play-sharp-fill
സ്വന്തം സിനിമയുടെ ട്രെയിലർ റിപ്പോർട്ട് ചെയ്ത് പൂട്ടിക്കണമെന്ന് യുവ നടി

സ്വന്തം സിനിമയുടെ ട്രെയിലർ റിപ്പോർട്ട് ചെയ്ത് പൂട്ടിക്കണമെന്ന് യുവ നടി

സ്വന്തം ലേഖകൻ

ചെന്നൈ : തപ്‌സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തപ്പഡിന്റെ രണ്ടാമത്തെ ട്രെയ്ലറിലൂടെ വിചിത്രമായ ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി.ട്രെയ്ലർ എല്ലാവരും റിപ്പോർട്ട് ചെയ്യണമെന്നും ഗാർഹിക പീഡനത്തിനെതിരേയുള്ള നിലപാട് വ്യക്തമാക്കണമെന്നും ആവശ്യപ്പെടുന്നു.

സ്‌നേഹം അല്ലെങ്കിൽ ദേഷ്യം ശാരീരിക അതിക്രമത്തിലൂടെ പ്രകടിപ്പിക്കുന്നത് സ്വാഭാവികമാണെന്ന് കരുതുന്നവർക്കുള്ള മറുപടിയാണ് അനുഭവ് സിൻഹ ഈ ചിത്രത്തിലൂടെ നൽകുന്നത്്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ റിപ്പോർട്ട് ചെയ്ത വീഡിയോ ഇതായിരിക്കണമെന്നും തപ്സി പറയുന്നു. അതിനായി എല്ലാവരും സഹകരിക്കണമെന്നും ഇതുപോലുള്ള ഉള്ളടക്കമുള്ള ദൃശ്യങ്ങൾ കാണുന്നത് അവസാനിപ്പിക്കണമെന്നും തപ്സി ആഹ്വാനം ചെയ്യുന്നു.

മുൽക്ക്, ആർട്ടിക്കിൾ 15 എന്നീ സാമൂഹ്യ-രാഷ്ട്രീയ പ്രാധാന്യമുള്ള സിനിമകൾക്ക് ശേഷം അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മുൻപിൽ വെച്ചു ഭർത്താവ് ഭാര്യയെ തല്ലുന്നതും തുടർന്ന് ഇവരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം.

സ്വാഭിമാനത്തിനു വേണ്ടി ശക്തമായ നിലപാട് എടുക്കുന്ന സ്ത്രീയെ ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ ഇതിവൃത്തം. തപ്സിക്കും പവെയ്ൽ ഗുലാത്തിക്കും പുറമെ കുമുദ് ശർമ്മ, രത്ന പഥക്ക് ഷാ, തൻവി അസ്മി, രാം കപൂർ, ദിയ മിർസ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നു.

ഭൂഷൺ സുദേഷ് കുമാർ, കൃഷ്ണൻ കൃഷ്ണ കുമാർ എന്നിവരാണ് ചിത്രത്തിന്റെ നിർമാതാക്കൾ. സൗമിക് ശർമിള മുഖർജിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. യാഷാ പുഷ്പയാണ് ചിത്രത്തിന്റെ എഡിറ്റർ.

ഷബാഷ് മിത്തു എന്ന മിതാലി രാജിന്റെ ജീവിതം പറയുന്ന സിനിമ, ഹസീൻ ദിൽറുബ, രശ്മി റോക്കറ്റ് എന്നിവയാണ് താപ്സിയുടേതായി പുറത്തിറങ്ങാനുള്ള സിനിമകൾ.