play-sharp-fill
മുത്തൂറ്റ് ജീവനക്കാരനു നേരെ കോട്ടയം നഗരമധ്യത്തിൽ സി.ഐ.ടി.യു പ്രവർത്തകരുടെ കയ്യേറ്റം; തടയാനെത്തിയ പൊലീസുമായി ഉന്തും തള്ളും; പതിനഞ്ചു മിനിറ്റോളം നഗരമധ്യത്തിൽ സംഘർഷാവസ്ഥ

മുത്തൂറ്റ് ജീവനക്കാരനു നേരെ കോട്ടയം നഗരമധ്യത്തിൽ സി.ഐ.ടി.യു പ്രവർത്തകരുടെ കയ്യേറ്റം; തടയാനെത്തിയ പൊലീസുമായി ഉന്തും തള്ളും; പതിനഞ്ചു മിനിറ്റോളം നഗരമധ്യത്തിൽ സംഘർഷാവസ്ഥ

എ.കെ ശ്രീകുമാർ

കോട്ടയം: നഗരമധ്യത്തിൽ ടിബി റോഡിൽ മുത്തൂറ്റ് സ്ഥാപനത്തിൽ ജോലിയ്ക്കു കയറിയ ശേഷം പുറത്തിറങ്ങിയ ജീവനക്കാരെ സമരക്കാർ തടഞ്ഞു. മുത്തൂറ്റ് ഓഫിസിൽ നിന്നും പുറത്തിറങ്ങിയെത്തിയ ജീവനക്കാരന്റെ വാഹനം സി.ഐ.ടി.യു പ്രവർത്തകരുടെ നേതൃത്വത്തിൽ തടയുകയായിരുന്നു. മുത്തൂറ്റിലെ ജോലിയ്ക്കു ശേഷം പുറത്തേയ്ക്കിറങ്ങിയ മൂന്നു ജീവനക്കാരെയാണ്, സി.ഐ.ടി.യു പ്രവർത്തകർ ടി ബി റോഡിൽ തടഞ്ഞത്. കാറോടിച്ചിരുന്ന ഡ്രൈവർക്കു മർദനമേറ്റു.


ബുധനാഴ്ച വൈകിട്ട് ആറു മണിയോടെ ടിബി റോഡിൽ മുത്തൂറ്റ് പ്ലാസായുടെ മുന്നിലായിരുന്നു സംഘർഷം. ജോലിയ്ക്കു ശേഷം മുത്തൂറ്റ് ഓഫിസിൽ നിന്നും പുറത്തിറങ്ങിയെത്തിയ ജീവനക്കാരന്റെ വാഹനം, സി.ഐ.ടി.യു പ്രവർത്തകർ ചേർന്നു തടയുകയായിരുന്നു. വാഹനം തടഞ്ഞ സി.ഐ.ടി.യു പ്രവർത്തകർ , വാഹനത്തിന്റെ മുന്നിൽ അടിക്കുകയും ചില്ലിൽ ഇടിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവം കണ്ട് ഈ സമയം ഇവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ, വെസ്റ്റ് എസ്.ഐ ടി.ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സി.ഐ.ടി.യു പ്രവർത്തകരെ തടഞ്ഞു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.

പൊലീസ് ബലം പ്രയോഗിച്ച് മുത്തൂറ്റ് ജീവനക്കാരുടെ വാഹനം കടത്തി വിട്ടു. ഇതോടെ പൊലീസും സി.ഐ.ടി.യു പ്രവർത്തകരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. തുടർന്ന്, പ്രവർത്തകർ പിരിഞ്ഞു പോകുകയായിരുന്നു. പതിനഞ്ചു മിനിറ്റോളം എം.സി റോഡിൽ ഗതാഗതം തടസപ്പെട്ടു. റോഡരികിൽ നാട്ടുകാർ തടിച്ചു കൂടുക കൂടി ചെയ്തത് ഗതാഗതം തടസപ്പെടുത്തി. സംഭവത്തിൽ വെസ്റ്റ് പൊലീസ് കേസെടുത്തിട്ടുണ്ട്.