ഇലക്ട്രിഷന്‍ കം പ്ലബര്‍ നിയമനം

  സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ജനറല്‍  ആശുപത്രിയില്‍ ഇലക്ട്രീഷ്യന്‍ കം പ്ലബര്‍ തസ്തികയില്‍ ദിവസ വേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള ഇന്റര്‍വ്യു ജൂലൈ 19 നടക്കും.  യോഗ്യതയുളളവര്‍ ബയോഡേറ്റയും വിദ്യാഭ്യാസ യോഗ്യത, തിരിച്ചറിയല്‍ രേഖ എന്നിവയുടെ അസ്സലും പകര്‍പ്പും സഹിതം രാവിലെ 10  ന് ജനറല്‍ ആശുപത്രിയില്‍ എത്തണം. വിശദ വിവരങ്ങള്‍ക്ക് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04828 203492, 202292

സര്‍ഗ്ഗാത്മ സംവാദ വേദിയായി കാമ്പസുകള്‍ മാറണമെന്ന് ഡോ. ജയരാജ് എം.എല്‍.എ

  സ്വന്തം ലേഖകൻ കോട്ടയം :കോളേജ് കാമ്പസുകള്‍ സര്‍ഗ്ഗാത്മ സംവാദത്തിനുള്ള  വേദിയായി മാറണമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ പറഞ്ഞു. വായനാ പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.പുസ്തക ചര്‍ച്ചയോ സാഹിത്യ സംവാദങ്ങളോ കാമ്പസുകളില്‍ നടക്കുന്നില്ല. വിദ്യാര്‍ത്ഥി മനസ്സുകളെ  സ്വാധീനിക്കുന്ന തരത്തില്‍ സമകാലിക പ്രസക്തിയുള്ള   പഴയതും പുതിയതുമായ സാഹിത്യ കൃതികള്‍ ചര്‍ച്ച ചെയ്യപ്പെടാത്ത സാഹചര്യത്തിലാണ് വര്‍ഗ്ഗീയ വാദമുള്‍പ്പെടെയുള്ള തെറ്റായ നടപടികളില്‍ കുട്ടികള്‍ പെട്ടു പോകുന്നത്.  മനുഷ്യരെ മനുഷ്യരാക്കി മാറ്റുന്ന വായനയുടെ ലോകത്തേക്ക് കുട്ടികളെ എത്തിക്കുന്നതിന് ബോധപൂര്‍വ്വമായ ഇടപെടലുകള്‍ അനിവാര്യമാണെന്നും അദ്ദേഹം […]

വീണ്ടും തച്ചങ്കരി ഇഫക്ട്: ഒറ്റ യാത്രക്കാരനുമായി കെ.എസ്.ആർ.ടി.സിയുടെ ബാംഗ്ലൂർ സർവ്വീസ്; കലിപൂണ്ട തച്ചങ്കരി എ.റ്റി.ഒ യെ കൽപ്പറ്റയിൽ നിന്നും കട്ടപ്പനയിലേയ്ക്ക് തട്ടി

ബാലചന്ദ്രൻ കൽപ്പറ്റ: നഷ്ടത്തിൽനിന്നും നഷ്ടത്തിലേക്ക് മൂക്കുംകുത്തി വീഴുന്ന കെ.എസ്.ആർ.ടി.സി ഒരേയൊരു യാത്രക്കാരനുമായി കൽപ്പറ്റയിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയി ചരിത്രം സൃഷ്ടിച്ചു. ഈ മാസം അഞ്ചിനാണ് ഒറ്റ യാത്രക്കാരനുമായി രാത്രി 9.30 ന് ബാംഗ്ലൂർ സർവ്വീസ് നടത്തിയത്. റിസർവേഷൻ ചാർട്ട് പരിശോധിച്ച് വേണ്ടത്ര യാത്രക്കാർ ഇല്ലെങ്കിൽ സർവ്വീസ് റദ്ദാക്കുകയും യാത്രക്കാരന് പകരം യാത്രാസൗകര്യം ഏർപ്പെടുത്തി കൊടുക്കുകയുമാണ് വേണ്ടത്. എന്നാൽ ഒറ്റ യാത്രക്കാരനുമായി യാത്ര തുടരുകയും പല സ്റ്റാന്ഡുകളിലും ബസ് കയറാതിരിക്കുകയും ആളെടുക്കാതിരിക്കുകയും ചെയ്തതോടുകൂടിയാണ് തച്ചങ്കരി വിഷയത്തിൽ ഇടപെട്ട് എ.റ്റി.ഒ ജയകുമാറിനെ കട്ടപ്പനയിലേയ്ക്ക് മാറ്റുകയും കെ.എസ്.ആർ.ടി.സിക്ക് നഷ്ടം വന്ന […]

