play-sharp-fill
പ്ലസ് ടു വിദ്യാർത്ഥിനിയെ ബന്ധുവീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ; മകളെ മയക്കുമരുന്നു നൽകിയാണ് വലയിലാക്കിയതെന്ന് പെൺകുട്ടിയുടെ മാതാവ്

പ്ലസ് ടു വിദ്യാർത്ഥിനിയെ ബന്ധുവീട്ടിൽ നിന്നും തട്ടിക്കൊണ്ടുപോയി ; മകളെ മയക്കുമരുന്നു നൽകിയാണ് വലയിലാക്കിയതെന്ന് പെൺകുട്ടിയുടെ മാതാവ്

സ്വന്തം ലേഖകൻ

വയനാട് : പ്ലസ്ടു വിദ്യാർഥിനിയെ ബന്ധുവീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയെന്ന് അമ്മയുടെ പരാതി.സാദിഖ് എന്ന യുവാവിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്.ഇയാൾ കഞ്ചാവ് കേസിലെ പ്രതിയാണെന്നും പരാതിയിൽ പറയുന്നു.


യുവാവ് കുറെക്കാലമായി പെൺകുട്ടിയുടെ പിന്നാലെ ആയിരുന്നുവെന്നും, കഴിഞ്ഞ ഡിസംബറിൽ പെൺകുട്ടിക്ക് 18 വയസ് തികഞ്ഞതോടെ കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു.വിവാഹം ചെയ്തു നിർബന്ധിത മതപരിവർത്തനത്തിനു വിധേയയാക്കാൻ ശ്രമിക്കുകയാണെന്നും പരാതിയിൽ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രായപൂർത്തിയാകുന്നതിനു മുൻപ് മകൾ പീഡിപ്പിക്കപ്പെട്ടതായി സംശയമുണ്ടെന്നും അതിനാൽ വിദഗ്ധമായ വൈദ്യപരിശോധനയ്ക്കു വിധേയമാക്കണമെന്നും ഇയാളുമായുള്ള രജിസ്റ്റർ വിവാഹം തടയണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

മകളെ മയക്കുമരുന്ന് നൽകിയാണ് വലയിലാക്കിയതെന്നും ഇതിനു സഹായിച്ച മാനന്തവാടിയിലെ കൂൾബാർ നടത്തിപ്പുകാർക്കെതിരെയും കേസെടുക്കണമെന്നും അവർ പരാതിയിൽ പറയുന്നു.വയനാട്ടിലെ ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്.കേസെടുത്തു അന്വേഷണം ആരംഭിച്ചു.