യു.എൻ ഇടപെടണ്ട…! പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം ; ഐക്യരാഷ്ട മനുഷ്യാവകാശ കമ്മിഷന് കേന്ദ്രസർക്കാർ മറുപടി നൽകി

യു.എൻ ഇടപെടണ്ട…! പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം ; ഐക്യരാഷ്ട മനുഷ്യാവകാശ കമ്മിഷന് കേന്ദ്രസർക്കാർ മറുപടി നൽകി

സ്വന്തം ലേഖകൻ

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര കാര്യം മാത്രമാണ്. അതിൽ യു.എൻ ഇടപെടണ്ട. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷന് കേന്ദ്രസർക്കാർ കത്ത് നൽകി.

പൗരത്വ ഭേദഗതി നിയമ കേസിൽ കക്ഷി ചേരാൻ യു.എൻ മനുഷ്യാവകാശ കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കക്ഷി ചേരാൻ താത്പര്യം അറിയിച്ച് UN HCHR ആണ് സുപ്രീംകോടതിയിൽ അപേക്ഷ നൽകിയിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ ഇങ്ങനെയൊരു നിലപാട് എടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിയമ നിർമാണത്തിനുള്ള ഇന്ത്യൻ പാർലമെന്റിന്റെ അധികാരവുമായി ബന്ധപ്പെട്ട കാര്യമാണത്. ഏതെങ്കിലും വിദേശ കക്ഷിക്ക് എതിൽ ഇടപെടാൻ കാര്യമില്ല. രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയമാണ് ഇത്’, വിദേശകാര്യ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

പൗരത്വ ഭേദഗതി ഭരണഘടനാപരവും ഭരണഘടനാ മൂല്യങ്ങളെ ഉൾക്കൊള്ളുന്നതുമാണ്. വിഭജനത്തോടെയുണ്ടായ ചില മനുഷ്യാവകാശ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെയാണ് ഇത് കാണിക്കുന്നത്, അദ്ദേഹം കൂട്ടിച്ചേർത്തു.

നിയമവാഴ്ചയിൽ അധിഷ്ഠിതമായ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. ഇവിടത്തെ സ്വതന്ത്ര നീതിന്യായ സംവിധാനത്തിൽ രാജ്യത്തിന് പൂർണ വിശ്വാസമുണ്ട്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട സർക്കാർ നിലപാട് കോടതിയിൽ തെളിയിക്കപ്പെടുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും ഐക്യരാഷ്ട്ര സഭയ്ക്ക് നൽകിയ വാർത്താക്കുറിപ്പിലുണ്ട്.