അടിയന്തര സഹായം നൽകണം-തിരുവഞ്ചൂർ രാധാകൃഷ്ണൻ

അടിയന്തര സഹായം നൽകണം-തിരുവഞ്ചൂർ രാധാകൃഷ്ണൻ

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം മുനിസിപ്പാലിറ്റി വിജയപുരം പഞ്ചായത്ത്‌ ,പനച്ചിക്കാട് പഞ്ചായത്ത്‌, എന്നീ പ്രദേശങ്ങളിലെ നിരവധി വാർഡുകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കാറ്റിലും മഴയിലും നിരവധി വീടുകൾ നഷ്ടപ്പെടുകയും കൃഷി നാശം ഉണ്ടാവുകയും അനവധി വീടുകളിൽ വെള്ളം കയറുകയും ഉണ്ടായി. വീടുകൾ പോയവർക്കും കൃഷി നഷ്ട്ടപെട്ടവർക്കും ധന സഹായം നൽകണമെന്നും വെള്ളം കയറിയ കുടുംബങ്ങൾക്ക് സൗജന്യ റേഷൻ അനുവദിക്കണമെന്നും ഗവണ്മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോൺഗ്രസ് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുവായിരുന്നു എം.ൽ.എ. പ്രസിഡന്റ് സിബി ജോൺ അദ്ധ്യക്ഷത വഹിച്ചു. ജന പ്രതിനിധികളായ ഗിരിജ തുളസീധരൻ, തങ്കമ്മ മാർക്കോസ്, ടി.ടി.ബിജു, ഉദയകുമാർ, ആനി മാമ്മൻ, ഭാരവാഹികളായ കുരിയൻ വർക്കി, ജയൻ ബി.മഠം എന്നിവർ പ്രസംഗിച്ചു.