കുറിച്ചിയിൽ പള്ളിയുടെ നേർച്ചപ്പെട്ടി തകർത്ത് മോഷണം: പ്രധാന പ്രതി പൊലീസ് പിടിയിലായി; പ്രതിയെ കുടുക്കിയത് വിരലടയാളം
ക്രൈം ഡെസ്‌ക് കോട്ടയം: കുറിച്ചിയിലെ പള്ളിയുടെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ പ്രധാന പ്രതി പൊലീസ് പിടിയിലായി. പള്ളിയ്ക്കുള്ളിൽ കയറിയ ശേഷം കാണിക്കവഞ്ചി തകർത്ത് മോഷണം നടത്തിയ കേസിലാണ് ഇയാളെ പൊലീസ് ഇപ്പോൾ പിടികൂടിയിരിക്കുന്നത്. കുറിച്ചി ഫ്രഞ്ച് മുക്കിലെ ചെങ്ങാട്ടുപറമ്പിൽ ജിനു (23)വിനെയാണ് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. ഒരാഴ്ച മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. കുറിച്ചി സെന്റ് ഇഗ്നാത്തിയോസ് ക്‌നാനായ പള്ളി കുത്തിത്തുറന്ന് അകത്തു കയറിയ മോഷ്ടാവ്, ഈ കാണിക്കവഞ്ചി തകർക്കുകയായിരുന്നു. കാണിക്കവഞ്ചിയ്ക്കുള്ളിലുണ്ടായിരുന്ന […]