play-sharp-fill
ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ മോഷ്ടിച്ചവർ പൊലീസ് പിടിയിൽ: 24 മണിക്കൂർ തികയും മുൻപ് പ്രതികളെ പൊക്കിയത് മൂന്നാറിൽ നിന്നും; പിന്നാലെ എത്തി മോഷണ സംഘത്തെ കുടുക്കിയത് വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുണും സംഘവും

ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ മോഷ്ടിച്ചവർ പൊലീസ് പിടിയിൽ: 24 മണിക്കൂർ തികയും മുൻപ് പ്രതികളെ പൊക്കിയത് മൂന്നാറിൽ നിന്നും; പിന്നാലെ എത്തി മോഷണ സംഘത്തെ കുടുക്കിയത് വെസ്റ്റ് എസ്.എച്ച്.ഒ എം.ജെ അരുണും സംഘവും

എ.കെ ജനാർദനൻ

കോട്ടയം: ഭാരത് ആശുപത്രിയിലെ വനിതാ ഡോക്ടറുടെ കാർ മോഷ്ടിച്ച പ്രതികൾ 24 മണിക്കൂർ തികയും മുൻപ് പൊലീസ് പിടിയിലായി. ആശുപത്രിയുടെ കാർ പോർച്ചിൽ നിന്നും സെക്യൂരിറ്റി ജീവനക്കാരെ കബളിപ്പിച്ച് കാറുമായി കടന്ന പ്രതികളിൽ യുവതി അടക്കമുള്ള നാലംഗ സംഘത്തെയാണ് മൂന്നാർ വരെ പിൻതുടർന്നു പൊലീസ് സംഘം പിടികൂടിയത്.

പ്രതികളായ ഉണ്ണി, മണി, തക്കു എന്നിവരെയും കേസിലെ പ്രതിയായ യുവതിയെയുമാണ് മൂന്നാറിൽ നിന്നും കാർ സഹിതം പൊലീസ് സംഘം പിടികൂടിയത്. തമിഴ്‌നാട്ടിലേയ്ക്കു കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതികളെ പൊലീസ് കണ്ടെത്തിയത്. തുടർന്നു, ഇവരെ പൊലീസ് പിടികൂടുകയായിരുന്നു. മൂന്നാർ – മാട്ടുപ്പെട്ടി റോഡിലൂടെ പ്രതികൾ വാഹനത്തിൽ സഞ്ചരിക്കുന്നതായി പൊലീസിനു രഹസ്യ വിവരം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതേ തുടർന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിൻതുടർന്ന് പിടികൂടുകയായിരുന്നു. മൂന്നാർ പൊലീസിന്റെ സഹായത്തോടെയാണ് പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.

രാവിലെ പ്രതികളുടെ സിസിടിവി ക്യാമറാ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സംഘം പ്രതികളെ രാവിലെ തന്നെ തിരിച്ചറിഞ്ഞിരുന്നു. തുടർന്നു, ഇവരുടെ സ്ഥലം കണ്ടെത്തിയ ശേഷം പ്രതികളുടെ വിശദാംശങ്ങൾ ശേഖരിച്ചു. എറണാകുളം ജില്ലയിൽ നിന്നുള്ളവരാണ് പ്രതികൾ എന്നു കണ്ടെത്തിയ പൊലീസ് സംഘം ഇവിടെയുള്ള ഇവരുടെ കേസുകളുടെ വിശദാംശങ്ങളും ശേഖരിച്ചിരുന്നു.

ആശുപത്രി വളപ്പിൽ നിന്നും കാർ തട്ടിയെടുത്ത് 24 മണിക്കൂർ തികയും മുൻപാണ് പ്രതികളെ പിടിച്ച് കോട്ടയം വെസ്റ്റ് പൊലീസിന്റെ അന്വേഷണ മികവ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. പ്രതികൾ പോയ ലൊക്കേഷൻ കൃത്യമായി തിരിച്ചറിഞ്ഞ് ഡിവൈ.എസ്.പി ആർ.ശ്രീകുമാറും, വെസ്റ്റ് സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ എം.ജെ അരുണും അടങ്ങുന്നവരുടെ രഹസ്യ നീക്കമാണ് പ്രതികളെ കുടുക്കിയത്.