play-sharp-fill
ജീവിച്ചിരിക്കുന്ന മൂന്നു പേരെ കൊന്ന് തൃക്കൊടിത്താനത്തെ പുതുജീവൻ ട്രസ്റ്റ്; കണക്കിലും രജിസ്റ്ററിലും ട്രസ്റ്റ് നടത്തിയത് വൻ തട്ടിപ്പ്: രേഖകളില്ലെല്ലാം വൻ കൃത്രിമം; തട്ടിപ്പുകൾ മൃതദേഹക്കച്ചവടത്തിന് വേണ്ടിയെന്നു സംശയം

ജീവിച്ചിരിക്കുന്ന മൂന്നു പേരെ കൊന്ന് തൃക്കൊടിത്താനത്തെ പുതുജീവൻ ട്രസ്റ്റ്; കണക്കിലും രജിസ്റ്ററിലും ട്രസ്റ്റ് നടത്തിയത് വൻ തട്ടിപ്പ്: രേഖകളില്ലെല്ലാം വൻ കൃത്രിമം; തട്ടിപ്പുകൾ മൃതദേഹക്കച്ചവടത്തിന് വേണ്ടിയെന്നു സംശയം

തേർഡ് ഐ ബ്യൂറോ

ചങ്ങനാശേരി: ജീവിച്ചിരിക്കുന്നവരെയും മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തി തൃക്കൊടിത്താനത്തെ പുതുജീവൻ ട്ര്സ്റ്റിന്റെ വമ്പൻ തട്ടിപ്പ്. പുതുജീവൻ ട്രസ്റ്റിൽ 2012 ന് ശേഷം മരിച്ചവരെന്ന് രേഖപ്പെടുത്തി എ.ഡി.എമ്മിന് പട്ടിക നൽകയവരിൽ മൂന്നു പേർ ഇപ്പോഴും ജീവനോടെ ഉള്ളവരാണെന്ന കണക്കാണ് ഇപ്പോൾ പുറത്തു വരുന്നത്. മരിച്ചവരുടെ പട്ടികയിൽ ഉൽപ്പെട്ട മൂന്നു പേരുടെയും ബന്ധുക്കളെ വിളിച്ച പൊലീസ് ഇവർ ജീവനോടെ ഉണ്ടെന്ന് ഉറപ്പിച്ചിട്ടുണ്ട്. അനാധരായി ഇവിടെ എത്തുന്ന ആളുകൾ മരിച്ചപ്പോൾ, പേരുകൾ മാറ്റി ഇവരുടെ മൃതദേഹങ്ങൾ കച്ചവടം ചെയ്തിട്ടുണ്ടോ, ഇതിനു വേണ്ടിയാണോ രജിസ്റ്ററിൽ ഇത്തരത്തിൽ കൃത്രിമം നടത്തിയത് എന്നത് അടക്കമുള്ള സംശയങ്ങളാണ് ഇപ്പോൾ പുറത്തു വരുന്നത്.


മരിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ട തിരുവല്ല, ചങ്ങനാശേരി സ്വദേശികളായ രണ്ടു പേരും, മറ്റൊരു പേരുകാരനും ജീവനോടെ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. എഡിഎമ്മിന് സമർപ്പിച്ച രജിസ്റ്റർ പ്രകാരം, 2012 ന് ശേഷം 33 പേർ സ്ഥാപനത്തിൽ മരിച്ചിട്ടുണ്ട്. എന്നാൽ, ഈ പട്ടിക തെറ്റാണ് എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മരിച്ചവരിൽ 18 പേർ സ്ഥാപനത്തിൽ വച്ചും, ഇവിടെ നിന്നും മറ്റ് ആശുപത്രികളിലേയ്ക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചിരിക്കുന്നത്. നാലു പേർ വിവിധ സാഹചര്യങ്ങളിൽ ആശുപത്രിയിൽ തന്നെ തൂങ്ങി മരിക്കുകയായിരുന്നു. ഏഴു പേർ വീട്ടുകാർക്കൊപ്പം പോയ ശേഷം പിന്നീട് മരണത്തിന് ഇരയാകുകയായിരുന്നു. ഇവരുടെ നാലു കോടിയിലെ അഗതിമന്ദിരത്തിൽ വച്ച് മരിച്ചവരുടെ പേരും ഈ രജിസ്റ്ററിലുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ഥാപനത്തിൽ നിന്നും നേരത്തെ പിരിഞ്ഞു പോയ ജീവനക്കാരിയാണ് രജിസ്റ്റർ തയ്യാറാക്കിയതെന്നും ഇവർക്കുണ്ടായ പിഴവാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നുമാണ് ഉയർത്തുന്ന വാദം. പുതുജീവൻ ട്രസ്റ്റിലെ മരണത്തിലും ഇവിടെ നടന്ന മരണങ്ങളിലും അന്വേഷണം നടത്തി എഡിഎം രണ്ടു ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.

ഇതിനിടെ
ചങ്ങനാശേരി കോട്ടമുറി പുതുജീവൻ ട്രസ്റ്റിന്റെ മാനസിക ഡീ അഡിക്ഷൻ കേന്ദ്രത്തിൽ കഴിഞ്ഞദിവസം മരിച്ച ഏബ്രഹാം യൂഹാനോന്റെ (21) ശരീരത്തിൽ ഈയത്തിന്റെ അംശം കൂടുതലെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തി. അന്തേവാസികൾക്കു നൽകിയ മരുന്നിൽ നിന്നാണ് ഇത്തരത്തിൽ ഈയം കലർന്നതെന്നാണ് സംശയിക്കുന്നത്. വിഷയത്തിൽ ഇന്ന് പായിപ്പാട് പഞ്ചായത്ത് കമ്മിറ്റിയുടെ അടിയന്തര യോഗം ചൊവ്വാഴ്ച ചേരും.