play-sharp-fill
പാലാരിവട്ടം അഴിമതിക്കേസ്: മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലേയ്ക്ക; ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്

പാലാരിവട്ടം അഴിമതിക്കേസ്: മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലേയ്ക്ക; ചോദ്യം ചെയ്യാൻ ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ്

സ്വന്തം ലേഖകൻ

കൊച്ചി: പാലാരിവട്ടം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലേയ്ക്കു നീങ്ങുന്നു. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാൻ വിജിലൻസ് വിളിച്ചു വരുത്തുന്നതോടെ അടുത്ത ദിവസം തന്നെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് വിജിലൻസ് നൽകുന്നത്.

ശനിയാഴ്ച രാവിലെ 11ന് പൂജപ്പുര വിജിലൻസ് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇപ്പോൾ വിജിലൻസ് സംഘം നോട്ടീസ് നൽകിയിരിക്കുന്നത്. വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ഒന്നാണ് ഇപ്പോൾ ഇബ്രാഹിം കുഞ്ഞിന് നോട്ടീസ് നൽകിയിരിക്കുന്നത്. ടി.ഒ സൂരജിന്റെ മൊഴി അടക്കമുള്ള നിർണ്ണായക തെളിവുകൾ ശേഖരിച്ച ശേഷമാണ് വിജിലൻസ് സംഘം ഇപ്പോൾ ഇബ്രാഹിം കു്ഞ്ഞിനെ ചോദ്യം ചെയ്യാൻ വിളിച്ചു വരുത്തുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രോസിക്യൂഷന് ഗവർണർ അനുമതി നൽകിയ ശേഷമുള്ള ആദ്യ ചോദ്യം ചെയ്യലിന് വേണ്ടിയാണ് ഇബ്രാഹിം കുഞ്ഞിനോട് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്
പാലാരിവട്ടം മേൽപാലം നിർമ്മാണത്തിൽ കരാറിന് വിരുദ്ധമായി 8.25 കോടി രൂപ കരാർ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ടിന് അനുവദിച്ചതിലും അതിന് പലിശ ഇളവ് അനുവദിക്കാൻ നിർദ്ദേശിച്ചതിലും ഇബ്രാഹിം കുഞ്ഞിന് വ്യക്തമായ പങ്കുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു.

കേസിൽ അറസ്റ്റിലായ മുൻ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജ്, കരാർ കമ്പനി ഉടമ സുമിത് ഗോയൽ അടക്കമുള്ളവരുടെ മൊഴികളും, പൊതുമരാമത്ത് മന്ത്രി ആയിരിക്കെ ഇബ്രാഹിം കുഞ്ഞ് ഒപ്പിട്ടയച്ച ഫയലുകളുമാണ് തെളിവായി വിജിലൻസ് ശേഖരിച്ചിട്ടുള്ളത്. കരാറിലില്ലാത്ത പണം അഡ്വാൻസ് നൽകുന്നതിനെ ചില ഉദ്യോഗസ്ഥർ രേഖാമൂലം തന്നെ എതിർത്തെങ്കിലും തുക അനുവദിക്കാൻ മന്ത്രി നിർദ്ദശിക്കുകയായിരുന്നു.

പലിശ ഇളവിലൂടെ എട്ട് കോടി രൂപ കരാർ കമ്പനിക്ക് നൽകിയത് വഴി 54 ലക്ഷം രൂപ ഖജനാവിന് നഷ്ടമായെന്ന് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലും കണ്ടെത്തിയിരുന്നു.