യോഗ കൊറോണയെ തടയും..! യോഗിയുടെ നാക്ക് വീണ്ടും വെടി പൊട്ടിച്ചു
സ്വന്തം ലേഖകൻ
ന്യൂഡൽഹി : പതിവായി യോഗ ചെയ്യുന്നവർക്ക് കൊറോണ ഉൾപ്പെടെയുള്ള മാരക രോഗങ്ങൾ പിടിപെടില്ല. വിവാഹ പരാമർശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യോഗയിലൂടെ ആരോഗ്യം നേടിയ ഒരാൾ കൊറോണ വൈറസ് പോലുള്ള രോഗങ്ങളെ ഭയപ്പെടേണ്ടതില്ലെന്നും യോഗി പറഞ്ഞു. ഋഷികേശിൽ നടക്കുന്ന ആഴ്ചതോറുമുള്ള അന്താരാഷ്ട്ര യോഗ ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയായിരുന്നു യോഗിയുടെ വിചിത്ര വാദം.
‘യോഗ അതിശയകരമായ കാര്യങ്ങൾ വാഗ്ദാനം ചെയ്യുന്നുണ്ട്. യോഗയിലൂടെ ആരോഗ്യം നേടിയ ആൾക്ക് ഹൃദയാഘാതം, വൃക്ക സംബന്ധമായ രോഗങ്ങൾ, കരൾ രോഗങ്ങൾ, കൊറോണ വൈറസ് എന്നിവ അനുഭവിക്കേണ്ടി വരില്ലെന്നും’യോഗി ആദിത്യനാഥ് കൂട്ടിച്ചേർത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രണ്ട് വർഷത്തിനിടെ ജാപ്പനീസ് മസ്തിഷ്‌കവീക്കം 60 ശതമാനമായി കുറയുകയും ഇതുമൂലമുള്ള മരണനിരക്ക് 90 ശതമാനവുമായി കുറഞ്ഞു. കഴിഞ്ഞ 40 വർഷങ്ങളായി, മൺസൂൺ കാലയളവിൽ മസ്തിഷ്‌കവീക്കം മൂലം 1 മുതൽ 15 വയസ് പ്രായമുള്ള 1500 കുട്ടികളിൽ മരണം സംഭവിച്ചിട്ടുണ്ട്. ഇതിനെതിരെ 25 വർഷമായി ഘോരഖ്പൂരിലും കിഴക്കൻ യുപിയിലും താൻ യുദ്ധം ചെയ്യുകയാണ്.
ഇത്തരം മാരക രോഗങ്ങളിൽ യോഗ മാത്രമാണ് മരുന്നെന്ന് മനസ്സിലായതായും യോഗി ആദിത്യ പറഞ്ഞു.