play-sharp-fill

മാലിന്യം വലിച്ചെറിയുന്നവരെ കുടുക്കിയാല്‍ പാരിതോഷികം ; ഇനി മുതൽ പരാതികൾ തെളിവുകള്‍ സഹിതം അറിയിക്കാം ; മാലിന്യം സംബന്ധിച്ച പരാതി നല്‍കാന്‍ വാട്‌സാപ് നമ്പര്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: പൊതുസ്ഥലങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ അതിശക്തമായ നടപടികള്‍ക്ക് സര്‍ക്കാര്‍. പൊതുജനങ്ങള്‍ക്ക് പരാതി നേരിട്ട് അറിയാക്കാനുള്ള കേന്ദ്രീകൃത വാട്‌സാപ്പ് സംവിധാനമാണ് തദ്ദേശ വകുപ്പ് ഒരുക്കിയിരിക്കുന്നത്. മാലിന്യങ്ങൾ വലിച്ചെറിയുക, കത്തിക്കുക, മലിനജലം ഒഴുക്കി വിടുക തുടങ്ങിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ വാട്സാപ്പിലൂടെ അറിയിക്കാൻ കഴിയും. പരാതി അറിയിക്കാനുള്ള നമ്പർ: 94467 00800. മലിനീകരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തെളിവ് സഹിതം റിപ്പോർട്ട് ചെയ്യുന്നവർക്ക് നിയമലംഘനത്തിന്മേൽ ഈടാക്കിയ പിഴയുടെ 25% തുക (പരമാവധി 2500 രൂപ) പാരിതോഷികം നൽകും. വാട്‌സാപ്പ് നമ്പറിന്റെ പ്രഖ്യാപനം കൊല്ലം കോർപറേഷനിൽ നടന്ന ചടങ്ങിൽ […]

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ എത്തി ; പരിശോധനയിൽ 14 വയസ്സുകാരിയായ കോട്ടയം പാമ്പാടി സ്വദേശിനി പൂര്‍ണ ഗര്‍ഭിണി ; ഞെട്ടി വീട്ടുകാര്‍ ; പ്രതി അടുത്ത ബന്ധു

സ്വന്തം ലേഖകൻ കോട്ടയം: 14 വയസ്സുകാരിയായ കോട്ടയം പാമ്പാടി സ്വദേശിനി പൂര്‍ണ ഗര്‍ഭിണിയെന്ന വിവരമറിഞ്ഞ് ഞെട്ടി വീട്ടുകാര്‍. കടുത്ത വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയാണെന്ന വിവരം പുറത്തറിഞ്ഞത്. സംശയം തോന്നി സ്‌കാന്‍ ചെയ്തപ്പോഴാണ് ആശുപത്രി അധികൃതര്‍ക്കും കാര്യം മനസ്സിലായത്. കുട്ടിയെ വിദഗ്ദ്ധ പരിശോധനയ്ക്കും ചികിത്സയ്ക്കുമായി കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വ്യാഴാഴ്ച ഉച്ചയോടെയാണ് കുട്ടിയെ പാമ്പാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ഡോക്ടറും ആശുപത്രി അധികൃതരും വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് […]

ആരുടെ ‘ഉയിര്’ എടുക്കാനാണ് കാലന്‍ നേരിട്ട് ഇറങ്ങിയത് ; റോഡില്‍ കാലനെ കണ്ട് ഞെട്ടി നാട്ടുകാർ ; യമൻ ആയ എന്റെ ജോലിഭാരം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കാലൻ വേഷത്തിൽ വേറിട്ട പ്രതിഷേധം

സ്വന്തം ലേഖകൻ തൃശൂര്‍: റോഡില്‍ കാലനെ കണ്ട് വഴിയാത്രക്കാരും വാഹന യാത്രക്കാരും നാട്ടുകാരും ആദ്യം ഒന്ന് ഞെട്ടി. കഥകളിൽ കേട്ട് മാത്രം പരിചയിച്ച കാലന്‍ ഇതാ റോഡില്‍ നില്‍ക്കുന്നു. ആരെ കൊണ്ടു പോകാനാണ് നേരിട്ട് എഴുന്നള്ളിയതെന്ന് ചിലര്‍ അടക്കം പറഞ്ഞു, ചിലര്‍ കാലന്‍റെ പോത്ത് എവിടെ എന്ന് നോക്കി. ഇരിങ്ങാലക്കുടയിലെ റോഡിലാണ് ‘കാലന്‍’ നിന്നത്. ആരുടെ ‘ഉയിര്’ എടുക്കാനാണ് കാലന്‍ നേരിട്ട് ഇറങ്ങിയത് എന്ന ചിന്തയിലായിരുന്നു എല്ലാവരും. പിന്നീടാണ് തങ്ങളുടെ ‘ഉയിര്’ എപ്പോള്‍ വേണമെങ്കിലും പോകാന്‍ പാകത്തില്‍ റോഡുകളില്‍ നിറഞ്ഞിരിക്കുന്ന കുഴികള്‍ക്കെതിരേയുള്ള പ്രതിഷേധമാണ് കാലന്‍റെ […]

