video
play-sharp-fill

റിജോഷിനെ കൊലപ്പെടുത്തിയത് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ച്, കൊല നടത്തിയത് ഞാൻ ഒറ്റയ്ക്കാണ് : വെളിപ്പെടുത്തലുമായി ശാന്തൻപാറ കൊലപാതകത്തിലെ ഒന്നാം പ്രതി വസീം

സ്വന്തം ലേഖകൻ രാജാക്കാട്: റിജോഷിനെ കൊലപ്പെടുത്തിയത് ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചു,കൊലപ്പെടുത്തിയത് ഞാൻ ഒറ്റയ്ക്കാണ്. ശാന്തൻരപാറ കൊലപാചകത്തിലെ ഒന്നാംപ്രതി ഇരിങ്ങാലക്കുട സ്വദേശി വസീമിന്റെ (32) വെളിപ്പെടുത്തൽ. ശാന്തൻപാറ കഴുതകുളംമേട്ടിലെ മഷ്‌റൂംഹട്ട് ഫാംഹൗസിലെ തെളിവെടുപ്പിനിടെയാണ് വസീം ഇക്കാര്യം പൊലീസിനോട് പറഞ്ഞത്. ഔട്ട്ഹൗസിൽ ഉണ്ടായ പിടിവലിയിൽ റിജോഷ് തലയിടിച്ചുവീണു. പിന്നീട് മഴവെള്ള സംഭരണി നിർമിക്കാൻ കുഴിയെടുത്തിരുന്ന ഭാഗത്ത് വലിച്ചിഴച്ച് കൊണ്ടിട്ടു. തുടർന്ന് ജീവനോടെ തന്നെ പെട്രോൾ ഒഴിച്ച് കത്തിച്ചു. തീപ്പൊള്ളലേറ്റ റിജോഷ് അലറിക്കരഞ്ഞു. ഇതിനുശേഷം മരണം ഉറപ്പാക്കി മൃതദേഹം മണ്ണിട്ട് മൂടി. താൻ ഒറ്റയ്ക്കാണ് കൊല നടത്തിയതെന്ന് വസീം […]

അപകടത്തിൽ പരിക്കേറ്റ് നടക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥിയെ വിളിച്ചുവരുത്തി പരീക്ഷ എഴുതിച്ച സംഭവം : അധ്യാപികയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

സ്വന്തം ലേഖകൻ കൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് നടക്കാൻ കഴിയാതെ വിശ്രമത്തിലായിരുന്ന വിദ്യാർത്ഥിയെ വിദ്യാർത്ഥിയെ വിളിച്ചു വരുത്തി ഇന്റേണൽ എക്‌സാം എഴുതിച്ച സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ വ്യാപക പ്രതിഷേധം.എറണാകുളം ഗവ. ലോ കോളജ് അധ്യാപികയ്‌ക്കെതിരെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. കാലിനും കൈയ്ക്കും പരുക്കേറ്റ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അതുൽ സുന്ദറിനെ പരീക്ഷയ്ക്കായി വിളിച്ചുവരുത്തിയതാണ് പ്രശ്‌നമായത്. സംഭവവുമായി ബന്ധപ്പെട്ട് അധ്യാപിക മാപ്പ് പറയണമെന്നും വിദ്യാർത്ഥി പരീക്ഷയ്ക്കായി ടാക്‌സി പിടിച്ചു എത്തിയതിനുള്ള ചെലവ് നൽകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അധ്യാപികയായ എ.കെ മറിയാമ്മയ്‌ക്കെതിരെയാണ് വിദ്യാർഥി സംഘടനകളുടെ സംയുക്ത പ്രതിഷേധം നടന്നത്. സ്റ്റാഫ് […]

എഐവൈഎഫ് പ്രവർത്തകനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം : മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

സ്വന്തം ലേഖകൻ ഇരിങ്ങാലക്കുട: എ.ഐ.വൈ.എഫ്. പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. എഐവൈഎഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അൻസിലിനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് പ്രതികളെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത. കൂടാതെ ഇവർ 50000 രൂപവീതം പിഴയും അടയ്ക്കണം. ഒന്നാംപ്രതി നാട്ടിക ചെമ്മാപ്പിള്ളി കോളനിയിൽ കൊടപ്പുള്ളി വീട്ടിൽ അരുൺ (29), രണ്ടാംപ്രതി വലപ്പാട് വട്ടപ്പരുത്തി അമ്പലത്തിനടുത്ത് തോട്ടാരത്ത് വീട്ടിൽ നിഖിൽ (29), നാലാം പ്രതി കരയാമുട്ടം ജവാൻ കോർണറിൽ വേളയിൽ വീട്ടിൽ പ്രണവ് (23) എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 21 പ്രതികളുണ്ടായിരുന്ന കേസിൽ […]

