ട്രാൻസിലും കത്രിക വച്ച് സെൻസർ ബോർഡ് ; സിനിമയിലെ പതിനേഴ് മിനിറ്റോളം നീക്കം ചെയ്യാൻ സെൻസർ ബോർഡിന്റെ ഉത്തരവ്

ട്രാൻസിലും കത്രിക വച്ച് സെൻസർ ബോർഡ് ; സിനിമയിലെ പതിനേഴ് മിനിറ്റോളം നീക്കം ചെയ്യാൻ സെൻസർ ബോർഡിന്റെ ഉത്തരവ്

സ്വന്തം ലേഖകൻ

കൊച്ചി : പ്രണയദിനത്തിൽ റിലീസിന് ഒരുങ്ങിയിരുന്ന ട്രാൻസിലും കത്രിക വച്ച് സെൻസർ ബോർഡ്. ചിത്രത്തിലെ പതിനേഴ് മിനിറ്റോളം വരുന്ന ഭാഗങ്ങൾ സിനിമയിൽ നിന്നും മാറ്റാൻ സെൻസർ ബോർഡിന്റെ ഉത്തരവ്. ഇതോടെ അൻവർ റഷീദ് മുംബൈയിലെ റിവ്യൂ സമിതിക്ക് മുൻപിൽ ചിത്രം എത്തിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വൈകുന്നേരം മൂന്ന് മണിയ്ക്ക് ചിത്രം സെൻസറിന് വിധേയമാകും.

ഏഴു വർഷങ്ങൾക്കു ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ട്രാൻസ്. താരദമ്പതികളായ ഫഹദും, നസ്രിയയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, വിനായകൻ, ചെമ്ബൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ, അർജുൻ അശോകൻ, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫെബ്രുവരി 14ന് റിലീസ് ചെയ്യാൻ ഒരുങ്ങുന്ന ചിത്രത്തിന് ഇപ്പോൾ സെൻസർ ബോർഡിൽ നിന്ന് തിരിച്ചടി.ഉണ്ടായിരിക്കുന്നത്. ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.അമൽ നീരദ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. നവാഗതനായ ജാക്‌സൺ വിജയൻ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്.അൻവർ റഷീദ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്.