video
play-sharp-fill

മകനുമായുള്ള വഴക്കിനെ തുടർന്ന് ചെറുമകന്റെ മുഖത്ത് ആസിഡ് ഒഴിച്ച വൃദ്ധൻ അറസ്റ്റിൽ ; സംഭവം പുനലൂരിൽ

സ്വന്തം ലേഖകൻ പുനലൂർ: മകനുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ചെറുമകന് നേരെ ആസിഡ് ആക്രമണം നടത്തിയ വൃദ്ധൻ പൊലീസ് പിടിയിൽ. സ്വന്തം മകനുമായി ഉണ്ടായ വഴക്കിനെ തുടർന്ന് ചെറുമകന്റെ മുഖത്താണ് വൃദ്ധൻ ആസിഡ് ഒഴിച്ചത്. കൊല്ലം പുനലൂരിൽ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തെന്മല പഞ്ചായത്ത് ഒറ്റക്കൽ പാറക്കടവിൽ നെല്ലിക്കൽ മേലേതിൽ വീട്ടിൽ സുജിത്തിനാണ് (22) പരിക്കേറ്റത്. മുത്തച്ഛനായ വാസുവിനെയാണ് തെന്മല പൊലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ സുജിത്തിന്റെ പിതാവ് അനിൽകുമാറിനെയും അറസ്റ്റ് ചെയ്തു. കുടുംബവഴക്കിനെ തുടർന്ന് മകനുമായുണ്ടായ തർക്കത്തിൽ ചെറുമകന്റെ മുഖത്ത് മുത്തച്ഛൻ […]

കാണാതായ സ്‌കൂൾ വിദ്യാർത്ഥികളെ അറവുകാട് ക്ഷേത്ര പരിസരത്ത് നിന്നും കണ്ടെത്തി

സ്വന്തം ലേഖകൻ കോട്ടയം : കാണക്കാരിയിൽനിന്ന് കാണാതായ സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി. അറവുകാട് ക്ഷേത്ര പരിസരത്ത് നിന്നും അർത്തുങ്കൽ പൊലീസാണ് കുട്ടികളെ കണ്ടെത്തി. കാണക്കാരി ഗവൺമെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ നാലംഗസംഘമാണ് വീട്ടുകാരെയും നാട്ടുകാരേയും ആശങ്കയിലാക്കി കഴിഞ്ഞ ദിവസം മുങ്ങിയത്. തിങ്കളാഴ്ച സ്‌കൂളിൽ പരീക്ഷയ്ക്ക് പോയ വിദ്യാർഥികൾ വീട്ടിൽ തിരികെ എത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിന് ശേഷമാണ് മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്. കാണാതായ സ്‌കൂൾ വിദ്യാർഥികളിൽ ഒരാൾക്ക് മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ഈ ഫോണിന്റെ ടവർ ലൊക്കേഷൻ […]

പരീക്ഷയ്ക്കു ശേഷം ആ ഒൻപതാം ക്ലാസുകാർ പോയത് എവിടേയ്ക്ക്; ദേവനന്ദയുടെ ദുരൂഹ തിരോധാനത്തിന്റെ ഞെട്ടൽ മാറും മുൻപ് കാണക്കാരിയിൽ നിന്നും കാണാതായത് മൂന്നു വിദ്യാർത്ഥികളെ; അന്വേഷണം ഊർജിതമാക്കി പൊലീസ്

