play-sharp-fill
ആ സുന്ദരിയായ പെൺകുട്ടി ഏത്..! ഓറഞ്ച് ചുരിദാറും, കറുത്ത കളർ ഷോളും, കറുത്ത പാന്റും ധരിച്ചെത്തി ഭാരത് ആശുപത്രിയിൽ നിന്നും കാറുമായി കടന്ന പെൺകുട്ടി ഏത്; കാർ തട്ടിയെടുത്ത സംഘത്തിനു കഞ്ചാവ് മാഫിയ ബന്ധമെന്നു സൂചന; കാർ മോഷ്ടിച്ച സുന്ദരിയുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

ആ സുന്ദരിയായ പെൺകുട്ടി ഏത്..! ഓറഞ്ച് ചുരിദാറും, കറുത്ത കളർ ഷോളും, കറുത്ത പാന്റും ധരിച്ചെത്തി ഭാരത് ആശുപത്രിയിൽ നിന്നും കാറുമായി കടന്ന പെൺകുട്ടി ഏത്; കാർ തട്ടിയെടുത്ത സംഘത്തിനു കഞ്ചാവ് മാഫിയ ബന്ധമെന്നു സൂചന; കാർ മോഷ്ടിച്ച സുന്ദരിയുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

എ.കെ ജനാർദനൻ

കോട്ടയം: കറുത്ത ഷോളും, കറുത്ത പാന്റും ഓറഞ്ച് ചുരിദാറും ധരിച്ചെത്തി കാറുമായി കടന്ന ആ സുന്ദരിക്കുട്ടി ആരാണ്..! ഭാരത് ആശുപത്രി വളപ്പിലെത്തി സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ച് കാറുമായി കടന്ന സുന്ദരിയായ പെൺകുട്ടിയെ തേടിയാണ് പൊലീസ് സംഘം ഇപ്പോൾ സഞ്ചരിക്കുന്നത്. ചുരിദാർ ധരിച്ചെത്തിയ പെൺകുട്ടികൾക്കൊപ്പം നാലു യുവാക്കളും ചേർന്നാണ് ഭാരത് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടർ, ഷെറിന്റെ കാർ ആശുപത്രി വളപ്പിൽ നിന്നും മോഷ്ടിച്ച് കടത്തിയത്.


 

ഡ്രൈവറാണെന്നും, ഡോക്ടറുടെ മകളെ ട്യൂഷന് അയക്കണമെന്നും ആവശ്യപ്പെട്ട് എത്തിയ മോഷണ സംഘമാണ് സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ച് കാറുമായി കടന്നത്. സംഭവത്തിൽ ഇപ്പോഴും ദുരൂഹത തുടരുകയാണ്. ഭാരത് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറാണ് ഷെറിൻ. ഇവർ, തിങ്കളാഴ്ച ഉച്ചയോടെ ആശുപത്രിയിലെ ജോലിയ്ക്കു ശേഷം വീട്ടിലേയ്ക്കു മടങ്ങിയിരുന്നു. തുടർന്നു, എമർജൻസി കോൾ വന്നതിനെ തുടർന്നാണ് ആശുപത്രിയിൽ മടങ്ങിയെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആശുപത്രിയുടെ മുന്നിൽ കാർ നിർത്തിയ ശേഷം ഇവർ, പാർക്കിംങ് ഏരിയയിലേയ്ക്കു പോകാൻ തയ്യാറെടുക്കുകയായിരുന്നു. ഇതിനിടെയാണ് കാർ പാർക്ക് ചെയ്യാൻ സന്നദ്ധനായി ഇവിടുത്തെ സെക്യൂരിറ്റി ജീവനക്കാരൻ തന്നെ എത്തിയത്. കാറിൻ്റെ താക്കോൽ വാങ്ങിയ സെക്യൂരിറ്റി ജീവനക്കാരൻ, ആശുപത്രിയുടെ മതിൽക്കെട്ടിനുള്ളിൽ തന്നെ, പോർച്ചിനു സമീപത്തായി ആംബുലൻസ് പാർക്ക് ചെയ്യുന്ന സ്ഥലത്ത് കാർ പാർക്ക് ചെയ്തു. ഇതിനു ശേഷം ഡോക്ടർ അകത്തേയ്ക്കു പോകുകയും ചെയ്തു.

