play-sharp-fill

രാജ്യസഭാ ഉപാധ്യക്ഷന്റെ തെരഞ്ഞെടുപ്പ്: ബി.ജെ.പിക്ക് തകർപ്പൻ ജയം; പ്രതിപക്ഷം തകർന്നടിഞ്ഞു

സ്വന്തം ലേഖകൻ തിരുവനന്തപുരം: രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ ബിജെപി വൻ ഭൂരിപക്ഷത്തോടെ് വിജയിച്ചു. പ്രതിപക്ഷത്തു നിന്നും വോട്ട് ചോർച്ച ഉണ്ടായതായാണ് റിപ്പോർട്ട്. കോൺഗ്രസ്സ് സ്ഥാനാർഥി ബി ഹരിപ്രസാദിനെയാണ് എൻ ഡി എ സ്ഥാനാർഥി ഹരിവൻഷിൻ തോൽപ്പിച്ചത്. ഹരിവൻഷിന്റെയും ബികെ ഹരിപ്രസാദിന്റെയും പേരുകൾ മുന്നോട്ടു വച്ചു പ്രമേയം അവതരിപ്പിച്ചായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഹരിവൻഷിന് അനുകൂലമായി 4 പ്രമേയവും ഹരിപ്രസാദിന് അനുകൂലമായി 5 പ്രമേയവുമാണ് വന്നത്. ഇതിൽ ഹരിവൻഷിനെ നിർദ്ദേശിക്കുന്ന പ്രമേയത്തിലാണ് വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പിൽ ഹരിവൻഷ് നാരായൺ വിജയിച്ചു.

ഇടുക്കി ഡാം ട്രയൽ റണ്ണിനായി 12 മണിക്ക് തുറക്കും; അഞ്ച് ഷട്ടറുകളിൽ മൂന്നാം നമ്പർ ഷട്ടർ 50 സെന്റീമീറ്റർ ഉയർത്തും; നാല് മണിക്കൂർ തുറന്നു വെക്കുമ്പോൾ വെള്ളം ഒഴുകി എത്തുക ലോവർ പെരിയാറിലേക്ക്; പെരിയാർ നദിയുടെ 100 മീറ്റർ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക്ടറുടെ മുന്നറിയിപ്പ്; മീൻ പിടിക്കാനും സെൽഫിയെടുക്കാനും ഇറങ്ങരുത്:

സ്വന്തം ലേഖകൻ ചെറുതോണി: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നതോടെ അൽപ്പം സമയത്തിനകം ഡാം തുറന്ന് വെള്ളം ഒഴുക്കാനുള്ള നടപടികൾ തുടങ്ങും. ഇടുക്കി ഡാമിലെ ജലനിരപ്പ് 2399 അടിയിലേക്ക് അടുക്കുകയാണ്, കനത്ത ജാഗ്രതാ നിർദ്ദേശം എങ്ങും നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിലാണ് തീരുമാനം. അഞ്ച് ഷട്ടറുകളിൽ മധ്യഭാഗത്തെ ഷട്ടർ ആകും തുറക്കുക. ഉച്ചക്ക് 12 മണിക്ക് ഷട്ടർ തുറക്കാനാണ് തീരുമാനം. 50 സെന്റീമീറ്ററാണ് ഷട്ടർ ഉയർത്തുക. സെക്കൻഡിൽ 50 ഘനമീറ്റർ ജലമാണ് ഒഴുക്കി വിടുക. നാല് മണിക്കൂർ നേരം തുറന്നിടും. ചെറുതോണി ഡാമിന്റെ […]