സ്വന്തം ലേഖകൻ കോട്ടയം: കൊല്ലത്തെ കൊച്ചു പെൺകുട്ടി ദേവനന്ദയുടെ ദുരൂഹ തിരോധാനത്തിന്റെ കഥ അവസാനിക്കും മുൻപ് കോട്ടയത്ത് മറ്റൊരു ഞെട്ടിക്കുന്ന തിരോധാനം കൂടി. ദേവനന്ദയെ കാണാതായി മണിക്കൂറുകൾക്കുള്ളിൽ വിറങ്ങലിച്ച ശരീരം ലഭിച്ചതിന്റെ ഞെട്ടലിലാണ് നാടും വീടും. ഇതിനിടെയാണ് കുറവിലങ്ങാട് പൊലീസ് സ്റ്റേഷൻ പരിധിയിൽ കാണക്കാരിയിൽ നിന്നും മൂന്ന് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായിരിക്കുന്നത്. കാണക്കാരി ഗവ ഹയർ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ വെമ്പള്ളി അരവിന്ദമന്ദിരത്തിൽ ജയകുമാറിന്റെ മകൻ ശ്രീരാജ് എം.എ (14), കാണക്കാരി ഓലയ്ക്കൽ ബാബുവിന്റെ മകൻ സനു ബാബു (14), […]

ജീവിച്ചിരിക്കുന്ന മൂന്നു പേരെ കൊന്ന് തൃക്കൊടിത്താനത്തെ പുതുജീവൻ ട്രസ്റ്റ്; കണക്കിലും രജിസ്റ്ററിലും ട്രസ്റ്റ് നടത്തിയത് വൻ തട്ടിപ്പ്: രേഖകളില്ലെല്ലാം വൻ കൃത്രിമം; തട്ടിപ്പുകൾ മൃതദേഹക്കച്ചവടത്തിന് വേണ്ടിയെന്നു സംശയം

തേർഡ് ഐ ബ്യൂറോ ചങ്ങനാശേരി: ജീവിച്ചിരിക്കുന്നവരെയും മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി തൃക്കൊടിത്താനത്തെ പുതുജീവൻ ട്ര്സ്റ്റിന്റെ വമ്പൻ തട്ടിപ്പ്. പുതുജീവൻ ട്രസ്റ്റിൽ 2012 ന് ശേഷം മരിച്ചവരെന്ന് രേഖപ്പെടുത്തി എ.ഡി.എമ്മിന് പട്ടിക നൽകയവരിൽ മൂന്നു പേർ ഇപ്പോഴും ജീവനോടെ ഉള്ളവരാണെന്ന കണക്കാണ് ഇപ്പോൾ പുറത്തു വരുന്നത്. മരിച്ചവരുടെ പട്ടികയിൽ ഉൽപ്പെട്ട മൂന്നു പേരുടെയും ബന്ധുക്കളെ വിളിച്ച പൊലീസ് ഇവർ ജീവനോടെ ഉണ്ടെന്ന് ഉറപ്പിച്ചിട്ടുണ്ട്. അനാധരായി ഇവിടെ എത്തുന്ന ആളുകൾ മരിച്ചപ്പോൾ, പേരുകൾ മാറ്റി ഇവരുടെ മൃതദേഹങ്ങൾ കച്ചവടം ചെയ്തിട്ടുണ്ടോ, ഇതിനു വേണ്ടിയാണോ രജിസ്റ്ററിൽ ഇത്തരത്തിൽ കൃത്രിമം […]

ആ സുന്ദരിയായ പെൺകുട്ടി ഏത്..! ഓറഞ്ച് ചുരിദാറും, കറുത്ത കളർ ഷോളും, കറുത്ത പാന്റും ധരിച്ചെത്തി ഭാരത് ആശുപത്രിയിൽ നിന്നും കാറുമായി കടന്ന പെൺകുട്ടി ഏത്; കാർ തട്ടിയെടുത്ത സംഘത്തിനു കഞ്ചാവ് മാഫിയ ബന്ധമെന്നു സൂചന; കാർ മോഷ്ടിച്ച സുന്ദരിയുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

