എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലകളിൽ നിന്ന് കർദ്ദിനാൾ ആലഞ്ചേരി ഒഴിവായി. മാർ ജേക്കബ്ബ് മനത്തോടത്തിന് പകരം ചുമതല; നിയമനം മാർപ്പാപ്പയുടേത്

എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലകളിൽ നിന്ന് കർദ്ദിനാൾ ആലഞ്ചേരി ഒഴിവായി. മാർ ജേക്കബ്ബ് മനത്തോടത്തിന് പകരം ചുമതല; നിയമനം മാർപ്പാപ്പയുടേത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയുടെ ചുമതലകളിൽ നിന്ന് കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി ഒഴിവായി. പകരം പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ്ബ് മനത്തോടത്തിനെ പുതിയ എറണാകുളം അങ്കമാലി അതിരൂപത അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായി നിയമിച്ചു. മാർപ്പാപ്പ നേരിട്ടാണ് പുതിയ നിയമനം നടപ്പിലാക്കിയിരിക്കുന്നത്. അതിരൂപതാംഗമായ മാർ ജേക്കബ്ബ് മനത്തോടത്ത് നിലവിൽ അതിരൂപതയിലെ ഏറ്റവും സീനിയർ ബിഷപ്പാണ്. രണ്ടു വർഷം കൂടിയാണ് ഇദ്ദേഹത്തിന് കാലാവധി അവശേഷിക്കുന്നത്. വിവാദ ഭൂമി ഇടപാടിന്റെ പശ്ചാത്തലത്തിൽ കർദ്ദിനാൾ സ്വയം എടുത്ത തീരുമാനപ്രകാരമാണ് നടപടി. കാലങ്ങളായി കർദ്ദിനാൾ ആയിരുന്നു എറണാകുളം അങ്കമാലി അതിരൂപതയുടെ ആർച്ച് ബിഷപ് പദവി വഹിച്ചിരുന്നത്. ഈ പതിവാണ് ആലഞ്ചേരി ഇടപെട്ട് തിരുത്തിയത്.