കരുത്തനായ നേതാവ്: അഴിമതി രഹിത പ്രതിച്ഛായ; നഷ്ടമായത് ആദർശധീരനായ കമ്മ്യൂണിസ്റ്റിനെ

സ്വന്തം ലേഖകൻ ചങ്ങനാശേരി: സി പി ഐഎം സമുന്നത നേതാവ് മുൻ സംസ് സ്ഥാന കമ്മറ്റിയംഗവായിിരുന്ന വി ആർ ബി എന്ന് അറിയപ്പെടുന്ന വി ആർ ഭാസ്‌കരൻ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചങ്ങനാശേരി ചെത്തിപുഴ സെൻറ തോമസ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കേ ബുധനാഴ്ച രാവിലെ 7.20ന് മരണം സംഭവിക്കുകയാായിരുന്നു.92 വയസാകാൻ രണ്ടു മാസം ബാക്കി നില്‌ക്കേയാണ് അന്ത്യം. 1926 ഒക്ടോബറിൽ (കൊല്ലവർഷം 1109 തുലാം മാസത്തിലെ പൂരം നക്ഷത്രത്തിൽ) നെടുംകുന്നം വടക്കയിൽ വീട്ടിൽ അയ്യപ്പൻറെയും രുദ്രമ്മയുടെയും 8 മക്കളിൽ മൂന്നാമനായി ജനിച്ചു. കുട്ടൻ […]

കൂട്ടക്കൊല: പിടിവള്ളിയായത് അടിമാലി സിഐയുടെ കണ്ടെത്തലുകൾ

സ്വന്തം ലേഖകൻ ഇടുക്കി: വണ്ണപ്പുറം മുണ്ടൻമുടിയിലെ കൂട്ടക്കൊല കേസന്വേഷണത്തിൽ വഴിത്തിരിവായത് അടിമാലി സിഐ പി.കെ. സാബുവിന് ലഭിച്ച രഹസ്യ വിവരം. ആറ് സിഐമാർ അടങ്ങുന്ന സംഘത്തെ നിയോഗിച്ച് അന്വേഷണം നടന്നെങ്കിലും പ്രതികളെ കുറിച്ച് യാതൊരു വിവരവും ആദ്യം ലഭിച്ചിരുന്നില്ല. ഇതിനിടെയാണ് ആഭിചാര ക്രിയകൾ നടത്തുന്ന അനീഷിനെക്കുറിച്ച് സ്റ്റേഷനിലെ തന്നെ ഒരു എഎസ്ഐ സി.ഐയോട് പറയുന്നത്. എഎസ്ഐക്ക് ബന്ധുവഴി ലഭിച്ച ഈ വിവരമായിരുന്നു കേസിൽ പിടിവള്ളിയായത്. അനീഷ് ഏറെക്കാലം കൃഷ്ണന്റെ കീഴിൽ ദുർമന്ത്രവാദം പഠിച്ചതായും കൊലപാതകം നടന്ന ഞായറാഴ്ച ഇയാൾ സ്ഥലത്തില്ലായിരുന്നു എന്നുമായിരുന്നു വിവരം. ഇയാളുടെ […]

സംസ്ഥാനത്ത് ശക്തമായ മഴ: നാലു ജില്ലകളിൽ ഉരുൾപൊട്ടൽ; പതിനഞ്ച് മരണം, അതീവ ജാഗ്രത !

സ്വന്തം ലേഖകൻ ഇടുക്കി/കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ മഴ. വയനാട്ടിലും ഇടുക്കിയിലും കോഴിക്കോടും മലപ്പുറത്തും പാലക്കാടും ഉരുൾപൊട്ടി. ഇടുക്കിയിലുണ്ടായ ഉരുൾപൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. പുതിയകുന്നേൽ ഹസൻകുട്ടിയുടെ ഭാര്യ ഫാത്തിമ, മകൻ നെജി, ഭാര്യ ജമീല, മക്കളായ ദിയ, നിയ എന്നിവരാണ് മരിച്ചത്. ഹസൻകുട്ടിയെയും മറ്റൊരു മകൻ മുജീബിനെയും പരുക്കുകളോടെ കണ്ടെത്തി. ഇടുക്കി കീരിത്തോട്ടിൽ ഉരുൾപൊട്ടലിൽ രണ്ടുപേർ മരിച്ചു. അഗസ്റ്റിൻ ഭാര്യ ഏലിയാമ്മ എന്നിവരാണ് മരിച്ചത്. ചേലച്ചുവട് പെരിയാർ വാലിയിലും ഉരുൾപൊട്ടി രണ്ടുപേർ മരിച്ചു. മലപ്പുറം നിലമ്പൂരിന് സമീപം ചെട്ടിയാൻ പാറയിൽ […]

