‘ഓർമ്മ ‘യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനിൽ നടന്നു……

അജയ് തുണ്ടത്തിൽ ബഹ്‌റിൻ: സുരേഷ് തിരുവല്ല കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഓർമ്മ -യുടെ പൂജയും സോംഗ് പ്രസന്റേഷനും ബഹ്‌റിനിൽ നടന്നു. ബഹ്‌റിൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നടനും അവതാരകനുമായ മിഥുൻ മുഖ്യാതിഥിയായിരുന്നു. ആദ്യമായാണ് ബഹ്‌റിൻ കേരളീയ സമാജത്തിൽ ഒരു ചലച്ചിത്രത്തിന്റെ പൂജാ ചടങ്ങ് അരങ്ങേറുന്നത്. കുപ്പിവളയായിരുന്നു സുരേഷ് തിരുവല്ലയുടെ ആദ്യ ചിത്രം. ബാനർ – സൂരജ് ശ്രുതി സിനിമാസ്, നിർമ്മാണം -സാജൻ റോബർട്ട്, കഥ, സംവിധാനം -സുരേഷ് തിരുവല്ല , തിരക്കഥ, സംഭാഷണം – ഡോ.രവി പർണശാല, ഛായാഗ്രഹണം […]

സാറേ..ജസ്നയെ വേളാങ്കണ്ണി പള്ളിയിൽ കണ്ടു, കോട്ടയം ബസ്റ്റാൻഡിൽ ഇരിക്കുന്നുണ്ട്..; വ്യാജനിൽ വലഞ്ഞ് പോലീസ്

സ്വന്തം ലേഖകൻ കോട്ടയം: ജെസ്നയുമായി ബന്ധപ്പെട്ട വ്യാജ ഫോൺവിളികളിൽ വലഞ്ഞ് അന്വേഷണസംഘം. കോട്ടയം ബസ് സ്റ്റാൻഡിൽ ജസ്ന തിരുവല്ലയ്ക്കുള്ള ബസ് കാത്തിരിക്കുന്നുണ്ടെന്നാണ് ഇന്നലെ അവസാനമായി അന്വേഷണ സംഘത്തിന് ലഭിച്ച സന്ദേശം. കേസന്വേഷിക്കുന്ന തിരുവല്ല ഡി.വൈ.എസ്.പി ചന്ദ്രശേഖരപിള്ളയുടെ മൊബൈൽ ഫോണിലേക്കാണ് കൂടുതൽ ഫോൺകോളുകളെത്തിയത്. ബാംഗ്ലൂർ, ചെന്നൈ, കോയമ്പത്തൂർ, വയനാട്, മലപ്പുറം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിൽ ജെസ്നയെ കണ്ടതായുള്ള നിരവധി ഫോൺകോളുകൾ തന്റെ ഫോണിലേക്ക് എത്തിയതായി ഡി.വൈ.എസ്.പി ചന്ദ്രശേഖരപിള്ള തേർഡ് ഐ ന്യൂസിനോട് പറഞ്ഞു. സന്ദേശം വരുന്ന എല്ലായിടത്തും അന്വേഷണം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവിൽനിന്നും […]

