play-sharp-fill
ശ്രദ്ധ കപൂറിന് പിറന്നാള്‍ ആശംസയുമായി പ്രഭാസ്

ശ്രദ്ധ കപൂറിന് പിറന്നാള്‍ ആശംസയുമായി പ്രഭാസ്

സിനിമാ ഡെസ്ക്

ചെന്നൈ: ബോളിവുഡ് താരം ശ്രദ്ധ കപൂറിന് പിറന്നാള്‍ ആശംസയുമായി പ്രഭാസ്. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പ്രഭാസ് ശ്രദ്ധയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇരുവരും ഒന്നിച്ചു നില്‍ക്കുന്ന ചിത്രവും ആശംസയോടൊപ്പം പ്രഭാസ് ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയ പേജുകളില്‍ പങ്കുവെച്ചു.

താരം പിറന്നാള്‍ ആശംസകള്‍ പങ്കുവെച്ചതിന് പിന്നാലെ നിരവധിആരാധകരാണ് ശ്രദ്ധയ്ക്ക് ആശംസയുമായി സോഷ്യല്‍മീഡിയയില്‍ എത്തിയത്. പ്രഭാസ് പങ്കുവെച്ച ചിത്രം താരത്തിന്റെ ആരാധകരും ഏറ്റെടുത്തു. ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ വാരിക്കൂട്ടിയ സാഹോയിലും പ്രഭാസിന്റെ നായികയായിരുന്നു ശ്രദ്ധ കപൂര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ പിറന്നാളിന് സാഹോയുടെ മേക്കിംഗ് വീഡിയോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു താരവും സാഹോയുടെ അണിയറപ്രവര്‍ത്തകരും ശ്രദ്ധയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്നത്. സാഹോയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചഭിനയിക്കുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രഭാസിന്റെ ആരാധകര്‍.

പ്രഭാസ് ഇപ്പോള്‍
പ്രഭാസ് ഇപ്പോള്‍ രാധാകൃഷ്ണ കുമാര്‍ ഒരുക്കുന്ന പുതിയ സിനിമയുടെ ഷൂട്ടിംഗ് തിരക്കിലാണ്. തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ഷൂട്ടിങ്ങിനായി ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വന്‍ സെറ്റാണ് ഒരിക്കിയിരിക്കുന്നത്. തെലുങ്ക് സിനിമാ രംഗത്തെ പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഗോപി കൃഷ്ണ മൂവീസും യുവി ക്രിയേഷനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അതിനിടെ പ്രഭാസിനെ കേന്ദ്രകഥാപാത്രമായി നാഗ് അശ്വിന്‍ പുതിയ ചിത്രമൊരുക്കുന്നുവെന്ന വാര്‍ത്തയും പുറത്തുവന്നു.

വൈജയന്തി എന്റര്‍റ്റെയ്ന്‍മെന്റാണ് പുതിയ ചിത്രത്തിന്റെ വിവരം ഔദ്യോഗികമായി പുറത്തുവിട്ടത്. ഈ വര്‍ഷം അവസാനം ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ പേര് ഇതുവരെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.