പത്ത് രൂപയ്ക്ക് സവാള: ഉദ്ഘാടന ഓഫറിൽ തകർത്തടിച്ച് കോട്ടയത്തെ ബിഗ് ബസാർ; ബുധനാഴ്ചകളിൽ വമ്പൻ ഓഫർ; പരസ്യങ്ങളൊന്നുമില്ലാതെ മാധ്യമങ്ങളെ വെട്ടി ഓൺലൈൻ പ്രചാരണവുമായി ബിഗ് ബസാർ കോട്ടയത്തും ഹിറ്റാകുന്നു

സ്വന്തം ലേഖകൻ കോട്ടയം: പത്തു രൂപയ്ക്ക് ഒരു കിലോ സവാള, മുപ്പത്തിയഞ്ച് രൂപയ്ക്ക് മാതളനാരങ്ങ ഉദ്ഘാടന ഓഫറിൽ വിറ്റ് വമ്പൻ വിലക്കുറവിന്റെ മാമാങ്കമൊരുക്കി കോട്ടയത്തെ ബിഗ് ബസാർ സൂപ്പർ മാർക്കറ്റ് ശൃംഖലയ്ക്കു തുടക്കമായി. ജില്ലയിൽ ആദ്യമായി എത്തിയ ബിഗ് ബസാർ പക്ഷേ ഒരു മാധ്യമങ്ങളിലും പരസ്യം നൽകാതെയാണ് തുടക്കമിട്ടത്. എല്ലാ പത്രങ്ങളെയും ചാനലുകളെയും പൂർണമായും ഒഴിവാക്കി ഓൺലൈൻ വഴിയായിരുന്നു പരസ്യവും പ്രചാരണവും പൂർണമായും നടത്തിയത്. ജില്ലയിലെ ഒരു ലക്ഷം മൊബൈൽ ഫോണുകളിലേയ്ക്കു ഇവർ വാട്സ് അപ്പ് സന്ദേശം അയക്കുകയും ചെയ്യതിരുന്നു. ഇന്ത്യയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് […]

പത്ത് രൂപയ്ക്ക് സവാള: ഉദ്ഘാടന ഓഫറിൽ തകർത്തടിച്ച് കോട്ടയത്തെ ബിഗ് ബസാർ; ബുധനാഴ്ചകളിൽ വമ്പൻ ഓഫർ; പരസ്യങ്ങളൊന്നുമില്ലാതെ മാധ്യമങ്ങളെ വെട്ടി ഓൺലൈൻ പ്രചാരണവുമായി ബിഗ് ബസാർ കോട്ടയത്തും ഹിറ്റാകുന്നു

