അപകടത്തിൽ പരിക്കേറ്റ് നടക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥിയെ വിളിച്ചുവരുത്തി പരീക്ഷ എഴുതിച്ച സംഭവം : അധ്യാപികയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

അപകടത്തിൽ പരിക്കേറ്റ് നടക്കാൻ കഴിയാതിരുന്ന വിദ്യാർത്ഥിയെ വിളിച്ചുവരുത്തി പരീക്ഷ എഴുതിച്ച സംഭവം : അധ്യാപികയ്‌ക്കെതിരെ വ്യാപക പ്രതിഷേധം

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ് നടക്കാൻ കഴിയാതെ വിശ്രമത്തിലായിരുന്ന വിദ്യാർത്ഥിയെ വിദ്യാർത്ഥിയെ വിളിച്ചു വരുത്തി ഇന്റേണൽ എക്‌സാം എഴുതിച്ച സംഭവത്തിൽ അധ്യാപികയ്‌ക്കെതിരെ വ്യാപക പ്രതിഷേധം.എറണാകുളം ഗവ. ലോ കോളജ് അധ്യാപികയ്‌ക്കെതിരെയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. കാലിനും കൈയ്ക്കും പരുക്കേറ്റ തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി അതുൽ സുന്ദറിനെ പരീക്ഷയ്ക്കായി വിളിച്ചുവരുത്തിയതാണ് പ്രശ്‌നമായത്.

സംഭവവുമായി ബന്ധപ്പെട്ട് അധ്യാപിക മാപ്പ് പറയണമെന്നും വിദ്യാർത്ഥി പരീക്ഷയ്ക്കായി ടാക്‌സി പിടിച്ചു എത്തിയതിനുള്ള ചെലവ് നൽകണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം. അധ്യാപികയായ എ.കെ മറിയാമ്മയ്‌ക്കെതിരെയാണ് വിദ്യാർഥി സംഘടനകളുടെ സംയുക്ത പ്രതിഷേധം നടന്നത്. സ്റ്റാഫ് റൂമിൽ അധ്യാപികയെ മണിക്കൂറുകളോളം ഇവർ ഉപരോധിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൽഎൽബി ഒന്നാം വർഷ വിദ്യാർഥിയായ അതുലിനെ ‘സിവിൽ പ്രൊസിജിയർ’ പരീക്ഷ എഴുതാനാണ് വിളിച്ചുവരുത്തിയത്. ഒരു സെമസ്റ്ററിൽ മൂന്ന് ഇന്റേണൽ പരീക്ഷകൾ നടത്തി ഇതിൽ ഏറ്റവും കൂടുതൽ മാർക്ക് ലഭിക്കുന്ന പരക്ഷയുടെ മാർക്കാണ് ഇന്റേണലിന് പരിഗണിക്കുന്നത്. സിവിൽ പ്രൊസീജിയർ’ പേപ്പറിൽ ഇതു രണ്ടാമത്തെ ഇന്റേണൽ പരീക്ഷയാണ് നടത്തുന്നതെന്നും അടുത്ത പരീക്ഷ എഴുതാൻ അവസരം ഉണ്ടായിരിക്കെ ഇപ്പോൾ എടുത്ത നിലപാട് മനുഷ്യത്വരഹിതമാണെന്നും സഹപാഠികൾ ആരോപിച്ചു.

ഇടക്കൊച്ചിയിലുണ്ടായ ബൈക്ക് അപകടത്തിലാണ് അതുലിന്റെ ഇടതു കാലിനും ഇടതു കൈയ്ക്കും പരിക്കേറ്റത്. പരിക്കുള്ളതിനാൽ കൈ സ്ലിങ് ഇട്ടും കാൽ അനങ്ങാതിരിക്കാൻ പാഡ് കെട്ടിയും നെയ്യാറ്റിൻകരയിലെ വീട്ടിൽ വിശ്രമത്തിലാണ് അതുലിപ്പോൾ. ഇന്റേണൽ പരീക്ഷ എഴുതാൻ എത്താനാകില്ലെന്ന് പറഞ്ഞ് അതുലും പിതാവും അധ്യാപികയെ ബന്ധപ്പെട്ടെങ്കിലും അനുകൂല തീരുമാനം ഉണ്ടായില്ല.

11.30ന് നിശ്ചയിച്ചിരുന്ന പരീക്ഷ മ്യൂസിക് ക്ലബ് പരിപാടി മൂലം ഉച്ചയ്ക്ക് 1.30ലേക്കു മാറ്റി. അതുവരെ അതുലിനെ വാഹനത്തിൽ ഇരുത്തുന്നത് ശരിയല്ലെന്ന് വിദ്യാർഥികൾ ആരോപിച്ചതിനെത്തുടർന്ന് സ്റ്റാഫ് റൂമിലിരുത്തി രാവിലെ പത്ത് മണിയോടെ പരീക്ഷ എഴുതാൻ അനുവദിച്ചു. അതുൽ പരീക്ഷ എഴുതി മടങ്ങിയതിന് ശേഷമാണ് സഹപാഠികൾ സ്റ്റാഫ് റൂമിലെത്തി പ്രതിഷേധിച്ചത്. ഇതേതുടർന്ന് കോളജ് അധികൃതർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഒടുവിൽ പൊലീസ് എത്തി നടത്തിയ ചർച്ചയിൽ പ്രശ്‌നം ചർച്ച ചെയ്യാൻ തിങ്കളാഴ്ച സ്റ്റാഫ് മീറ്റിങ് വിളിക്കാമെന്ന ധാരണയിലാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം അവസാനിച്ചത്‌