യു.എൻ ഇടപെടണ്ട…! പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം ; ഐക്യരാഷ്ട മനുഷ്യാവകാശ കമ്മിഷന് കേന്ദ്രസർക്കാർ മറുപടി നൽകി
സ്വന്തം ലേഖകൻ ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. അതിൽ യു.എൻ ഇടപെടണ്ട. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷന് കേന്ദ്രസർക്കാർ കത്ത് നൽകി. പൗരത്വ ഭേദഗതി നിയമ കേസിൽ കക്ഷി ചേരാൻ യു.എൻ മനുഷ്യാവകാശ കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കക്ഷി ചേരാൻ താത്പര്യം അറിയിച്ച് UN HCHR ആണ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഇങ്ങനെയൊരു നിലപാട് എടുത്തത്. നിയമ നിർമാണത്തിനുള്ള ഇന്ത്യൻ പാർലമെന്റിന്റെ അധികാരവുമായി ബന്ധപ്പെട്ട കാര്യമാണത്. ഏതെങ്കിലും വിദേശ കക്ഷിക്ക് എതിൽ ഇടപെടാൻ കാര്യമില്ല. […]