play-sharp-fill
ഏറ്റുമാനൂർ ബസ് സ്റ്റാൻഡിനുള്ളിൽ കാറും ബസും കൂട്ടിയിടിച്ചു: ബസ് ജീവനക്കാരും കാർ യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

ഏറ്റുമാനൂർ ബസ് സ്റ്റാൻഡിനുള്ളിൽ കാറും ബസും കൂട്ടിയിടിച്ചു: ബസ് ജീവനക്കാരും കാർ യാത്രക്കാരും തമ്മിൽ ഏറ്റുമുട്ടൽ

സ്വന്തം ലേഖകൻ

കോട്ടയം: ഏറ്റുമാനൂർ മീൻ മാർക്കറ്റിനുള്ളിൽ നിന്നും ബസ് സ്റ്റാൻഡിലേയ്ക്കു കയറുന്നതിനിടെ കാറിൽ ബസിടിച്ചത് തർക്കത്തിന് ഇടയാക്കി. മീൻ മാർക്കറ്റിനുള്ളിലേയ്ക്കു കയറിയ കാറിന്റെ വലത് വശത്ത് ബസിടിക്കുകയായിരുന്നു. ഇതേ തുടർന്ന് കാർ യാത്രക്കാർ പുറത്തിറങ്ങി, ബസ് ജീവനക്കാരുമായി തർക്കിച്ചത് സംഘർഷത്തിന് ഇടയാക്കി.

മീൻ മാർക്കറ്റിനുള്ളിലേയ്ക്കു കയറുകയായിരുന്ന കാറിൽ പെരുവ കടുത്തുരുത്തി റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സെന്റ് സ്റ്റൈഫാനോസ് ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ ഒരു ഡോർ തകർന്നു. ഇതോടെ പുറത്തിറങ്ങിയ കാർ യാത്രക്കാർ ബസ് ജീവനക്കാരുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടു. വാക്കേറ്റം കയ്യേറ്റത്തിലേയ്ക്കു നീങ്ങുമെന്ന അവസ്ഥയിൽ യാത്രക്കാർ വിവരം പൊലീസിൽ അറിയിച്ചു. പൊലീസ് എത്തിയാണ് സംഘർഷം നിയന്ത്രിച്ചത്. ഇരുകൂട്ടരോടെ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ എത്താൻ നിർദേശിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group