തിലും കൈയിലും മാരകമായി മുറിവേല്‍പിക്കുകയായിരുന്നു.

സംഭവത്തിൽ വൈക്കം സ്​റ്റേഷനിലെ എ.എസ്​.​െഎ ഉൾപ്പെടെ മൂന്നു പൊലീസുകാരെ ജില്ല പൊലീസ്​ മേധാവി വി.എം. മുഹമ്മദ്​ റെഫീഖ്​ സസ്​പെൻഡ്​ ചെയ്​തു. എ.എസ്.​ഐ കെ.എസ്​.ഷാജി, സി.പി.ഒ എച്ച്. റഫീക്ക്, വനിത സി.പി.ഒ ചെലീല എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്​പെൻഡ്​ ചെയ്​തത്​. വൈക്കം ഡി.വൈ.എസ്​.പിയുടെ റിപ്പോർട്ടിെൻറ അടിസ്​ഥാനത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group