പെട്രോള്‍ – ഡീസല്‍ വിലവര്‍ദ്ധനവ് ജനവഞ്ചന; സജി മഞ്ഞക്കടമ്പില്‍

  സ്വന്തം ലേഖകൻ പാലാ :  അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില ഉയര്‍ന്ന് നിന്നിട്ടും  യു.പി.എ. സര്‍ക്കാര്‍ പെട്രോള്‍ – ഡീസല്‍ വില പിടിച്ച് നിര്‍ത്തിയപ്പോള്‍ ഇന്ധന വിലവര്‍ദ്ധനവിന്‍റെ പേരില്‍ സമരം ചെയ്ത് അധികാരത്തില്‍ വന്ന ബി.ജെ.പി. സര്‍ക്കാര്‍ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്‍റെ വില താഴ്ന്നിട്ടും രാജ്യത്ത് പെട്രോള്‍ – ഡീസല്‍ വില വര്‍ദ്ധിപ്പിക്കുന്നത് ജനവഞ്ചന ആണെന്ന് യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. യൂത്ത് ഫ്രണ്ട് (എം) പാലാ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വാഹനം ഉപേക്ഷിക്കല്‍ സമരം […]

കൂരോപ്പട പഞ്ചായത്ത് ഭരണം കോൺഗ്രസ്സിന്

സ്വന്തം ലേഖകൻ കൂരോപ്പട: കൂരോപ്പട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി കോൺഗ്രസിലെ സി.എം. മത്തായി തിരഞ്ഞെടുക്കപ്പെട്ടു. യൂ.ഡി.എഫിലെ സി.എം. മത്തായിക്ക് പത്ത് വോട്ടുകളും ഇടത് സ്ഥാനാർത്ഥി പി.എസ്.സുജാതക്ക് നാല് വോട്ടുകളും ലഭിച്ചു.ബി.ജെ.പിയുടെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.കോൺഗ്രസിന്റെ ഏഴ് അംഗങ്ങളും കേരള കോൺഗ്രസ് (എം) അംഗവും സ്വതന്ത്ര അംഗവും സി.എസ്.ഡി.എസ്.അംഗവും സി.എം. മത്തായിക്ക് വോട്ട് ചെയ്തു. അഞ്ച് ഇടത് അംഗങ്ങളിൽ അക്രമ കേസിൽ പോലീസ് അന്വേഷിക്കുന്ന പ്രതി ഒളിവിൽ പോയ സി.പി.എം.അംഗം നിതീഷ് മോൻ വോട്ട് ചെയ്യാൻ എത്തിയില്ല. തിരഞ്ഞെടുപ്പ് യോഗത്തിൽ പൊതുമരാമത്ത് […]

പ്രളയ മേഖലകളിൽ കെ.എസ്.യുവിന്റെ പഠനോപകരണ വിതരണം

സ്വന്തം ലേഖകൻ കോട്ടയം: പ്രളയബാധിതരായി പഠനോപകരണങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങാകാൻ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന വിദ്യാഹസ്തം പഠനോപകരണവിതരണം ആരംഭിച്ചു. പ്രളയ മേഖലയുടെ അതിജീവനത്തിന് പിന്തുണയേകാൻ പ്രതീക്ഷകളുടെ പുതുമണമുള്ള പഠനോപകരണങ്ങൾ കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്യുകയാണ്. ജില്ലയിലെ KSU ക്യാമ്പസ് യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ‘സഹപാഠിക്ക് സ്‌നേഹപൂർവ്വം’ എന്ന പേരിൽ സമാഹരിച്ച പഠനോപകരണങ്ങളാണ് ദുരിതബാധിതരായ 1000 സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൈമാറുന്നത്. ചങ്ങനാശ്ശേരി തുരുത്തി സെന്റ് മേരീസ് സ്‌കൂളിലെ വെള്ളപ്പൊക്ക ബാധിതരായ 80 വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ കൈമാറിക്കൊണ്ട് ഡിസിസി പ്രസിഡന്റ് ജോഷി […]

കുട്ടനാട്ടിൽ താറാവുകൾ വീണ്ടും കൂട്ടമായി ചത്തൊടുങ്ങുന്നു

സ്വന്തം ലേഖകൻ മാന്നാർ: കുട്ടനാട്ടിൽ താറാവുകൾ കൂട്ടമായി ചത്തൊടുങ്ങുന്നതു തുടരുന്നു, ഇന്നലെ ചത്തത് അറുനൂറെണ്ണം. അപ്പർകുട്ടനാട്ടിലെ മാന്നാർ വിഷവർശേരിക്കര പാടശേഖരത്തും പരിസരത്തുമായി കിടക്കുന്ന പാവുക്കര തോട്ടുനിലത്തു സജിയുടെ 600 താറാവിൻ കുഞ്ഞുങ്ങളാണ് ഇന്നലെ വീണ്ടും ചത്തത്. കഴിഞ്ഞ ദിവസം ചത്ത 3000 താറാവിൻ കുഞ്ഞുങ്ങൾക്കു പുറമെയാണിത്. മൃഗസംരക്ഷണാധികൃതർ നിർദേശിച്ച മരുന്നു നൽകിയിട്ടും രക്ഷയില്ലാത്ത അവസ്ഥയാണ്. ഇന്നലെ മാന്നാർ മൃഗാശുപത്രിയിൽ നിന്നും അധികൃതർ പാടത്തെത്തി പരിശോധന നടത്തിയിരുന്നു. താറാവുകൾ കിടക്കുന്ന വെള്ളത്തിലെ അണുബാധയാണ് ഇവ കൂട്ടത്തോടെ ചാകാൻ കാരണമെന്നാണു കണ്ടെത്തൽ. ബാക്കിയുള്ളവയെ ഇവിടെ നിന്നു സംഘം […]