എ.കെ ജനാർദനൻ കോട്ടയം: കറുത്ത ഷോളും, കറുത്ത പാന്റും ഓറഞ്ച് ചുരിദാറും ധരിച്ചെത്തി കാറുമായി കടന്ന ആ സുന്ദരിക്കുട്ടി ആരാണ്..! ഭാരത് ആശുപത്രി വളപ്പിലെത്തി സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ച് കാറുമായി കടന്ന സുന്ദരിയായ പെൺകുട്ടിയെ തേടിയാണ് പൊലീസ് സംഘം ഇപ്പോൾ സഞ്ചരിക്കുന്നത്. ചുരിദാർ ധരിച്ചെത്തിയ പെൺകുട്ടികൾക്കൊപ്പം നാലു യുവാക്കളും ചേർന്നാണ് ഭാരത് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ, ഷെറിന്റെ കാർ ആശുപത്രി വളപ്പിൽ നിന്നും മോഷ്ടിച്ച് കടത്തിയത്.   ഡ്രൈവറാണെന്നും, ഡോക്ടറുടെ മകളെ ട്യൂഷന് അയക്കണമെന്നും ആവശ്യപ്പെട്ട് എത്തിയ മോഷണ സംഘമാണ് സെക്യൂരിറ്റി ജീവനക്കാരെ […]

ഇത്രയുമേ ഉള്ളൂ ഭാരത് ആശുപത്രിയിലെ വാഹനങ്ങളുടെ സുരക്ഷ..! ആശുപത്രിയുടെ മുന്നിൽ നിന്നും ഡോക്ടറുടെ വാഹനം മോഷ്ടാക്കൾ കൊണ്ടു പോയി; സംഘത്തിൽ പതിനേഴുകാരിയായ പെൺകുട്ടിയും; ഞെട്ടിവിറച്ച് നഗരം; കാർ മോഷണത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന് 

എ.കെ ജനാർദനൻ കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിലെ ഭാരത് ആശുപത്രിയിലെ വാഹനങ്ങൾക്കു പോലും സുരക്ഷയില്ല. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറുടെ വാഹനം ആശുപത്രിയുടെ വളപ്പിൽ നിന്നും മോഷണം പോയി. ആശുപത്രിയുടെ ആംബുലൻസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു നിന്നുമാണ് കാർ മോഷണം പോയത്. പതിനേഴു വയസ് പ്രായം തോന്നുന്ന പെൺകുട്ടിയ്‌ക്കൊപ്പം എത്തിയ സംഘമാണ് കാർ തട്ടിയെടുത്തത്. ഡോക്ടറുടെ മകളെ ട്യൂഷനു കൊണ്ടു വിടണമെന്ന് ആവശ്യപ്പെട്ട് എത്തിയ സംഘമാണ് കാറുമായി കടന്നത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഡോക്ടറുടെ വാഹനം ആശുപത്രിയുടെ പ്രവേശന കവാടത്തിൽ തന്നെയാണ് പാർക്ക് […]

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പോരാട്ടം ശക്തിപ്പെടുത്തുക: കേരള എൻ.ജി.ഒ.യൂണിയൻ കോട്ടയം ജില്ലാ സമ്മേളനം

സ്വന്തം ലേഖകൻ കോട്ടയം: കേരള എൻ.ജി.ഒ യൂണിയന്റെ 57-മത് ജില്ലാ സമ്മേളനം ഇന്നലെ ( തിങ്കൾ ) സമാപിച്ചു.കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെൻററിൽ ഞായറാഴ്ച്ച ആരംഭിച്ച ജില്ലാ സമ്മേളനം വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണിയാണ് ഉദ്ഘാടനം ചെയ്തത്. സമ്മേളനത്തിന്റെ സമാപന ദിവസമായ ഇന്നലെ രാവിലെ (തിങ്കൾ )സംഘടനാ റിപ്പോർട്ടിൽ മേൽ നടന്ന ചർച്ചയിൽ വിവിധ ഏരിയാകളെ പ്രതിനിധീകരിച്ച് കൃഷ്ണകുമാർ.വി (വൈക്കം), കെ.സൈഫി മോൾ (മീനച്ചിൽ ), എസ്.മഞ്ജു (കാഞ്ഞിരപ്പള്ളി),റീനാമോൾ വി.ബി(പാമ്പാടി), കെ.രാജു (ചങ്ങനാശ്ശേരി), ബിലാൽ.കെ.റാം (ആർപ്പൂക്കര – ഏറ്റുമാനൂർ), പി.ഡി. പൊന്നപ്പൻ (കോട്ടയം ടൗൺ […]

