പ്രണയ ദിനത്തിൽ വ്യത്യസ്തമായ മത്സരവുമായി ഡിവൈഎഫ്‌ഐ ; പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങൾ

പ്രണയ ദിനത്തിൽ വ്യത്യസ്തമായ മത്സരവുമായി ഡിവൈഎഫ്‌ഐ ; പങ്കെടുക്കുന്നവരെ കാത്തിരിക്കുന്നത് നിരവധി സമ്മാനങ്ങൾ

സ്വന്തം ലേഖകൻ

തലശ്ശേരി: പ്രണയദിനത്തിൽ വ്യത്യസ്തമായ മത്സരവുമായെത്തുകയാണ് ഡിവൈഎഫ്എ.സിഎഎ പ്രണയലേഖന മത്സരമാണ് ഡിവൈഎഫ്ഐ സംഘടിപ്പിയ്ക്കുന്നത്.

ഫ്രെബുവരി 14ന് പ്രണയ ദിനത്തിൽ ആഘോഷങ്ങൾ നടത്താൻ അനുവദിക്കില്ലെന്ന് സംഘപരിവാർ അനുകൂല സംഘടനകൾ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു. ഇതിനെതിരെ വെല്ലുവിളിച്ചാണ് ഡിവൈഎഫ്ഐ അതിനുള്ള മറുപടി കൊടുത്തത്.
പ്രണയദിനത്തിൽ പ്രണയ ലേഖനങ്ങൾ എഴുതണമെന്നാണ് നേതൃത്വത്തിന്റെ മത്സരം പക്ഷേ വിഷയം ‘സിഎഎ’ (പൗരത്വ ഭേദഗതി നിയമം) ആണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഡിവൈഎഫ്ഐ കരിയാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് മത്സരം നടത്തുന്നത്. ഭിന്നിപ്പിക്കുന്നവരുടെ കാലത്തെ ചേർത്ത് പിടിക്കലുകളാണ് പ്രണയലേഖന മത്സരത്തിലൂടെ ഉദ്ദേശിക്കുന്നത്. പൗരത്വ ഭേതഗതി നിയമത്തിനെതിരെയും പ്രണയിക്കുന്നവരെ തല്ലിയോടിക്കാനെത്തുന്നുവർക്കുമുള്ള സർഗാത്മകമായ പ്രതിഷേധമാണ് ഈ മത്സരമെന്നും ഡിവൈഎഫ്ഐ കരിയാട് മേഖലാ കമ്മിറ്റി സെക്രട്ടറി പറയുന്നു.

മത്സരത്തിൽ ഒന്നാം സമ്മാനം നേടുന്ന വിജയിക്ക് 1000 രൂപ വിലവരുന്ന പുസ്തകങ്ങൾ സമ്മാനമായി ലഭിക്കും. നിരവധി പ്രോത്സാഹന സമ്മാനങ്ങളും നൽകുമെന്ന് റിജു പറഞ്ഞു. പ്രണയ ലേഖനങ്ങൾ അയക്കേണ്ട വിലാസം: സെക്രട്ടറി, ഡിവൈഎഫ്ഐ, കരിയാട് മേഖല കമ്മിറ്റി, ഇഎംഎസ് മന്ദിരം, കരിയാട് സൗത്ത്, പിൻ-673316 ഇ-മെയിൽ: [email protected]