ചേലാകര്‍മം നടത്തിയതിനെത്തുടര്‍ന്ന് 23 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം മുക്കാല്‍ഭാഗം നഷ്ടപ്പെട്ട സംഭവം, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

സ്വന്തം ലേഖകന്‍ മലപ്പുറം: ചേലാകര്‍മ്മം നടത്തിയതിനെ തുടര്‍ന്ന് 23 ദിവസം പ്രായമായ ആണ്‍കുഞ്ഞിന്റെ ജനനേന്ദ്രിയം നഷ്ടപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പെരുമ്പടപ്പ് കുവ്വക്കാട്ടയില്‍ ആശുപത്രിയിലെ ഡോക്ടര്‍ക്കു സംഭവിച്ച പിഴവില്‍ ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിന് സംഭവിച്ച അവസ്ഥ ആരുടെയും കരളലിയിക്കുന്നതാണ്. ഗുരുതരമായ വീഴ്ച യഥാസമയം ചൂണ്ടിക്കാട്ടിയിട്ടും മതിയായ ചികിത്സ നല്‍കാന്‍ തയ്യാറാകാത്ത ആശുപത്രിക്കും ചേലാകര്‍മ്മം നടത്തിയ ഡോക്ടര്‍ ആഷിക്കിനുമെതിരെ മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ കുഞ്ഞുമായി മാതാപിതാക്കള്‍ ഹാജരായി. മലപ്പുറം ജില്ലയിലെ മാറഞ്ചേരി മുക്കാല സ്വദേശി പഴങ്കരയില്‍ നൗഷാദ്, ഭാര്യ ജമീല, ഭര്‍ത്തൃമാതാവ് കുഞ്ഞുമോള്‍ […]

ഉദയകുമാർ ഉരുട്ടിക്കൊലക്കേസ് വിധിക്ക് പിന്നാലെ പ്രതിരോധം തീർത്ത് പോലീസ് ഇൻസ്പെക്ടർമാരുടെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം: കേരള മനസാക്ഷിയെ നടുക്കിയ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിലെ സിബിഐ കോടതി വിധിക്കെതിരേ വാട്‌സ്ആപ്പിൽ ആത്മരോഷമുയർത്തി പോലീസുകാർ. സബ് ഇൻസ്‌പെക്ടർമാരുടെ ”കെഇപിഎ 26” എന്ന കൂട്ടായ്മയിലാണു പ്രതിഷേധം ആളിക്കത്തുന്നത്. സന്ദേശത്തിന്റെ പ്രസക്തഭാഗം ഇങ്ങനെ; പ്രതികളെ പിടിക്കുന്നത് പോലീസുകാരുടെ വീട്ടിൽക്കയറി ജീവനും മുതലിനും ആപത്തോ നഷ്ടമോ വരുത്തിയതിനല്ല. സത്യം പറയിക്കുന്നതിനായി ദേഹോപദ്രവം ഏൽപ്പിക്കുന്നതും പിടിക്കപ്പെടുന്നവർ മരിക്കുന്നതും പോലീസുകാർക്കു വേണ്ടിയല്ല. തൂക്കുകയർ യഥാർഥത്തിൽ പോലീസ് സേനയുടെ ആത്മവീര്യത്തിന്റെ കഴുത്തിലാണ് വീണിരിക്കുന്നത്. ഒരു പോലീസുകാരനും ഇനിമേൽ ഒരു അക്രമിയെയും മോഷ്ടാവിനെയും നരാധമനെയും ഒന്നും ചെയ്യില്ല. അവർക്കു വേണ്ടത് […]

സി പി എം നേതാവ് വി.ആർ ഭാസ്കരൻ അന്തരിച്ചു

സ്വന്തം ലേഖകൻ കോട്ടയം: സി.പി.എം മുൻ സംസ്ഥാന കമ്മിറ്റി അംഗവും സിഐടിയു മുൻ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന വി ആർ ബി എന്ന വി .ആർ ഭാസ്ക്കരൻ അന്തരിച്ചു. ചങ്ങനാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദിർ ഘകാലം സി ഐ ടി യു കോട്ടയം ജില്ലാ പ്രസിഡൻറായിരുന്നു. സി പി എമ്മിന്റെ ആദ്യകാല സംഘാടകനും നേതാവുമാണ്. ജില്ലയിൽ തൊഴിലാളികളെ അണി നിരത്തി തൊഴിലാളി സംഘടന കെട്ടിപ്പെടുക്കുന്നതിൽ നിർണായക ശക്തിയായിരുന്നു. മികച്ച ട്രേഡു യൂണിയനിസ്റ്റ് . അവിവാഹിതനാണ്. സംസ്കാരം പിന്നീട്.

