കാൽകഴുകാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങി മരിച്ചു

കാൽകഴുകാൻ തോട്ടിലിറങ്ങിയ ആൾ മുങ്ങി മരിച്ചു

സ്വന്തം ലേഖകൻ

കുമരകം: കാൽകഴുകാൻ കൈതോട്ടിലിറങ്ങിയ മധ്യവയസ്​കൻ മുങ്ങി മരിച്ചു.  കങ്ങഴ മൈലാടും ഭാഗത്ത് പാറയിൽ ശശിധരനാണ്​ (65) മരിച്ചത്​. ശനിയാഴ്​ച വൈകീട്ട്​ ആറിന്​ തിരുവാർപ്പ്​ മൂരിപ്പാറയിലായിരുന്നു സംഭവം. ബന്ധുവായ തിരുവാർപ്പ് മണലേച്ചിറ കൃഷ്ണൻകുട്ടിയുടെ കടയിലെ സഹായിയിരുന്നു. മീനച്ചിലാറി​െൻറ കൈവഴിയായ തോട്ടിൽ കൈയും കാലും കഴുകുന്നതിനിടെ തെന്നി വെള്ളത്തിലേക്ക്​ വീഴുകയായിരുന്നു. മൃതദേഹം കോട്ടയം ​െമഡിക്കൽകോളജ്​ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്​.