ടാർസൻ മഹേഷിനെ ഗുണ്ടാ നിയമപ്രകാരം ഷാഡോ പോലീസ് പിടികൂടി

ടാർസൻ മഹേഷിനെ ഗുണ്ടാ നിയമപ്രകാരം ഷാഡോ പോലീസ് പിടികൂടി

Spread the love

ജോസഫ് സക്കറിയ

തിരുവനന്തപുരം: തലസ്ഥാന നഗരിയെ വിറപ്പിച്ച കൊടും ക്രിമിനൽ ടാർസൻ മഹേഷിനെ ഗുണ്ടാ നിയമപ്രകാരം ഷാഡോ പോലീസ് പിടികൂടി. കവടിയാർ ടി.കെ ദിവാകരൻ റോഡിൽ ശ്യാമളാലയത്തിൽ മഹേഷാണ് (36) ഗുണ്ടാ നിയമപ്രകാരം നാലാം തവണഅറസ്റ്റിലാകുന്നത്.പേരൂർക്കട പോലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുടപ്പനക്കുന്ന്, ചെട്ടിവിളാകം ചെറുപുഷപം പള്ളിക്ക് സമീപം താമസിക്കുന്ന ബിനുവിനെ മഹേഷും സംഘാംഗംങ്ങളും ചേർന്ന് ആക്രമിച്ച് പണാപഹരണം നടത്തിയ കേസ്സിനെ തുടർന്നാണ് ഇയാൾക്കെതിരെ കരുതൽ തടങ്കൽ നിയമപ്രകാരം വീണ്ടും നടപടികൾ ആരംഭിച്ചത്.
സിറ്റി പോലീസ് കമ്മിഷണർ പി.പ്രകാശിന്റെ നേതൃത്വത്തിൽ ഡി.സി പി ആർ ആദിത്യയുടെ നിർദേശ പ്രകാരം കൺട്രോൾ റൂം ഏ.സി. വി. സുരേഷ് കുമാർ, പേരൂർക്കട സി.ഐ സ്റ്റിയൂവർട്ട് കീലർ, എസ്.ഐ സമ്ബത്ത്, ഷാഡോ എസ്.ഐ സുനിൽ ലാൽ, ഷാഡോ എ. എസ്.ഐമാരായ അരുൺകുമാർ, യശോധരൻ ഷാഡോ ടീമാംഗങ്ങൾ എന്നിവരാണ് അറസ്റ്റിനും അന്വേഷണത്തിനും ഉണ്ടായിരുന്നത്.