രണ്ടാമത്തെ ബജറ്റ് സെഗ്‌മെന്റ് ഫോണായ സാംസങ്ങ് ഗ്യാലക്‌സി എ 41 ഉടൻ വിപണിയിൽ

രണ്ടാമത്തെ ബജറ്റ് സെഗ്‌മെന്റ് ഫോണായ സാംസങ്ങ് ഗ്യാലക്‌സി എ 41 ഉടൻ വിപണിയിൽ

സ്വന്തം ലേഖകൻ

കൊച്ചി : ഈ വർഷത്തെ രണ്ടാമത്തെ ബജറ്റ് സെഗ്‌മെന്റ് ഫോണായ സാംസങ്ങ് ഗ്യാലക്‌സി എ41 ഉടൻ വിപണയിലെത്തും. ഗ്യാലക്‌സിയെന്ന എം 31 എന്ന ഈ വർഷത്തെ ആദ്യ ബജറ്റ് സെഗ്‌മെന്റ് ഫോൺ സാംസങ്ങ് നേരത്തെ പുറത്തിറക്കിയിരുന്നു. ഇപ്പോഴിതാ രണ്ടാമത്തെ ബജറ്റ് സെഗ്‌മെന്റ് ഫോൺ ഉടനെയുണ്ടാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

പുതിയ ഫോണായ ഗാലക്‌സി എ 40 ന്റെ പിൻഗാമിയാണിതെന്നാണ് സൂചന. ഈ ഫോണിനെ ഗാലക്‌സി എ 41 എന്നാണ് വിളിക്കുന്നത്. 25 മെഗാപിക്‌സൽ സെൽഫി ക്യാമറയും പാനലിനുണ്ട്. പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണവും നൽകിയിരിക്കുന്നു. പ്രൈമറി ലെൻസ് 48 മെഗാപിക്‌സലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചാർജിംഗിനായി യുഎസ്ബിസി പോർട്ടിനൊപ്പം 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ്ഗ്യാവക്‌സി എ41നൊപ്പം ലഭിക്കുമെന്നാണ് വിവരം. എന്നാൽ പതിവ് സ്മാർട്ട് ഫോണുകളിൽ നിന്നും വ്യത്യസ്തമായി ഫിംഗർപ്രിന്റ് സ്‌കാനർ നൽകിയിട്ടില്ലെന്നാണ് സൂചന. എന്നാൽ മാറ്റങ്ങൾക്കനുസൃതമായി ഗാലക്‌സി എ 41ൽ കോൾഡ് മീഡിയടെക് ഹീലിയോ പി 65 ചിപ്‌സെറ്റിനൊപ്പം 4 ജിബി റാമും ആൻഡ്രോയിഡ് 10 ഉം വന്നാലും അത്ഭുതപ്പെടാനില്ല.

Tags :