video
play-sharp-fill

പിൻവശത്തെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി ഉറങ്ങിക്കിടന്ന വീട്ടമ്മയെ കയറി പിടിച്ചു ; യുവതി ഒച്ചവെച്ചപ്പോൾ കട്ടിലിനടിയിൽ കയറി ഒളിച്ചു ; പ്രതിയെ പിടികൂടി പൊലീസ്

പിൻവശത്തെ വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി ഉറങ്ങിക്കിടന്ന വീട്ടമ്മയെ കയറി പിടിച്ചു ; യുവതി ഒച്ചവെച്ചപ്പോൾ കട്ടിലിനടിയിൽ കയറി ഒളിച്ചു ; പ്രതിയെ പിടികൂടി പൊലീസ്

Spread the love

സ്വന്തം ലേഖകൻ

മട്ടാഞ്ചേരി : വീടിന്റെ പിൻവാതിലിലൂടെ അതിക്രമിച്ച് അകത്തു കയറി വീട്ടമ്മയെ കയറിപിടിക്കാൻ ശ്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തു. മട്ടാഞ്ചേരി ഖേലാ സേഠ് പറമ്പിൽ റിൻഷാദാ(24) പിടിയിലായത്.

തിങ്കളാഴ്ച അർധരാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. വീടിൻറെ പിറകുവശത്തെ വാതിൽ കുത്തിതുറന്നാണ് റിൻഷാദ് അകത്ത് കയറിയത്.ഉറങ്ങിക്കിടക്കുകയായിരുന്ന വീട്ടമ്മയുടെ മുറിയിലേക്ക് കയറി ചെല്ലുകയും വസ്ത്രത്തിൽ പിടിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഞെട്ടിയുണർന്ന വീട്ടമ്മ റിൻഷാദിനെ കണ്ട് ബഹളം വച്ചതോടെ പ്രതി കട്ടിലിനടിയിൽ ഒളിക്കുകയുമായിരുന്നു.

നിലവിളികേട്ട് ഓടിയെത്തിയ ഭർത്താവ് മുറി പരിശോധിച്ചപ്പോൾ പ്രതിയെ കട്ടിലിനടിയിൽ നിന്ന് പിടികൂടാൻ ശ്രമിച്ചു കുറേനേരത്തെ ്മൽപിടുത്തതിനൊടുവിൽ പ്രതി ഓടി രക്ഷപ്പെട്ടു.പ്രതിയെ മനസിലായതുകൊണ്ട് ഉടൻ തന്നെ പൊലീസിനെ അറിയിച്ചു.

വീട്ടമ്മയുടെ പരാതിയിൽ അന്വേഷണം നടത്തിയ പോലീസ് പ്രതിയെ രാത്രിതന്നെ പിടികൂടി. റിൻഷാദ് ലഹരിക്കടിമയാണെന്ന് പോലീസ് പറയുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.