പിണറായി തയാറാക്കിയ കണക്കുകൾ കള്ളത്തരമെന്ന് ഉമ്മൻചാണ്ടി: സർക്കാർ നടത്തിയ സർവേയിൽ വീടിന് അർഹരായവരുടെ എണ്ണത്തേക്കാൾ വീട് പൂർത്തിയാക്കിയെന്ന് അവകാശവാദം

പിണറായി തയാറാക്കിയ കണക്കുകൾ കള്ളത്തരമെന്ന് ഉമ്മൻചാണ്ടി: സർക്കാർ നടത്തിയ സർവേയിൽ വീടിന് അർഹരായവരുടെ എണ്ണത്തേക്കാൾ വീട് പൂർത്തിയാക്കിയെന്ന് അവകാശവാദം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകൾ പൂർത്തിയായെന്ന സർക്കാരിന്റെ കണക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി. സർക്കാർ നടത്തിയ സർവേയിൽ വീടിന് അർഹരായവരുടെഎണ്ണം ഒരുലക്ഷത്തി ആറായിരത്തി പതിനെട്ട് പേരാണ്. എന്നാൽ രണ്ട് ലക്ഷംവീട് പൂർത്തിയായെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പിന്നെ എങ്ങനെ ശരിയാകുമെന്നും ഉമ്മൻ ചാണ്ടി ചോദിച്ചു.

 

യുഡിഎഫ് കാലത്തെ വീടുകൾ കൂടി കൂട്ടിയാലും ഒരു ലക്ഷത്തിനാൽപ്പതിനായിരമേ വരൂ എന്ന് അദേഹം പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ലൈഫ് പദ്ധതിയിലൂടെ രണ്ട് ലക്ഷം വീടുകൾ പൂർത്തികരിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം മുഖ്യമന്ത്രി നടത്തിയത്. 2017ൽ ആരംഭിച്ച ലൈഫ് പദ്ധതി പ്രകാരം 214262 വീടുകളാണ് പൂർത്തീകരിച്ചതെന്നാണ് സർക്കാരിന്റെ കണക്കുകൾ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സർക്കാരിന്റെ ലൈഫ് പദ്ധതി തട്ടിപ്പെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചിരുന്നു. വീടില്ലാത്തവർക്ക് വീട് പണിതുനൽകിയത് സർക്കാരല്ല. തദ്ദേശഫണ്ടും കേന്ദ്രഫണ്ടും വായ്പയും ഉപയോഗിച്ചാണ് വീടുകൾ വച്ചതെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. സർക്കാരിന് ആകെ ചെലവ് വീടൊന്നിന് ഒരു ലക്ഷം രൂപ മാത്രമാണ്. അതും നൽകിയില്ല. യുഡിഎഫ് കാലത്ത് 90 % പൂർത്തിയായ 52000 വീടുകൾ കണക്കിൽപ്പെടുത്തിയെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. എന്നാൽ ഉദ്ഘാടനവേളയിൽ മുഖ്യമന്ത്രി തന്നെ പ്രതിപക്ഷ ആരോപണത്തിന് മറുപടി നൽകി.