റൈഫിളുകളും വെടിയുണ്ടകളും കാണാതായിട്ടില്ല, അവയെല്ലാം സുരക്ഷിതമായി എ.ആർ ക്യാമ്പിലുണ്ടെന്ന് പൊലീസ് : റിപ്പോർട്ട് ഉടൻ കോടതിയിൽ സമർപ്പിക്കാൻ നീക്കം

സ്വന്തം ലേഖകൻ തിരുവനന്തപുരം: റൈഫിളുകളും തോക്കും വെടിയുണ്ടകരളും കാണാതായിട്ടില്ല അവയെല്ലാം സുരക്ഷിതമായി എ.ആർ ക്യാമ്പിലുണ്ടെന്ന് പൊലീസ്. ഇത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ തന്നെ കോടതിയിൽ സമർപ്പിച്ചേക്കും. അതേസമയം വീഴ്ച വരുത്തിയ സംസ്ഥാന പൊലീസ് സേനയിലെ പതിനൊന്ന്് പൊലീസുകാർക്കെതിരെ വകുപ്പ്തല നടപടിയെടുത്തേക്കുമെന്നും സൂചനയുണ്ട്. പൊലീസ് സ്റ്റാഫ് ക്വാർട്ടേഴ്‌സ് പണിയാനുള്ള 2.91 കോടി രൂപ എഡിജിപിമാർക്ക് വില്ല നിർമിക്കാൻ വകമാറ്റി ചെലവഴിച്ചു, നിയമ വിരുദ്ധമായി ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങാനും ആഡംബര കാറുകളും വാങ്ങികൂട്ടി എന്നിവ ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് സംസ്ഥാന പൊലീസ് മേധാവി ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്‌ക്കെതിരെ […]

പാലാരിവട്ടം അഴിമതിക്കേസ്: മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലേയ്ക്ക; ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്

സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലേയ്ക്കു നീങ്ങുന്നു. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് വിളിച്ചു വരുത്തുന്നതോടെ അടുത്ത ദിവസം തന്നെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് വിജിലൻസ് നൽകുന്നത്. ശനിയാഴ്ച രാവിലെ 11ന് പൂജപ്പുര വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇപ്പോൾ വിജിലൻസ് സംഘം നോട്ടീസ് നൽകിയിരിക്കുന്നത്. വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഒന്നാണ് ഇപ്പോൾ ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നൽകിയിരിക്കുന്നത്. ടി.ഒ സൂരജിന്റെ മൊഴി അടക്കമുള്ള നിർണ്ണായക തെളിവുകൾ ശേഖരിച്ച ശേഷമാണ് വിജിലൻസ് […]

അശ്ലീല വീഡിയോ കാണിച്ചു; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ കുമരകത്ത് പിടിയിൽ

ക്രൈം ഡെസ്‌ക് കോട്ടയം: പന്ത്രണ്ടുവയസുകാരിയെ അശ്ലീല ചിത്രങ്ങളും, വീഡിയോയും ഫോട്ടോയും കാണിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്ത അദ്ധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി. കുമരകത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകനായ നട്ടാശേരി സ്വദേശിയായ മഹേഷ് തമ്പി(35)യ്‌ക്കെതിരെയാണ് കുമരകം പൊലീസ് പോക്‌സോ കേസെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലാസ് മുറിയിൽ പെൺകുട്ടിയെ വിളിച്ചു വരുത്തിയ അദ്ധ്യാപകൻ, കുട്ടിയെ അശ്ലീല വീഡിയോ കാട്ടുകയും, ഫോട്ടോ കാണിക്കുകയുമായിരുന്നു. അദ്ധ്യാപകന്റെ മൊബൈൽ ഫോണിലാണ് ഇത്തരത്തിൽ അശ്ലീല വീഡിയോ കാട്ടിയത്. അശ്ലീല വീഡിയോ കാണിച്ച […]

കോടിമത നാലുവരിപ്പാതയിൽ വീണ്ടും അപകടം: നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിഞ്ഞ് തലകുത്തി മറിഞ്ഞു; അപകടത്തിൽ വാകത്താനം സ്വദേശിയ്ക്കു പരിക്ക്

സ്വന്തം ലേഖകൻ കോട്ടയം: കോടിമത നാലുവരിപ്പാതയിൽ നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു തലകീഴായി മറിഞ്ഞ് യാത്രക്കാരന് ഗുരുതര പരിക്ക്. വാകത്താനം സ്വദേശിയായ കാർ യാത്രക്കാരനാണ് പരിക്കേറ്റതെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാത്രി പത്തു മണിയോടെ നാലുവരിപ്പാതയിൽ മണിപ്പുഴ ജംഗ്ഷനു സമീപമായിരുന്നു അപകടം. കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് പെട്രോൾ പമ്പിനു സമീപത്തെ പോസ്റ്റിൽ ഇടിച്ച ശേഷം തലകീഴായി മറിയുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് കാർ നേരെയാക്കിയ ശേഷം, യാത്രക്കാരനെ പുറത്തെടുത്തു. തുടർന്ന് ഇതുവഴി എത്തിയ അഭയ ആംബുലൻസിൽ ഇയാളെ […]