പേ ലെസ്സിനെ നെഞ്ചിലേറ്റി കോട്ടയം

സ്വന്തം ലേഖകൻ കോട്ടയം: കത്തിച്ചാമ്പലായ പേ ലെസ് ഹൈപ്പർ മാർക്കറ്റ് ഇന്നലെ മുതൽ പുനരാരംഭിച്ചു. കഴിഞ്ഞ ഏപ്രിൽ 23 ന് ആയിരുന്നു കളക്ട്രേറ്റിന് സമീപത്തെ പേ ലെസ് ഉൾപ്പെടുന്ന ബഹുനില കെട്ടിടത്തിന് തീപിടുത്തം ഉണ്ടായത്. അഞ്ചു കോടിയിലേറെ രൂപയുടെ നാശനഷ്ടമാണ് അന്നുണ്ടായത്. പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ നാളുകൾക്കിടയിൽത്തന്നെ കോട്ടയത്തെ ഏറ്റവും വിലക്കുറവുള്ള സ്ഥാപനം എന്നു പേരെടുക്കാൻ പേ ലെസ്സിനു കഴിഞ്ഞിരുന്നു. 50 ശതമാനത്തിലേറെ വില കുറവിലായിരുന്നു പല ഉല്പന്നങ്ങളും വിറ്റിരുന്നത്. അതുകൊണ്ടുതന്നെ അഗ്നിബാധ കോട്ടയംകാർക്ക് വലിയ ഞെട്ടലുണ്ടാക്കി. അഗ്നിക്കിരയായി രണ്ടു മാസത്തിനുള്ളിൽ തന്നെ പുനർ […]

മലയാളി മീനില്ലാതെ ഉണ്ണേണ്ടി വരും; മത്തിക്കും അയലയ്ക്കും തീവില, അവസരം മുതലാക്കി കച്ചവടക്കാരും

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയും ട്രോളിങ്ങിനേയും തുടർന്ന് മാർക്കറ്റിൽ മത്സ്യത്തിന് തീവില. ട്രോളിങ് തുടങ്ങി ഒന്നര ആഴ്ച പിന്നിടുമ്പോഴേക്കും മത്സ്യലഭ്യത തീരെയില്ലാതായതാണ് വില കൂടാൻ കാരണം. ചെറുവള്ളങ്ങൾ പിടിച്ച് കരയിലെത്തിക്കുന്ന മത്സ്യങ്ങൾക്കാണെങ്കിൽ സാധാരണക്കാരന് താങ്ങാനാകാത്ത വിലയുമാണ്. കിലോയ്ക്ക് 70രൂപാ ഉണ്ടായിരുന്ന മത്തിയ്ക്ക് 260 രൂപാവരെയാണ് വില. അയലക്കാണെങ്കിൽ കിലോയ്ക്ക് 250 രൂപയും ഈടാക്കുന്നു. ആവോലി, അയലക്കൂറ മത്സ്യങ്ങളുടെ വില നഗരങ്ങളിൽ ആയിരത്തിന് മുകളിലാണ്. കടൽ മത്സ്യവിപണിയിലെ അവസരം മുതലാക്കി പുഴമത്സ്യങ്ങൾക്കും വില വളരെ കൂടിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് ഫോർമാലിനും അമോണിയവും തളിച്ച് […]

മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ കൃഷ്ണകുമാരൻ നായരെ കേരളാ പൊലീസിന് കൈമാറി

സ്വന്തം ലേഖകൻ ദില്ലി: മുഖ്യമന്ത്രിക്കുനേരെ വധഭീഷണി മുഴക്കിയ പ്രവാസി മലയാളി കൃഷ്ണകുമാരൻ നായരെ ദില്ലി പൊലീസ് കേരള പൊലീസിന് കൈമാറി. ദില്ലി പോലീസിന്റെ കസ്റ്റഡിയിലായിരുന്ന കൃഷ്ണകുമാറിനെ തിഹാർ ജയിലിലേക്കായിരുന്നു മാറ്റിയത്. അവിടെനിന്നാണ് കേരളാ പോലീസിന് ഇയാളെ കൈമാറുന്നത്. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതി കൃഷ്ണകുമാറുമായി ദില്ലി പോലീസ് സംഘം ഇന്ന് രാത്രി കേരളത്തിലേക്ക് തിരിക്കും. (കൃഷ്ണകുമാറുമായി കേരള പൊലീസ് എസ്ഐ രൂപേഷ് കെജി, എഎസ്ഐ ജേക്കബ് മാണി, സിപിഓ ശർമപ്രസാദ് ഉത്തമൻ എന്നിവർ) എസ്ഐ രൂപേഷ് കെജി, എഎസ്ഐ ജേക്കബ് മണി, സിപിഒ ശർമപ്രസാദ് ഉത്തമൻ എന്നിവരടങ്ങിയ […]