കളിയാക്കിയതിന്‍റെ വിരോധം ; കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച 42 കാരൻ അറസ്റ്റിൽ

സ്വന്തം ലേഖകൻ പത്തനംതിട്ട: കടത്തിണ്ണയിൽ ഉറങ്ങിക്കിടന്ന വയോധികനെ കുത്തിക്കൊല്ലാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. പത്തനംതിട്ട റാന്നിയിലാണ് സംഭവം. തോട്ടമണ്ണിൽ വാടകയ്ക്ക് താമസിക്കുന്ന കായംകുളം സ്വദേശി രതീഷ് (42) ആണ് അറസ്റ്റിലായത്. പരിക്കേറ്റ മോഹനൻ ( 70) ആശുപത്രിയിൽ ചികിത്സയിലാണ്. കളിയാക്കിയതിന്‍റെ വിരോധത്തിൽ ആയിരുന്നു ആക്രമണം. കുത്തിയശേഷം പ്രതി തന്നെ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. പിന്നാലെ പൊലീസ് എത്തിയാണ് പരിക്കേറ്റ മോഹനനെ ആശുപത്രിയിൽ കൊണ്ടുപോയത്.  

കരാട്ടെ ക്ലാസിന്‍റെ മറവിൽ ലൈംഗീക പീഡനം ; വിഷയം പുറം ലോകമറിയുന്നത് 17കാരി ദൂരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതോടെ ; പോക്സോ കേസ് പ്രതിയായ കരാട്ടെ പരീശീലകന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി

സ്വന്തം ലേഖകൻ മലപ്പുറം: കരാട്ടെയുടെ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതിയായ കരാട്ടെ പരീശീലകന്‍ വാഴക്കാട് ഊര്‍ക്കടവ് സ്വദേശി സിദീഖ് അലിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. ഇക്കഴിഞ്ഞ ഫെബ്രുവരി 19നു ചാലിയാര്‍ പുഴയിലെ മുട്ടുങ്ങല്‍ കടവില്‍ 17കാരി ദൂരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതോടെയാണ് ഈ വിഷയം പുറം ലോകമറിയുന്നത്. തുടര്‍ന്ന് നിരവധി പെണ്‍കുട്ടികള്‍ പ്രതിക്കെതിരെ പരാതിയുമായി രംഗത്തെത്തുകയും ആറു കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. തുടര്‍ന്ന് ജില്ലാ കലക്ടര്‍ പ്രതിക്കെതിരെ കാപ്പ ചുമത്തുകയും ചെയ്തിരുന്നു. പ്രതി ജാമ്യത്തിനായി സുപ്രീം കോടതിയെ […]

കുവൈത്തില്‍ ചങ്ങനാശേരി ആരമലക്കുന്ന് സ്വദേശിക്ക് എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റു ; താമസസ്ഥലത്തുനിന്ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് വെടിയേറ്റത്

സ്വന്തം ലേഖകൻ കുവൈത്ത് സിറ്റി: കുവൈത്തിലെ മഹ്ബൂലയില്‍ കോട്ടയം സ്വദേശിക്ക് എയര്‍ഗണ്ണില്‍ നിന്ന് വെടിയേറ്റു. ചങ്ങനാശേരി ആരമലക്കുന്ന് സ്വദേശിയായ ഫാസില്‍ അബ്ദുള്‍ റഹ്‌മാനാണ് വെടിയേറ്റത്. ബുധനാഴ്ച വൈകിട്ട് എട്ടുമണിയോടെ താമസസ്ഥലത്തുനിന്ന് ജോലി സ്ഥലത്തേക്ക് പോകുന്നതിനിടെയാണ് സംഭവം നടന്നത്. ഇലക്‌ട്രിക് സ്‌കൂട്ടറില്‍ കയറുന്നതിനിടെയാണ് വെടിയേറ്റത്. വാഹനത്തില്‍ കയറുന്നതിനിടെ വെടിശബ്ദം കേള്‍ക്കുകയും, ശരീരത്തില്‍ എന്തോ പതിക്കുന്നതുപോലെ അനുഭവപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഇടത് വശത്ത് തോളിനും നെഞ്ചിനുമിടയില്‍ രക്തം വന്നു. ഉടന്‍ സുഹൃത്തായ കൊല്ലം സ്വദേശി വിനീഷിനെ വിളിച്ചു. വിനീഷെത്തിയാണ് ഫാസിലിനെ അദാന്‍ ആശുപത്രിയില്‍ എത്തിച്ചത്. ശരീരത്തില്‍ തുളച്ചുകയറിയ […]

