play-sharp-fill
അശ്ലീല വീഡിയോ കാണിച്ചു; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ കുമരകത്ത് പിടിയിൽ

അശ്ലീല വീഡിയോ കാണിച്ചു; സ്വകാര്യ ഭാഗങ്ങളിൽ സ്പർശിച്ചു; പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപകൻ കുമരകത്ത് പിടിയിൽ

ക്രൈം ഡെസ്‌ക്

കോട്ടയം: പന്ത്രണ്ടുവയസുകാരിയെ അശ്ലീല ചിത്രങ്ങളും, വീഡിയോയും ഫോട്ടോയും കാണിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്ത അദ്ധ്യാപകനെതിരെ പോക്‌സോ കേസ് ചുമത്തി. കുമരകത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ അദ്ധ്യാപകനായ നട്ടാശേരി സ്വദേശിയായ മഹേഷ് തമ്പി(35)യ്‌ക്കെതിരെയാണ് കുമരകം പൊലീസ് പോക്‌സോ കേസെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


കഴിഞ്ഞ ദിവസമായിരുന്നു കേസിനാസ്പദമായ സംഭവം. ക്ലാസ് മുറിയിൽ പെൺകുട്ടിയെ വിളിച്ചു വരുത്തിയ അദ്ധ്യാപകൻ, കുട്ടിയെ അശ്ലീല വീഡിയോ കാട്ടുകയും, ഫോട്ടോ കാണിക്കുകയുമായിരുന്നു. അദ്ധ്യാപകന്റെ മൊബൈൽ ഫോണിലാണ് ഇത്തരത്തിൽ അശ്ലീല വീഡിയോ കാട്ടിയത്. അശ്ലീല വീഡിയോ കാണിച്ച അദ്ധ്യാപകൻ പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുകയും, തലോടുകയും ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്നു പെൺകുട്ടി ബന്ധുക്കളോടു വിവരം പറയുകയായിരുന്നു. തുടർന്നു ബന്ധുക്കൾ വിവരം കുമരകം പൊലീസിലും ചൈൽഡ് ലൈനിലും അറിയിച്ചു. തുടർന്നാണ് അദ്ധ്യാപകനെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.