അഞ്ചരയ്ക്കു മുൻപു തന്നെ പലരായി ചിതറിയെത്തിയ മോഷ്ടാക്കളുടെ സംഘം ആശുപത്രിയ്ക്കുള്ളിൽ പ്രവേശിച്ചിരുന്നു. മൂന്നു യുവാക്കളാണ് ആദ്യം ആശുപത്രിയ്ക്കുള്ളിൽ കയറിയത്. സാഹചര്യങ്ങൾ കൃത്യമായി വിലയിരുത്തിയ ശേഷം സംഘം ഒന്നിച്ച് കൂടി. ഇതിനിടെ സുന്ദരിയായ പെൺകുട്ടിയും സംഘത്തിന് ഒപ്പം ചേർന്നു. തുടർന്ന്, ആശുപത്രിയിലെ കാറുകളുടെ താക്കോൽ സൂക്ഷിക്കുന്ന സെക്യൂരിറ്റി ജീവനക്കാർക്ക് സമീപം എത്തിയ സംഘത്തിലെ പ്രധാനി, ഡോക്ടറുടെ കാറിന്റെ താക്കോൽ ചോദിച്ചു വാങ്ങി. ഡോക്ടറുടെ മകളെ ട്യൂഷൻ സെന്ററിൽ എത്തിക്കണമെന്നും, ഇതിനായി കാർ ആവശ്യമുണ്ടെന്നുമായിരുന്നു സംഘത്തിന്റെ വാദം. ഇത് വിശ്വസിച്ച സെക്യൂരിറ്റി ജീവനക്കാർ കാറിന്റെ താക്കോൽ യുവാവിന് കൈമാറുകയും ചെയ്തു.

കാറുമായി സംഘം ആശുപത്രിയ്ക്കു പുറത്തേയ്ക്ക് ഇറങ്ങി. വൈകിട്ട് ആറു മണിയോടെ ഡ്യൂട്ടിയ്ക്കു ശേഷം മടങ്ങിയെത്തിയ ഡോക്ടറാണ് കാറില്ലെന്ന് കണ്ടെത്തിയത്. തുടർന്നു, ഡോക്ടർ, തനിക്ക് ഡ്രൈവറില്ലെന്നും വർഷങ്ങളായി താൻ തനിയെയാണ് ആശുപത്രിയിലേയ്ക്ക് എത്തുന്നതെന്നും അറിയിച്ചു. ഇതോടെയാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി സെക്യൂരിറ്റി ജീവനക്കാർക്ക് മനസിലായത്. തുടർന്ന് ഇവർ ഡോക്ടറുടെ നിർദേശ പ്രകാരം പൊലീസിനെ സമീപിക്കുകയായിരുന്നു. കാർ കഞ്ഞിക്കുഴി കടന്നു കെ .കെ റോഡിലൂടെ പോകുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്.

ഇടുക്കി ജില്ല ലക്ഷ്യമാക്കിയാണ് കഞ്ചാവ് മാഫിയ സംഘത്തിലെ അംഗങ്ങളായ യുവാക്കൾ കാറുമായി പോയതെന്നാണ് പൊലീസ് നൽകുന്ന സൂചന. കാറിനു മുന്നിൽ പെൺകുട്ടിയെ ഇരുത്തി കഞ്ചാവുമായി കമ്പത്തു നിന്നും കേരളത്തിലേയ്ക്ക് എത്തിയാൽ പൊലീസ് പരിശോധന ഒരു പരിധിവരെ തടയാൻ സാധിക്കും. സ്ത്രീകളെയും കുടുംബമായി യാത്ര ചെയ്യുന്നവരെയും കഞ്ചാവ് മാഫിയ സംഘമാണെന്ന് പൊലീസ് സംശയിക്കില്ല. ഇത് മുതലെടുത്ത് പരിശോധന ഒഴിവാക്കി പ്രതികൾ കേരളത്തിലേയ്ക്കു കഞ്ചാവ് കടത്താനാണ് കാർ ഉപയോഗിക്കുന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. കാറിന്റെ നമ്പരും വീഡിയോയും പ്രചരിപ്പിച്ച്  പൊലീസ്  അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കെ.എൽ05 എഎൻ 8875 നമ്പർ വാഗണർ കാറാണ് മോഷണം പോയിരിക്കുന്നത്. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നിർദേശാനുസരണം, ഡിവൈ.എസ്.പി ആർ.ശ്രീകുമാർ, വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

ഇത്രയുമേ ഉള്ളൂ ഭാരത് ആശുപത്രിയിലെ വാഹനങ്ങളുടെ സുരക്ഷ..! ആശുപത്രിയുടെ മുന്നിൽ നിന്നും ഡോക്ടറുടെ വാഹനം മോഷ്ടാക്കൾ കൊണ്ടു പോയി; സംഘത്തിൽ പതിനേഴുകാരിയായ പെൺകുട്ടിയും; ഞെട്ടിവിറച്ച് നഗരം; കാർ മോഷണത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന്

https://thirdeyenewslive.com/bharath-hospital/