ആ നൂറു കോടി ആരുടേത്..? അവകാശികളില്ലാതെ കുന്നത്ത്കളത്തിൽ ചിട്ടിഫണ്ട്‌സിൽ നൂറു കോടി രൂപ; മുഴുവനും കള്ളപ്പണമെന്ന് സൂചന; രേഖകളില്ലാതെ കിടക്കുന്ന പണം ആർക്ക്; വിശ്വനാഥൻ മാധ്യമങ്ങൾക്കും പ്രിയപ്പെട്ടവൻ

സ്വന്തം ലേഖകൻ കോട്ടയം: ചിട്ടിതട്ടിപ്പിൽ കുടുങ്ങി ഇടപാടുകാരെ വഞ്ചിച്ച് മുങ്ങിയ കുന്നത്തുകളത്തിൽ ജ്വല്ലറി – ചിട്ടിഫണ്ട് ഗ്രൂപ്പിന്റെ നൂറു കോടി രൂപയ്ക്ക് അവകാശികളില്ലെന്ന് സൂചന. ചിട്ടിഫണ്ട് – നിക്ഷേപ തട്ടിപ്പിൽ കുടുങ്ങി പണം നഷ്ടമായതായി കാട്ടി ആയിരം പേരാണ് ഇതുവരെ വെസ്റ്റ് പൊലീസിൽ പരാതിയുമായി എത്തിയത്. പക്ഷേ, ഇവരുടെയെല്ലാം പരാതി പരിശോധിച്ചാലും 36 കോടി രൂപയ്ക്കടുത്തു മാത്രമേ തുക വരൂ.  കമ്പനി അധികൃതർ നൽകിയ കണക്ക് പ്രകാരം 136 കോടിയുടെ നിക്ഷേപം കമ്പനിയിലുണ്ട്. അങ്ങിനെയാണെങ്കിൽ ബാക്കിയുള്ള 100 കോടി രൂപയുടെ അവകാശികൾ എവിടെ എന്ന […]

എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലകളിൽ നിന്ന് കർദ്ദിനാൾ ആലഞ്ചേരി ഒഴിവായി. മാർ ജേക്കബ്ബ് മനത്തോടത്തിന് പകരം ചുമതല; നിയമനം മാർപ്പാപ്പയുടേത്

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലകളിൽ നിന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒഴിവായി. പകരം പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ്ബ് മനത്തോടത്തിനെ പുതിയ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. മാർപ്പാപ്പ നേരിട്ടാണ് പുതിയ നിയമനം നടപ്പിലാക്കിയിരിക്കുന്നത്. അതിരൂപതാംഗമായ മാർ ജേക്കബ്ബ് മനത്തോടത്ത് നിലവിൽ അതിരൂപതയിലെ ഏറ്റവും സീനിയർ ബിഷപ്പാണ്. രണ്ടു വർഷം കൂടിയാണ് ഇദ്ദേഹത്തിന് കാലാവധി അവശേഷിക്കുന്നത്. വിവാദ ഭൂമി ഇടപാടിന്റെ പശ്ചാത്തലത്തിൽ കർദ്ദിനാൾ സ്വയം എടുത്ത തീരുമാനപ്രകാരമാണ് നടപടി. കാലങ്ങളായി കർദ്ദിനാൾ ആയിരുന്നു എറണാകുളം അങ്കമാലി […]

