play-sharp-fill
അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു ; സംഭവം കൊല്ലത്ത്

അച്ഛനും അമ്മയ്ക്കുമൊപ്പം ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു ; സംഭവം കൊല്ലത്ത്

സ്വന്തം ലേഖകൻ

കൊല്ലം: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന അഞ്ച് വയസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. പുത്തുർ ആറ്റുവാശ്ശേരി തെങ്ങുവിള മണിമന്ദിരത്തിൽ മണിക്കുട്ടന്റെ മകൻ ശിവജിത്താണ് മരിച്ചത്. മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടക്കവെ പുലർച്ചെ അഞ്ചു മണിയോടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. മാവടി ജി.എൽ.പി.എസ് സ്‌കൂളിലെ എൽ.കെ.ജി വിദ്യാർത്ഥിയാണ് ശിവജിത്ത്


ഉറക്കത്തിനിടയിൽ എന്തോ കടിച്ചെന്ന് കുട്ടി അമ്മയോട് പറഞ്ഞിരുന്നു. തുടർന്ന് മാതാപിതാക്കൾ നടത്തിയ പിരിശോധനയിൽ കാലിൽ രണ്ട് പാടുകളും ചോരവരുന്നതും ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻ അടുത്തുള്ള വൈദ്യന്റെ ചികിത്സ തേടുകയും ചെയ്തിരുന്നു. എന്നാൽ അല്പസമയത്തിനകം കുട്ടിയുടെ നില വഷളാവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.