ചാരക്കേസിന്റെ ഉത്ഭവത്തെപ്പറ്റി പറയേണ്ടത് സിബി മാത്യൂസ്: നമ്പി നാരായണൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവാദമായ ചാരക്കേസ് എങ്ങനെയുണ്ടായെന്ന് പറയേണ്ടത് മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ് ആണെന്ന് മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ പറഞ്ഞു. എന്നാൽ, പലതവണ ചോദിച്ചിട്ടും അദ്ദേഹം ഒഴിഞ്ഞു മാറുകയാണ്. അത് ഇതുവരെ പറഞ്ഞിട്ടില്ലെന്നും നമ്പി നാരായണൻ കേസരി ജേർണലിസ്റ്റ് യൂണിയന്റെ മുഖാമുഖം പരിപാടിയിൽ പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ താഴെയിറക്കണമെന്ന ലക്ഷ്യമുള്ളവരോ ക്രയോജനിക് സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കരുതെന്ന് ആഗ്രഹമുള്ളവരോ ആയിരിക്കാം ചാരക്കേസിന് പിന്നിൽ. കേസിൽ നഷ്ടപരിഹാരമല്ല പ്രശ്‌നം. ചാരനെന്ന വിളിപ്പേര് മാറണമെന്നതായിരുന്നു തന്റെ ലക്ഷ്യം. താൻ ചാരനല്ലെന്ന് തനിക്ക് വ്യക്തമായ […]

മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവ്; ഓർഡിനൻസിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

സ്വന്തം ലേഖകൻ ന്യൂഡൽഹി: മുത്തലാഖ് ചൊല്ലിയാൽ മൂന്നു വർഷം വരെ തടവ് ലഭിക്കും. രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തിൽ ഓർഡിനൻസിന് കേന്ദ്രമന്ത്രി സഭയുടെ അംഗീകാരം ലഭിച്ചു. കുറ്റാരോപിതരായ പുരുഷൻമാർക്ക് ജാമ്യം നൽകുന്നതിനുള്ള വകുപ്പ് കൂടി ബില്ലിൽ ഉൾപ്പെടുത്താൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചിരുന്നു. മുത്തലാഖ് വഴി വിവാഹമോചനം നടത്തിയാൽ ഭർത്താവിന് മൂന്ന് വർഷം വരെ തടവുശിക്ഷ നൽകുന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ഭർത്താക്കന്മാർക്ക് ജാമ്യം അനുവദിക്കണമെന്നത് പ്രതിപക്ഷത്തിന്റെ ആവശ്യമായിരുന്നു. ജാമ്യം നൽകാൻ മജിസ്ട്രേറ്റിന് അധികാരമുണ്ടാകും. ജീവനാംശം ആവശ്യപ്പെട്ട് ഭാര്യയ്ക്ക് മജിസ്ട്രേറ്റിനെ സമീപിക്കാം. പ്രായപൂർത്തിയാകാത്ത മക്കളുടെ സംരക്ഷണാവകാശവും ഭാര്യയ്ക്ക് […]

പ്രളയത്തിന്റെ മറവിൽ അയ്യപ്പഭക്തരെ പിഴിഞ്ഞെടുക്കാൻ അനുവദിക്കില്ല; കെ.പി.ശശികല

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയത്തിന്റെ മറവിൽ അയ്യപ്പഭക്തരെ പിഴിഞ്ഞെടുക്കാൻ അനുവദിക്കില്ലെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികല. പമ്പയിലെ പുനർ നിർമാണ പ്രവർത്തനങ്ങളോടു ദേവസ്വം ബോർഡിന് അവഗണനയാണെന്നു കുറ്റപ്പെടുത്തി ഹിന്ദുഐക്യവേദി നടത്തിയ ബോർഡ് ആസ്ഥാന മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മണ്ഡലകാലം ആരംഭിക്കാൻ 59 ദിവസം മാത്രം ശേഷിക്കേ ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. പ്രളയത്തിൽ നശിച്ച പമ്പയിലെ നിർമാണ പ്രവർത്തനത്തിനു ടാറ്റാ കൺസൽറ്റൻസിയെ ഏൽപിച്ചെങ്കിലും മാസ്റ്റർ പ്ലാൻ തയാറാക്കിയിട്ടില്ല. നിലയ്ക്കലിൽ നിന്നു പമ്പയിലേക്ക് 40 രൂപയാണ് കെഎസ്ആർടിസി ഈടാക്കുന്നത്. ലോകത്തൊന്നും ഇല്ലാത്ത ചാർജ് […]