പിണറായി തയാറാക്കിയ കണക്കുകൾ കള്ളത്തരമെന്ന് ഉമ്മൻചാണ്ടി: സർക്കാർ നടത്തിയ സർവേയിൽ വീടിന് അർഹരായവരുടെ എണ്ണത്തേക്കാൾ വീട് പൂർത്തിയാക്കിയെന്ന് അവകാശവാദം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകൾ പൂർത്തിയായെന്ന സർക്കാരിന്റെ കണക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. സർക്കാർ നടത്തിയ സർവേയിൽ വീടിന് അർഹരായവരുടെഎണ്ണം ഒരുലക്ഷത്തി ആറായിരത്തി പതിനെട്ട് പേരാണ്. എന്നാൽ രണ്ട് ലക്ഷംവീട് പൂർത്തിയായെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പിന്നെ എങ്ങനെ ശരിയാകുമെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.   യുഡിഎഫ് കാലത്തെ വീടുകൾ കൂടി കൂട്ടിയാലും ഒരു ലക്ഷത്തിനാൽപ്പതിനായിരമേ വരൂ എന്ന് അദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകൾ പൂർത്തികരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. […]

രമ്യാ ഹരിദാസ് എം.പിയെ ആക്രമിച്ച് ബിജെപി എം.പി ജസ്‌കൗർ മീണ: പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിച്ചതെന്നും ചോദിച്ച് സ്പീക്കർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് രമ്യ

സ്വന്തം ലേഖകൻ ഡൽഹി: ആലത്തൂർ എം.പി. രമ്യാ ഹരിദാസിന് നേരെ പാർലമെന്റിൽ കൈയ്യേറ്റം. ഡൽഹി കലാപത്തെച്ചൊല്ലി പാർലമെന്റ് കയ്യാങ്കളി വരെ എത്തിയ സമയത്താണ്. സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് നീങ്ങിയ രമ്യ ഹരിദാസ് എംപിയെ ബിജെപി വനിതാ അംഗം തടഞ്ഞു. ഇതിനെ തുടർന്ന് ബിജെപി എംപി ജസ്‌കൗർ മീണ ശാരീരികമായി ആക്രമിച്ചെന്നും പിന്നോക്ക വിഭാഗക്കാരിയും സ്ത്രീയും ആയതിനാലാണോ ആക്രമിച്ചതെന്നും ചോദിച്ച് രമ്യ സ്പീക്കർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. ജസ്‌കൗര് മീണ മർദിച്ചെന്ന് കാണിച്ച് രമ്യ ഹരിദാസ് സ്പീക്കർക്ക് പരാതി നൽകി.   കലാപം ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം […]

യോഗ കൊറോണയെ തടയും..! യോഗിയുടെ നാക്ക് വീണ്ടും വെടി പൊട്ടിച്ചു

സ്വന്തം ലേഖകൻ ന്യൂഡൽഹി : പതിവായി യോഗ ചെയ്യുന്നവർക്ക് കൊറോണ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ പിടിപെടില്ല. വിവാഹ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗയിലൂടെ ആരോഗ്യം നേടിയ ഒരാൾ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും യോഗി പറഞ്ഞു. ഋഷികേശിൽ നടക്കുന്ന ആഴ്ചതോറുമുള്ള അന്താരാഷ്ട്ര യോഗ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു യോഗിയുടെ വിചിത്ര വാദം. ‘യോഗ അതിശയകരമായ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. യോഗയിലൂടെ ആരോഗ്യം നേടിയ ആൾക്ക് ഹൃദയാഘാതം, വൃക്ക സംബന്ധമായ രോഗങ്ങൾ, കരൾ രോഗങ്ങൾ, കൊറോണ വൈറസ് എന്നിവ അനുഭവിക്കേണ്ടി […]