സ്വന്തം ലേഖകൻ കോട്ടയം: പത്തു രൂപയ്ക്ക് ഒരു കിലോ സവാള, മുപ്പത്തിയഞ്ച് രൂപയ്ക്ക് മാതളനാരങ്ങ ഉദ്ഘാടന ഓഫറിൽ വിറ്റ് വമ്പൻ വിലക്കുറവിന്റെ മാമാങ്കമൊരുക്കി കോട്ടയത്തെ ബിഗ് ബസാർ സൂപ്പർ മാർക്കറ്റ് ശൃംഖലയ്ക്കു തുടക്കമായി. ജില്ലയിൽ ആദ്യമായി എത്തിയ ബിഗ് ബസാർ പക്ഷേ ഒരു മാധ്യമങ്ങളിലും പരസ്യം നൽകാതെയാണ് തുടക്കമിട്ടത്. എല്ലാ പത്രങ്ങളെയും ചാനലുകളെയും പൂർണമായും ഒഴിവാക്കി ഓൺലൈൻ വഴിയായിരുന്നു പരസ്യവും പ്രചാരണവും പൂർണമായും നടത്തിയത്. ജില്ലയിലെ ഒരു ലക്ഷം മൊബൈൽ ഫോണുകളിലേയ്ക്കു ഇവർ വാട്സ് അപ്പ് സന്ദേശം അയക്കുകയും ചെയ്യതിരുന്നു. ഇന്ത്യയിലെ പ്രമുഖ ഹൈപ്പർമാർക്കറ്റ് […]

മതിൽ നിർമ്മിക്കാൻ വില്ലേജ് ഓഫീസർ അനുവാദം കൊടുത്തു; അയൽവാസി് വില്ലേജ് ഓഫിസിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു

വിദ്യാ ബാബു തിരുവനന്തപുരം: തലസ്ഥാനത്ത് മാറനല്ലൂർ വില്ലേജ് ഓഫീസിൽ രണ്ട് പേർ ഡീസലൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാറനല്ലൂർ സ്വദേശികളായ രാജൻ, സുരേഷ് കുമാർ എന്നിവരാണ് വില്ലേജ് ഓഫീസറുടെ മുറിയിൽ കയറി ഡീസലൊഴിച്ചത്. വില്ലേജ് ഓഫീസറുടെ ദേഹത്തും രാജന്റെ ശരീരത്തിലുമാണ് ഡീസൽ ഒഴിച്ചത്. തടയാൻ ചെന്ന പൊലീസുകാരെ ഡീസലൊഴിച്ച് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. അയൽവാസിക്ക് മതിൽ നിർമ്മിക്കാൻ അനധികൃതമായി അനുമതി നൽകിയെന്നാരോപിച്ചാണ് ആത്മഹത്യാ ശ്രമം. ഇവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. പരിക്കേറ്റവരെ സമീപമുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാല്പതടിയോളം ആഴമുള്ള കിണറ്റിൽ വീണയാളെ അഗ്നി ശമനസേന രക്ഷപെടുത്തി

സ്വന്തം ലേഖകൻ തിരുവല്ല: വെള്ളം കോരുന്നതിനിടെ കാൽ വഴുതി കിണറ്റിൽ വീണ മധ്യവയസ്‌ക്കനെ അഗ്‌നിശമന സേന രക്ഷപെടുത്തി. കരിമ്പനയ്ക്കൽ ജോസഫ് ഫിലിപ്പോസ് (46) നെയാണ് രക്ഷപെടുത്തിയത്. ഇന്നു രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. വെള്ളം കോരുന്നതിനിടെ നാൽപ്പതടിയോളം ആഴമുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. ജോസഫിന്റെ വീട്ടുകാരുടെ നിലവിളി കേട്ട് ഓടിയെത്തിയ യുവാവ് മോട്ടോറിന്റെ പൈപ്പിൽ ഇയാളെ താങ്ങി നിർത്തുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം വല ഉപയോഗിച്ച് ജോസഫിനെ പുറത്തെത്തിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ പി.ബി വേണുക്കുട്ടൻ, അഡീഷണൽ സ്റ്റേഷൻ ഓഫീസർ പോൾസൺ ജോസഫ്, ലീഡിങ്ങ് […]