കണ്ണൂരിൽ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കൽ നാളെ മുതൽ

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രാ വിമാനങ്ങളെ ഉപയോഗിച്ചുകൊണ്ടുള്ള പരീക്ഷണ പറക്കൽ നാളെ മുതൽ ആരംഭിക്കും. വിമാനത്താവളത്തിൽ ഡി ജി സി എ വിദഗ്ധ സംഘം നടത്തുന്ന പരിശോധന ഇന്ന് പൂർത്തിയാകും. വിമാനത്താവളത്തിന് ലൈസെൻസ് നൽകുന്നതിന് മുന്നോടിയായുള്ള അന്തിമ പരിശോധനയാണ് നടക്കുന്നത്. വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണ പറക്കലാണ് നാളെ നടക്കുക. പരിശോധന പൂർത്തിയാക്കുന്നതിന് പിന്നാലെ പരീക്ഷണ പറക്കലിനായി വലിയ യാത്രാ വിമാനം കണ്ണൂരിൽ ഇറങ്ങും.എയർ ഇന്ത്യയുടെ 200 പേർക്ക് ഇരിക്കാവുന്ന വിമാനമായിരിക്കും പരീക്ഷണ പാറക്കൽ നടത്തുന്നത്.ചെറു വിമാനം ഉപയോഗിച്ചുള്ള കാലിബ്രേഷൻ […]

പ്രളയം തന്നത് ഒന്നിനും കൊള്ളാത്ത മണ്ണ്; കൃഷിയും ദുരിതത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: പ്രളയത്തെ തുടർന്ന് കൃഷിയിടങ്ങളിൽ അടിഞ്ഞു കൂടിയത് ഒന്നിനും കൊള്ളാത്ത മണ്ണ്. പ്രളയത്തേത്തുടർന്ന് പമ്പാതീരത്ത് അടിഞ്ഞ മണ്ണ് പഠനവിധേയമാക്കിയതിനെ തുടർന്നാണ് ഇത്തരം കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രത്യേകമായ ഒരു ഗുണം ഈ മണ്ണിനില്ലെന്നും കൃഷിക്ക് ഉപയുക്തമല്ലെന്നുമാണ് പഠനറിപ്പോർട്ട്. തരിവലുപ്പം വളരെ കുറവുള്ള ഈ ചെളിമണ്ണ് ഉപരിതലത്തിൽ കട്ടിയുള്ള ഒരുപാളിയായി രൂപാന്തരപ്പെടുകവഴി തഴേക്ക് വായുസഞ്ചരം തടയുന്നതിനും ജലം മണ്ണിലേക്ക് ഊർന്നിറങ്ങാതെ നഷ്ടപ്പെടുന്നതിനും ഇടയാക്കും. ആറടി ഉയരത്തിൽവരെ പലയിടങ്ങളിലും മണ്ണ് അടിഞ്ഞിട്ടുണ്ട്. ഇത് മേൽമണ്ണുമായി കൂട്ടിയോജിപ്പിക്കുകയെന്നത് അപ്രായോഗികമാണെന്ന് കർഷകർ പറയുന്നു. പ്രളയംമൂലം മണ്ണിന്റെ ഘടന ഏതാണ്ട് […]

ബിഷപ്പ് ഫ്രാങ്കോയുടെ അറസ്റ്റ് ഉടനെന്ന് സൂചന: ചോദ്യം ചെയ്യൽ മൂന്നു ദിവസം നീണ്ടേക്കും; നൂറിൽ പത്ത് ഉത്തരം തെറ്റിയാൽ ഉടൻ അറസ്റ്റ്; ഐജിയുടെ നേതൃത്വത്തിൽ വിശദമായ ചോദ്യം ചെയ്യൽ

തേർഡ് ഐ ബ്യൂറോ കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോമുളയ്ക്കൽ ഉടൻ അറസ്റ്റിലായേക്കുമെന്ന് സൂചന. കേസിൽ പൊലീസ് തയ്യാറാക്കിയ നൂറ് ചോദ്യങ്ങളിൽ പത്തെണ്ണമെങ്കിലും തെറ്റിയാൽ ബിഷപ്പിനെ അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ബിഷപ്പ് ആദ്യം നൽകിയ മൊഴികളിലെ വൈരുദ്ധ്യം പൊലീസ് സംഘം പരിശോധിച്ച് വരികയാണ്. ഈ മൊഴിയും ബുധനാഴ്ച നൽകുന്ന മൊഴിയും ചേർത്ത് വച്ചാവും പൊലീസ് സംഘം വിശദമായ റിപ്പോർട്ട് തയ്യാറാക്കുക. കഴിഞ്ഞ ദിവസം ബിഷപ്പ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ അടുത്ത 25 നാണ് ഹൈക്കോടതി പരിഗണിക്കുക. ഈ ദിവസത്തിനുള്ളിൽ ചോദ്യം […]