play-sharp-fill
ഇത്രയുമേ ഉള്ളൂ ഭാരത് ആശുപത്രിയിലെ വാഹനങ്ങളുടെ സുരക്ഷ..! ആശുപത്രിയുടെ മുന്നിൽ നിന്നും ഡോക്ടറുടെ വാഹനം മോഷ്ടാക്കൾ കൊണ്ടു പോയി; സംഘത്തിൽ പതിനേഴുകാരിയായ പെൺകുട്ടിയും; ഞെട്ടിവിറച്ച് നഗരം; കാർ മോഷണത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന് 

ഇത്രയുമേ ഉള്ളൂ ഭാരത് ആശുപത്രിയിലെ വാഹനങ്ങളുടെ സുരക്ഷ..! ആശുപത്രിയുടെ മുന്നിൽ നിന്നും ഡോക്ടറുടെ വാഹനം മോഷ്ടാക്കൾ കൊണ്ടു പോയി; സംഘത്തിൽ പതിനേഴുകാരിയായ പെൺകുട്ടിയും; ഞെട്ടിവിറച്ച് നഗരം; കാർ മോഷണത്തിന്റെ സിസിടിവി ക്യാമറാ ദൃശ്യങ്ങൾ തേർഡ് ഐ ന്യൂസ് ലൈവിന് 

എ.കെ ജനാർദനൻ

കോട്ടയം: നഗരമധ്യത്തിൽ തിരുനക്കരയിലെ ഭാരത് ആശുപത്രിയിലെ വാഹനങ്ങൾക്കു പോലും സുരക്ഷയില്ല. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടറുടെ വാഹനം ആശുപത്രിയുടെ വളപ്പിൽ നിന്നും മോഷണം പോയി. ആശുപത്രിയുടെ ആംബുലൻസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്തു നിന്നുമാണ് കാർ മോഷണം പോയത്. പതിനേഴു വയസ് പ്രായം തോന്നുന്ന പെൺകുട്ടിയ്‌ക്കൊപ്പം എത്തിയ സംഘമാണ് കാർ തട്ടിയെടുത്തത്. ഡോക്ടറുടെ മകളെ ട്യൂഷനു കൊണ്ടു വിടണമെന്ന് ആവശ്യപ്പെട്ട് എത്തിയ സംഘമാണ് കാറുമായി കടന്നത്.


തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഡോക്ടറുടെ വാഹനം ആശുപത്രിയുടെ പ്രവേശന കവാടത്തിൽ തന്നെയാണ് പാർക്ക് ചെയ്തിരുന്നത്. ഇവിടെ എത്തിയ ഡോക്ടർ ഉടൻ തന്നെ ആശുപത്രിയ്ക്കുള്ളിലേയ്ക്കു കയറി പോയി. കാർ, ആശുപത്രിയ്ക്കു മുന്നിൽ പാർക്ക് ചെയ്ത ശേഷമാണ് ഡോക്ടർ ഉള്ളിലേയ്ക്കു കയറി പോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

5.35 ഓടെ ആശുപത്രിയുടെ മുന്നിൽ എത്തിയ പെൺകുട്ടിയും, യുവാവും സെക്യൂരിറ്റി ജീവനക്കാരോട് സംസാരിക്കുന്നതും, താക്കോൽ വാങ്ങിയെടുക്കുന്നതും സിസിടിവി ക്യാമറകളിൽ നിന്നും വ്യക്തമാണ്. ഡോക്ടർ വൈകിട്ട് ആറു മണിയോടെ ആശുപത്രിയിൽ നിന്നും പുറത്ത് എത്തിയപ്പോഴാണ് കാർ മോഷണം പോയ വിവരം അറിയുന്നത്. കാറിന്റെ താക്കോൽ തേടി സെക്യൂരിറ്റി ജീവനക്കാരെ സമീപിച്ച ഡോക്ടറോട് കാറുമായി ഡ്രൈവർ പോയി എന്നാണ് സെക്യൂരിറ്റിക്കാർ പറഞ്ഞത്.  ഡോക്ടർ അന്വേഷിച്ചപ്പോഴാണ് മകളെ ട്യൂഷന് പറഞ്ഞയക്കുന്നതിനു വേണ്ടി ഡോക്ടറുടെ ഡ്രൈവർക്ക് കാർ കൈമാറി എന്ന വിവരം പുറത്തറിയുന്നത്. തട്ടിപ്പ് മനസിലായ ഡോക്ടർ  സിസിടിവി ക്യാമറാ ദൃശ്യങ്ങൾ സഹിതം വെസ്റ്റ് പൊലീസിനു പരാതി നൽകി. ഡോക്ടറുടെ KL05 AN 8875 വെളുത്ത വാഗൺ – ആർ- കാറാണ് മോഷണം പോയത്.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും പ്രതികൾ എന്നു സംശയിക്കുന്നവരെ തിരിച്ചറിഞ്ഞതായും  വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുൺ തേർഡ് ഐ്‌ ന്യൂസ് ലൈവിനോടു പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. കൃത്യമായ പാർക്കിംങ് ഏരിയ പോലും ഇല്ലാത്ത ഭാരത് ആശുപത്രിയിൽ ഡോക്ടർമാരുടെ വാഹനങ്ങൾക്കു പോലും സുരക്ഷയില്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്. ആശുപത്രിയിൽ എത്തുന്ന രോഗികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഇവിടെ മതിയായ സൗകര്യം ഇല്ല.

സെക്യൂരിറ്റി ജീവനക്കാർക്ക് ആശുപത്രിയിലെ ഡോക്ടർമാരുടെ വാഹനങ്ങൾക്ക് പോലും  നിലവിൽ സുരക്ഷ ഒരുക്കാൻ സാധിക്കുന്നില്ല. ഈ സാഹചര്യത്തിൽ രോഗികളുടെയും ബന്ധുക്കളുടേയും വാഹനങ്ങൾക്ക് എന്തു സുരക്ഷയാണ് ഉള്ളതെന്ന് ആങ്കയുണ്ടാക്കുന്നു.

ആ സുന്ദരിയായ പെൺകുട്ടി ഏത്..! ഓറഞ്ച് ചുരിദാറും, കറുത്ത കളർ ഷോളും, കറുത്ത പാന്റും ധരിച്ചെത്തി ഭാരത് ആശുപത്രിയിൽ നിന്നും കാറുമായി കടന്ന പെൺകുട്ടി ഏത്; കാർ തട്ടിയെടുത്ത സംഘത്തിനു കഞ്ചാവ് മാഫിയ ബന്ധമെന്നു സൂചന; കാർ മോഷ്ടിച്ച സുന്ദരിയുടെ വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

https://thirdeyenewslive.com/camera-video-girlok/