കാണാതായ സ്‌കൂൾ വിദ്യാർത്ഥികളെ അറവുകാട് ക്ഷേത്ര പരിസരത്ത് നിന്നും കണ്ടെത്തി

കാണാതായ സ്‌കൂൾ വിദ്യാർത്ഥികളെ അറവുകാട് ക്ഷേത്ര പരിസരത്ത് നിന്നും കണ്ടെത്തി

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : കാണക്കാരിയിൽനിന്ന് കാണാതായ സ്‌കൂൾ വിദ്യാർഥികളെ കണ്ടെത്തി. അറവുകാട് ക്ഷേത്ര പരിസരത്ത് നിന്നും അർത്തുങ്കൽ പൊലീസാണ് കുട്ടികളെ കണ്ടെത്തി. കാണക്കാരി ഗവൺമെന്റ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ നാലംഗസംഘമാണ് വീട്ടുകാരെയും നാട്ടുകാരേയും ആശങ്കയിലാക്കി കഴിഞ്ഞ ദിവസം മുങ്ങിയത്.

തിങ്കളാഴ്ച സ്‌കൂളിൽ പരീക്ഷയ്ക്ക് പോയ വിദ്യാർഥികൾ വീട്ടിൽ തിരികെ എത്തിയിരുന്നില്ല. തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിന് ശേഷമാണ് മാതാപിതാക്കൾ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാണാതായ സ്‌കൂൾ വിദ്യാർഥികളിൽ ഒരാൾക്ക് മൊബൈൽ ഫോൺ ഉണ്ടായിരുന്നു. ഈ ഫോണിന്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർഥികളെ കണ്ടെത്തിയത്.