ഏറ്റുമാനൂർ ബസ് സ്റ്റാൻഡിനുള്ളിൽ കാറും ബസും കൂട്ടിയിടിച്ചു: ബസ് ജീവനക്കാരും കാർ യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

സ്വന്തം ലേഖകൻ കോട്ടയം: ഏറ്റുമാനൂർ മീൻ മാർക്കറ്റിനുള്ളിൽ നിന്നും ബസ് സ്റ്റാൻഡിലേയ്ക്കു കയറുന്നതിനിടെ കാറിൽ ബസിടിച്ചത് തർക്കത്തിന് ഇടയാക്കി. മീൻ മാർക്കറ്റിനുള്ളിലേയ്ക്കു കയറിയ കാറിന്റെ വലത് വശത്ത് ബസിടിക്കുകയായിരുന്നു. ഇതേ തുടർന്ന് കാർ യാത്രക്കാർ പുറത്തിറങ്ങി, ബസ് ജീവനക്കാരുമായി തർക്കിച്ചത് സംഘർഷത്തിന് ഇടയാക്കി. മീൻ മാർക്കറ്റിനുള്ളിലേയ്ക്കു കയറുകയായിരുന്ന കാറിൽ പെരുവ കടുത്തുരുത്തി റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സെന്റ് സ്റ്റൈഫാനോസ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു ഡോർ തകർന്നു. ഇതോടെ പുറത്തിറങ്ങിയ കാർ യാത്രക്കാർ ബസ് ജീവനക്കാരുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. വാക്കേറ്റം […]

മുത്തൂറ്റ് ജീവനക്കാരനു നേരെ കോട്ടയം നഗരമധ്യത്തിൽ സി.ഐ.ടി.യു പ്രവർത്തകരുടെ കയ്യേറ്റം; തടയാനെത്തിയ പൊലീസുമായി ഉന്തും തള്ളും; പതിനഞ്ചു മിനിറ്റോളം നഗരമധ്യത്തിൽ സംഘർഷാവസ്ഥ

എ.കെ ശ്രീകുമാർ കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ മുത്തൂറ്റ് സ്ഥാപനത്തിൽ ജോലിയ്ക്കു കയറിയ ശേഷം പുറത്തിറങ്ങിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു. മുത്തൂറ്റ് ഓഫിസിൽ നിന്നും പുറത്തിറങ്ങിയെത്തിയ ജീവനക്കാരന്റെ വാഹനം സി.ഐ.ടി.യു പ്രവർത്തകരുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. മുത്തൂറ്റിലെ ജോലിയ്ക്കു ശേഷം പുറത്തേയ്ക്കിറങ്ങിയ മൂന്നു ജീവനക്കാരെയാണ്, സി.ഐ.ടി.യു പ്രവർത്തകർ ടി ബി റോഡിൽ തടഞ്ഞത്. കാറോടിച്ചിരുന്ന ഡ്രൈവർക്കു മർദനമേറ്റു. ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ ടിബി റോഡിൽ മുത്തൂറ്റ് പ്ലാസായുടെ മുന്നിലായിരുന്നു സംഘർഷം. ജോലിയ്ക്കു ശേഷം മുത്തൂറ്റ് ഓഫിസിൽ നിന്നും പുറത്തിറങ്ങിയെത്തിയ ജീവനക്കാരന്റെ വാഹനം, സി.ഐ.ടി.യു പ്രവർത്തകർ […]

സ്വന്തം സിനിമയുടെ ട്രെയിലർ റിപ്പോർട്ട് ചെയ്ത് പൂട്ടിക്കണമെന്ന് യുവ നടി

സ്വന്തം ലേഖകൻ ചെന്നൈ : തപ്‌സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തപ്പഡിന്റെ രണ്ടാമത്തെ ട്രെയ്ലറിലൂടെ വിചിത്രമായ ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി.ട്രെയ്ലർ എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്നും ഗാർഹിക പീഡനത്തിനെതിരേയുള്ള നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നു. സ്‌നേഹം അല്ലെങ്കിൽ ദേഷ്യം ശാരീരിക അതിക്രമത്തിലൂടെ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് അനുഭവ് സിൻഹ ഈ ചിത്രത്തിലൂടെ നൽകുന്നത്്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപ്പോർട്ട് ചെയ്ത വീഡിയോ ഇതായിരിക്കണമെന്നും തപ്സി പറയുന്നു. അതിനായി എല്ലാവരും സഹകരിക്കണമെന്നും ഇതുപോലുള്ള ഉള്ളടക്കമുള്ള ദൃശ്യങ്ങൾ കാണുന്നത് അവസാനിപ്പിക്കണമെന്നും തപ്സി ആഹ്വാനം ചെയ്യുന്നു. […]