play-sharp-fill
തിരുനക്കര ഭാരത് ആശുപത്രിയിലെ ഡോക്ടറുടെ കാർ മോഷ്ടിച്ച സംഘത്തിലെ പെൺകുട്ടി ഗർഭിണി; പ്രതികൾ മൂന്നാറിൽ കുടുങ്ങി; ചൊവ്വാഴ്ച രാത്രിയോടെ പ്രതികളെ കോട്ടയത്ത് എത്തിക്കും; പ്രതികളെല്ലാം മാങ്ങാനം സ്വദേശികൾ 

തിരുനക്കര ഭാരത് ആശുപത്രിയിലെ ഡോക്ടറുടെ കാർ മോഷ്ടിച്ച സംഘത്തിലെ പെൺകുട്ടി ഗർഭിണി; പ്രതികൾ മൂന്നാറിൽ കുടുങ്ങി; ചൊവ്വാഴ്ച രാത്രിയോടെ പ്രതികളെ കോട്ടയത്ത് എത്തിക്കും; പ്രതികളെല്ലാം മാങ്ങാനം സ്വദേശികൾ 

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ വാഗൺ ആർ കാറുമായി കടന്ന നാലു പ്രതികളിൽ പെൺകുട്ടി ഗർഭിണി. രണ്ടു മാസം ഗർഭിണിയാണ് പെൺകുട്ടിയെന്നാണ് വിവരം ലഭിക്കുന്നത്. പ്രതികളെ മൂന്നാർ പൊലീസ് സ്റ്റേഷനിൽ പാർപ്പിച്ചിരിക്കുകയാണ്. കോട്ടയത്തു നിന്നും ഉന്നത ഉദ്യോഗസ്ഥർ അടക്കം കൂടുതൽ പൊലീസുകാർ ഇവിടെ എത്തിയ ശേഷം ചൊവ്വാഴ്ച രാത്രിയോടെ പ്രതികളെ കോട്ടയത്ത് എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.


കേസിലെ പ്രതികളായ കോട്ടയം മാങ്ങാനം മനയ്ക്കൽ ആഷിക് ആന്റണി (32), ഭാര്യ സുമി (26), പുതുപ്പള്ളി മാങ്ങാനം കല്ലിശേരി മേടം പ്രവീൺ പുരുഷോത്തമൻ (32), മാങ്ങാനം നിലപ്പുറത്ത് വീട്ടിൽ സുമേഷ് രവീന്ദ്രൻ (28) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണിന്റെ നേതൃത്വത്തിലുള്ള സംഘം കുടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം. ഭാരത് ആശുപത്രിയുടെ പാർക്കിംങ് ഏരിയയിൽ പോർച്ചിൽ കിടന്നിരുന്ന കാറാണ് സെക്യൂരിറ്റി ജീവനക്കാരനെ കബളിപ്പിച്ച് മോഷണ സംഘം കവർന്നത്.

പ്രതികൾ മൂന്നു പേർക്കും നിരവധി ക്രിമിനൽക്കേസുകൾ ഉണ്ടെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. മൂന്നു പേരും എറണാകുളം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയ സംഘമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നിന്നുള്ള കൂടുതൽ പൊലീസ് സംഘം പ്രതികളെ കോട്ടയത്തേയ്ക്കു കൊണ്ടു വരുന്നതിനായി എത്തിയിട്ടുണ്ട്.