ശ്രീജിത്തിന്റെ കസ്റ്റഡി കൊലപാതകം: എസ്ഐ ദീപക്കിനെതിരെ മജിസ്ട്രേറ്റിന്റെ മൊഴി

സ്വന്തം ലേഖകൻ കൊച്ചി: വരാപ്പുഴ കസ്റ്റഡിക്കൊലക്കേസിൽ എസ്ഐയ്ക്കെതിരെ വരാപ്പുഴ മുൻ മജിസ്ട്രേറ്റിന്റെ മൊഴി. പ്രതികളെ ക്രൂരമായി മർദ്ദിക്കുന്ന പതിവ് എസ്ഐ ദീപക്കിനുണ്ടെന്നാണ് മുൻ മജിസ്ട്രേറ്റ് എം സ്മിത ഹൈക്കോടതി രജിസ്ട്രാർക്ക് മൊഴി നൽകിയിരിയ്ക്കുന്നത്. പ്രതികളെ ഹാജരാക്കാതിരുന്നതിനാലാണ് റിമാൻഡ് ചെയ്യാതിരുന്നതെന്നും മജിസ്ട്രേറ്റിന്റെ മൊഴിയിൽ പറയുന്നു. വരാപ്പുഴ കസ്റ്റഡി കൊലക്കേസിൽ എസ്ഐ ദീപക്കിനെതിരെ നിർണായക മൊഴിയാണ് മുൻ മജിസ്ട്രേറ്റ് എം സ്മിത നൽകിയിരിയ്ക്കുന്നത്. പ്രതികളെ മർദിക്കുന്നത് എസ്ഐ ദീപക്കിന്റെ സ്ഥിരം ഏർപ്പാടാണ്. മുമ്പും പലതവണ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പ്രതികളെ മർദ്ദിക്കരുതെന്ന് താൻ താക്കീത് നൽകിയിരുന്നു. സുപ്രിം […]

അടിയന്തര സഹായം നൽകണം-തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി വിജയപുരം പഞ്ചായത്ത്‌ ,പനച്ചിക്കാട് പഞ്ചായത്ത്‌, എന്നീ പ്രദേശങ്ങളിലെ നിരവധി വാർഡുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും നിരവധി വീടുകൾ നഷ്ടപ്പെടുകയും കൃഷി നാശം ഉണ്ടാവുകയും അനവധി വീടുകളിൽ വെള്ളം കയറുകയും ഉണ്ടായി. വീടുകൾ പോയവർക്കും കൃഷി നഷ്ട്ടപെട്ടവർക്കും ധന സഹായം നൽകണമെന്നും വെള്ളം കയറിയ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്നും ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുവായിരുന്നു എം.ൽ.എ. പ്രസിഡന്റ് സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജന പ്രതിനിധികളായ ഗിരിജ തുളസീധരൻ, തങ്കമ്മ […]

കോട്ടയത്ത് അങ്കത്തട്ട് ഒരുങ്ങുന്നു. ഉമ്മൻചാണ്ടിയെങ്കിൽ വിഐപി മണ്ഡലമാവും കോട്ടയം ! സിപിഎം ചർച്ച തുടങ്ങിക്കഴിഞ്ഞു. പി സി തോമസും പ്രചരണരംഗത്തേക്ക്

ശ്രീകുമാർ കോട്ടയം: ഇത്തവണ മൂന്ന് മുന്നണികളുടെയും ലോക്‌സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കോട്ടയത്ത് നിന്നെന്നുറപ്പായി. സി പി എമ്മും കോൺഗ്രസും ഇതിനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചുകഴിഞ്ഞു. ബി ജെ പി ഔദ്യോഗികമായി രംഗത്ത് വന്നില്ലെങ്കിലും ഈ സീറ്റിൽ നോട്ടമുള്ള പി സി തോമസിന്റെ കേരളാ കോൺഗ്രസ് ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒഴിവുവന്ന മണ്ഡലം എന്ന നിലയിലാണ് ഇത്തവണ മുന്നണികളുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് കോട്ടയം വേദിയാകുന്നത്. ജോസ് കെ മാണിയുടെ ഒഴിവിൽ ഇവിടെ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്നുറപ്പായിട്ടുണ്ടെങ്കിലും കോട്ടയത്ത് സ്ഥാനാർഥിയെ മുൻകൂറായി പ്രഖ്യാപിച്ച് പ്രചരണത്തിന് തുടക്കം കുറിക്കാനാണ് […]