ടാർസൻ മഹേഷിനെ ഗുണ്ടാ നിയമപ്രകാരം ഷാഡോ പോലീസ് പിടികൂടി

ജോസഫ് സക്കറിയ തിരുവനന്തപുരം: തലസ്ഥാന നഗരിയെ വിറപ്പിച്ച കൊടും ക്രിമിനൽ ടാർസൻ മഹേഷിനെ ഗുണ്ടാ നിയമപ്രകാരം ഷാഡോ പോലീസ് പിടികൂടി. കവടിയാർ ടി.കെ ദിവാകരൻ റോഡിൽ ശ്യാമളാലയത്തിൽ മഹേഷാണ് (36) ഗുണ്ടാ നിയമപ്രകാരം നാലാം തവണഅറസ്റ്റിലാകുന്നത്.പേരൂർക്കട പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുടപ്പനക്കുന്ന്, ചെട്ടിവിളാകം ചെറുപുഷപം പള്ളിക്ക് സമീപം താമസിക്കുന്ന ബിനുവിനെ മഹേഷും സംഘാംഗംങ്ങളും ചേർന്ന് ആക്രമിച്ച് പണാപഹരണം നടത്തിയ കേസ്സിനെ തുടർന്നാണ് ഇയാൾക്കെതിരെ കരുതൽ തടങ്കൽ നിയമപ്രകാരം വീണ്ടും നടപടികൾ ആരംഭിച്ചത്. സിറ്റി പോലീസ് കമ്മിഷണർ പി.പ്രകാശിന്റെ നേതൃത്വത്തിൽ ഡി.സി പി ആർ ആദിത്യയുടെ […]

ഓണപരീക്ഷ ഓണാവധിക്കുശേഷം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ടേമിലെ പരീക്ഷ ഓണാവധിക്കുശേഷം ആഗസ്റ്റ് 30ന് പരീക്ഷ ആരംഭിക്കും. പ്രൈമറി ക്ലാസ്സിലെ പരീക്ഷകൾ സെപ്തംബർ 6നും ഹൈസ്‌കൂൾ വിഭാഗത്തിന്റെ പരീക്ഷകൾ സെപ്തംബർ 7നും അവസാനിക്കും. നിപ വൈറസ് ബാധയെത്തുടർന്നു കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും കണ്ണൂരിലെ തലശേരി വിദ്യാഭ്യാസ ജില്ലയിലും വൈകിയാണ് സ്‌കൂൾ തുടങ്ങിയത്. അത് പരിഗണിച്ച് പരീക്ഷ ഓണത്തിനുശേഷം മതിയെന്നു പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിട്ടറിങ് കമ്മിറ്റി സർക്കാരിനു ശുപാർശ നൽകി.

മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആദരം

സ്വന്തം ലേഖകൻ ബാൾടിമോർ: മുഖ്യമന്ത്രി പിണറായി വിജയനെ അമേരിക്കയിൽ ബാൾടിമോറിൽ പ്രവർത്തിക്കുന്ന ലോക പ്രശസ്തമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ വൈറോളജി ആദരിച്ചു. നിപ വൈറസ് ബാധ പ്രതിരോധിക്കുന്നതിന് കേരള സർക്കാർ എടുത്ത ഫലപ്രദമായ നടപടികൾക്ക് അംഗീകാരമായാണ് മുഖ്യമന്ത്രിയെ ഐ.എച്ച്.വി. ആദരിച്ചത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹസ്ഥാപകനും പ്രശസ്ത വൈദ്യശാസ്ത്ര ഗവേഷകനുമായ ഡോ. റോബർട്ട് ഗെലോ മുഖ്യമന്ത്രിക്ക് ഉപഹാരം സമ്മാനിച്ചു. 1996ൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ഒരു ജനപ്രതിനിധിയെ ആദരിക്കുന്നത് ആദ്യമാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയും ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിന് മുമ്പ് റോബർട്ട് ഗെലോയും ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ശാസ്ത്രജ്ഞരും വിവിധ […]