എഐവൈഎഫ് പ്രവർത്തകനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം : മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

എഐവൈഎഫ് പ്രവർത്തകനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം : മൂന്ന് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

സ്വന്തം ലേഖകൻ

ഇരിങ്ങാലക്കുട: എ.ഐ.വൈ.എഫ്. പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവം മൂന്ന് പ്രതികൾക്ക് ജീവപര്യന്തം. എഐവൈഎഫ് യൂണിറ്റ് സെക്രട്ടറിയായിരുന്ന അൻസിലിനെ കൊലപ്പെടുത്തിയ കേസിലാണ് മൂന്ന് പ്രതികളെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത. കൂടാതെ ഇവർ 50000 രൂപവീതം പിഴയും അടയ്ക്കണം. ഒന്നാംപ്രതി നാട്ടിക ചെമ്മാപ്പിള്ളി കോളനിയിൽ കൊടപ്പുള്ളി വീട്ടിൽ അരുൺ (29), രണ്ടാംപ്രതി വലപ്പാട് വട്ടപ്പരുത്തി അമ്പലത്തിനടുത്ത് തോട്ടാരത്ത് വീട്ടിൽ നിഖിൽ (29), നാലാം പ്രതി കരയാമുട്ടം ജവാൻ കോർണറിൽ വേളയിൽ വീട്ടിൽ പ്രണവ് (23) എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 21 പ്രതികളുണ്ടായിരുന്ന കേസിൽ മൂന്നാംപ്രതി അടക്കം 18 പേരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു.

ശിക്ഷിക്കപ്പെട്ട പ്രതികളിൽ മൂന്നുപേരും പിഴസംഖ്യയിൽ 40,000 രൂപ വീതം 1.20 ലക്ഷം രൂപ കൊല്ലപ്പെട്ട അൻസിലിന്റെ കുടുംബത്തിനും 10,000 രൂപ വീതം 30,000 രൂപ പരിക്കേറ്റ ഹുസൈന്റെ കുടുംബത്തിനും നൽകണം. ഇതിനുപുറമെ രണ്ടുലക്ഷം രൂപ കൊല്ലപ്പെട്ട അൻസിലിന്റെ കുടുംബത്തിന് നൽകാൻ വേണ്ട നടപടി സ്വീകരിക്കുവാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയോട് കോടതി നിർദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2014 നവംബർ പതിനെട്ടിനാണ് പ്രതികൾ അൻസലിനെ കൊലപ്പെടുത്തിയത്. തൃപ്രയാർ ഏകാദശി ഉത്സവം കണ്ട് മടങ്ങുകയായിരുന്ന അൻസിലിനെയും കൂട്ടുകാരൻ ഹുസൈനെയും തടഞ്ഞുനിർത്തി മാരകായുധങ്ങളുമായി സംഘം ആക്രമിക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ അൻസിൽ ഒളരി മദർ ആശുപത്രിയിൽ ചികിത്സയിലിരിക്കേ മരിക്കുകയായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 40 സാക്ഷികളെ വിസ്തരിക്കുകയും 58 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു.ശാസ്ത്രീയ തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തിലാണ് കോടതി പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

Tags :