ഓണപരീക്ഷ ഓണാവധിക്കുശേഷം

ഓണപരീക്ഷ ഓണാവധിക്കുശേഷം

സ്വന്തം ലേഖകൻ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം ടേമിലെ പരീക്ഷ ഓണാവധിക്കുശേഷം ആഗസ്റ്റ് 30ന് പരീക്ഷ ആരംഭിക്കും. പ്രൈമറി ക്ലാസ്സിലെ പരീക്ഷകൾ സെപ്തംബർ 6നും ഹൈസ്‌കൂൾ വിഭാഗത്തിന്റെ പരീക്ഷകൾ സെപ്തംബർ 7നും അവസാനിക്കും. നിപ വൈറസ് ബാധയെത്തുടർന്നു കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും കണ്ണൂരിലെ തലശേരി വിദ്യാഭ്യാസ ജില്ലയിലും വൈകിയാണ് സ്‌കൂൾ തുടങ്ങിയത്. അത് പരിഗണിച്ച് പരീക്ഷ ഓണത്തിനുശേഷം മതിയെന്നു പൊതുവിദ്യാഭ്യാസ വകുപ്പിലെ ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) മോണിട്ടറിങ് കമ്മിറ്റി സർക്കാരിനു ശുപാർശ നൽകി.