ഇ.പി ജയരാജൻ വീണ്ടും മന്ത്രിസഭയിലേക്ക്; ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻമന്ത്രിയുമായ ഇ.പി ജയരാജൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ഇതു സംബന്ധിച്ച് നേതാക്കൾക്കിടയിൽ ധാരണയായതാണ് സൂചന. ബന്ധുനിയമന വിവാദത്തേത്തുടർന്നാണ് ഇ.പി ജയരാജന് രാജിവെക്കേണ്ടി വന്നത്. എന്നാൽ ഈ കേസിൽ വിജിലൻസ് അദ്ദേഹത്തിന് ക്ലീൻ ചിറ്റ് നൽകിയിരുന്നു. ഇതോടെയാണ് രണ്ട് വർഷത്തിന് ശേഷം മടങ്ങിവരവിന് കളമൊരുങ്ങുന്നത്. ജയരാജൻ മടങ്ങിയെത്തുമ്പോൾ മുമ്പ് ഭരിച്ചിരുന്ന വ്യവസായ വകുപ്പ് തലം ലഭിക്കുമെന്ന കാര്യം തീരുമാനമായിട്ടില്ല. ജയരാജിനു പകരം വ്യവസായ വകുപ്പിന്റെ ചുമതലയേറ്റ എ.സി മൊയ്തീൻ നഷ്ടത്തിലായിരുന്ന പല പൊതുമേഖലാ സ്ഥാപനങ്ങളും ലാഭത്തിലേക്ക് കൊണ്ടുവന്നിരുന്നു. അതുകൊണ്ടുതന്നെ മൊയ്തീനെ […]

തൊഴിലുറപ്പിലൂടെ ഗ്രാമജീവിതം സുരക്ഷിതമാക്കി വനിതകൾ

സ്വന്തം ലേഖകൻ ഇത്തിത്താനം: കുറിച്ചി പഞ്ചായത്ത് പൊൻപുഴയിൽ തൊഴിലുറപ്പിലൂടെ ദ്രവമാലിന്യങ്ങളുടെ പുറംന്തള്ളൽ സുഗമമാക്കി. വെള്ളം ഒഴുക്കിന് തടസ്സമായ ഓടകൾക്ക് ആഴംകൂട്ടിയും വഴി ഓരങ്ങൾ വൃത്തിയാക്കിയും സ്ത്രീ തൊഴിലാളികൾ കർമ്മ കുശലരായി. ദ്രവമാലിന്യങ്ങൾ പുറന്തള്ളുന്ന മാർഗ്ഗങ്ങൾ കനത്ത മഴയിൽ താറുമാറായിരുന്നു.അവ പുനസ്ഥാപിക്കലാണ് നടത്തുന്നത്.തൊഴിലുറപ്പിലൂടെ ജനജീവിതം സംരക്ഷിക്കുകയാണ് ഇവിടെ. ആസ്ഥിയുള്ള തൊഴിലിലൂടെ ഗ്രാമപുരോഗതി എന്ന ആശയം നിറവേറ്റപ്പെടുന്നു.തൊഴിലുറപ്പിലൂടെ സ്ത്രീ തൊഴിലാളികൾ നാടിന്റെ പുരോഗതി സൃഷ്ടിക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ ഉത്ഘാടനം ചെയ്തു കൊണ്ട് കുറിച്ചി ഗ്രാമപഞ്ചായത്തംഗം ബി ആർ മഞ്ജീഷ് പറഞ്ഞു. അയൽ സഭാ അംഗം ഷാജിമോൻ കോട്ടയിൽ, […]