എല്ലാം വഴിയെ മനസ്സിലാകും ; അമേരിക്കയിൽ നിന്ന് തിരിച്ചെത്തി ജയസൂര്യ ; പീഡന പരാതിക്കുശേഷം ആദ്യമായി നാട്ടില്‍

സ്വന്തം ലേഖകൻ കൊച്ചി: അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി നടന്‍ ജയസൂര്യ. ലൈംഗിക അതിക്രമക്കേസ് പുറത്തുവന്നതിനു ശേഷം താരം ആദ്യമായാണ് കേരളത്തിലേക്ക് തിരിച്ചെത്തുന്നത്. അമേരിക്കയില്‍ നിന്ന് കുടുംബത്തിനൊപ്പമാണ് താരം കൊച്ചി വിമാനത്താവളത്തില്‍ തിരിച്ചെത്തിയത്. പീഡന ആരോപണത്തില്‍ പ്രതികരിക്കാന്‍ താരം തയ്യാറായില്ല. കേസ് കോടതിയില്‍ ഇരിക്കുന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല എന്നാണ് ജയസൂര്യ പറഞ്ഞത്. കേസ് രണ്ടും കോടതിയില്‍ ഇരിക്കുന്നതില്‍ ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ പറയാനാവില്ല. അഭിഭാഷകന്‍ കൃത്യമായി ഒരു ദിവസം പറയും. അന്ന് നമുക്ക് കാണാം. നമ്മള്‍ എന്തായാലും കാണും.- ജയസൂര്യ പറഞ്ഞു. വ്യാജ പരാതിയാണോ […]

യുവ എഴുത്തുകാരിക്ക് നേരെ ലൈംഗിക അതിക്രമം ; കേസിൽ സംവിധായകന്‍ വി കെ പ്രകാശ് അറസ്റ്റില്‍

സ്വന്തം ലേഖകൻ കൊല്ലം: യുവ എഴുത്തുകാരിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ സംവിധായകന്‍ വി കെ പ്രകാശ് അറസ്റ്റില്‍. രണ്ട് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷം കൊല്ലം പള്ളിത്തോട്ടം പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് ജാമ്യത്തില്‍ വിട്ടയച്ചു. കഴിഞ്ഞ രണ്ട് ദിവസമായി വികെ പ്രകാശിനെ ചോദ്യം ചെയ്തു വരികയായിരുന്നു എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. മൂന്നാം ദിവസവും ചോദ്യം ചെയ്യല്‍ തുടര്‍ന്നു. പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംവിധായകന് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. 2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം […]

കേരളത്തില്‍ വേനലിന് സമാനമായ ചൂട് ; കാലര്‍ഷം തീരും മുമ്പേ വരണ്ട കാലാവസ്ഥ ; അടുത്ത അഞ്ചുദിവസം കോട്ടയം ഉൾപ്പെടെ നാല് ജില്ലകളിൽ വരണ്ട കാലാവസ്ഥ തുടരും ; മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : കാലവർഷം കഴിയും മുന്നേ കേരളത്തില്‍ വരണ്ട കാലാവസ്ഥ വരണ്ട കാലാവസ്ഥ അനുഭവപ്പെട്ടു തുടങ്ങി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം വിവിധ ജില്ലകളില്‍ വരണ്ട കാലാവസ്ഥ മുന്നറിയിപ്പ് നല്‍കി. അടുത്ത അഞ്ചുദിവസത്തേക്ക് നാലു ജില്ലകളില്‍ വരണ്ട കാലാവസ്ഥ തുടരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മുന്നറിയിപ്പ്. സെപ്റ്റംബർ 20 നും 21 നും തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ വരണ്ട കാലാവസ്ഥ പ്രവചനമുണ്ട്. മുന്‍വര്‍ഷങ്ങളിലെ […]

അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും ; എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍ ; സംസ്ഥാന പോലീസ് മേധാവി നല്‍കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ് ; മുന്‍ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരായ ആരോപണങ്ങളിലും വിജിലന്‍സ് അന്വേഷണം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. സംസ്ഥാന പോലീസ് മേധാവി ഷൈഖ് ദര്‍വേഷ് സാഹിബ് നല്‍കിയ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവ്. ഒന്നരയാഴ്ച മുമ്പ് ഡി.ജി.പി. നല്‍കിയ ശുപാര്‍ശയില്‍ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ സി.പി.ഐയില്‍ നിന്നുള്‍പ്പെടെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. അനധികൃത സ്വത്ത് സമ്പാദനവും കെട്ടിട നിര്‍മ്മാണവും ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് എ.ഡി.ജി.പിക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരിക. സസ്‌പെന്‍ഷനില്‍ തുടരുന്ന മലപ്പുറം മുന്‍ എസ്.പി. സുജിത്ത് ദാസിനെതിരേയും അന്വേഷണമുണ്ടാകും. അന്വേഷണസംഘത്തെ വെള്ളിയാഴ്ച തീരുമാനിക്കും. സംസ്ഥാന പോലീസ് […]